മുപ്പെട്ട് വെള്ളിയും കാർത്തികയും ഒരുമിച്ച് വരുന്നു; വ്രതം അനുഷ്ഠിച്ചാൽ ഗുണങ്ങളേറെ

By Chithra.19 09 2019

imran-azhar

 

വളരെ അപൂർവമായി മാത്രം വരുന്ന ഒരു പുണ്യ ദിനമാണ് ഇന്ന്. സെപ്റ്റംബർ 20ന് ലക്ഷ്മി ദേവിക്ക് ഏറെ പ്രിയപ്പെട്ട ദിനമായ വെള്ളിയാഴ്ചയും കാർത്തികയും ഒരുമിച്ച് വരുന്നു.

 

ഈ ദിവസത്തിലെ വ്രതാനുഷ്ഠാനം ഇരട്ടി ഫലം തരുന്നതാണ്. കന്നിമാസത്തിലെ ആദ്യ വെള്ളിയാഴ്ച മുപ്പെട്ട് വെള്ളിയായതിനാൽ ഈ ദിവസം അതിവിശേഷമാണ്. ജീവിതത്തിൽ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് ലക്ഷ്മി ദേവിയെ ഭജിച്ചാൽ ഫലം കിട്ടുമെന്നത് ഉറപ്പാണ്.

 

ഇന്നത്തെ വിശേഷ ദിവസം വ്രതമെടുത്താൽ ദേവിയുടെ അനുഗ്രഹം ഉറപ്പാണ്. വ്രതദിനത്തിൽ രാവിലെ കുളി കഴിഞ്ഞ് നിലവിളക്ക് കൊളുത്തി ഓം ശ്രീയൈ നമഃ എന്ന മന്ത്രം ചൊല്ലാം. ഈ ദിവസം ക്ഷേത്രദർശനം നടത്തി വഴിപാടുകൾ അർപ്പിക്കാം. ദശകാലദോഷം അനുഭവിക്കുന്നവർക്ക് ദോഷശാന്തി ലഭിക്കാനുള്ള മാർഗവുമാണ് കാർത്തികവ്രതം.

OTHER SECTIONS