പുരുഷോത്തമ മാസത്തിലെ വ്രതാനുഷ്ഠാന മുറകൾ

ബ്രഹ്മമുഹൂർത്തത്തിൽ( സൂര്യൻ ഉദിക്കുന്നതിന് ഒന്നരമണിക്കൂർ മുൻപുള്ള സമയം) എഴുന്നേറ്റ് കുളിച്ച് മംഗളാരതി ചെയ്തതിനുശേഷം ഹരേ കൃഷ്ണ മഹാ മന്ത്രം ജപിക്കണം. ഉയർന്ന വൈഷ്ണവരുടെ സംഘത്തിൽ ശ്രീമദ്ഭാഗവതം ശ്രവിക്കാൻ ശ്രമിച്ചാൽ വളരെ നല്ലത്.

author-image
online desk
New Update
പുരുഷോത്തമ മാസത്തിലെ വ്രതാനുഷ്ഠാന മുറകൾ

ബ്രഹ്മമുഹൂർത്തത്തിൽ( സൂര്യൻ ഉദിക്കുന്നതിന് ഒന്നരമണിക്കൂർ മുൻപുള്ള സമയം) എഴുന്നേറ്റ് കുളിച്ച് മംഗളാരതി ചെയ്തതിനുശേഷം ഹരേ കൃഷ്ണ മഹാ മന്ത്രം ജപിക്കണം.

ഉയർന്ന വൈഷ്ണവരുടെ സംഘത്തിൽ ശ്രീമദ്ഭാഗവതം ശ്രവിക്കാൻ ശ്രമിച്ചാൽ വളരെ നല്ലത്.

ദിവസവും ശ്രീമദ്ഭാഗവതം വായിക്കുക .പ്രത്യേകിച്ചും കൃഷ്ണനോടുള്ള ബ്രഹ്മദേവന്റെ പ്രാർത്ഥനകൾ (പത്താം സ്കന്ധം/ പതിനാലാം അധ്യായം),ഭഗവത്ഗീത പതിനഞ്ചാം അദ്ധ്യായം ഇവ വായിക്കുക

ജപിക്കുമ്പോഴും കീർത്തനം ചെയ്യുമ്പോഴും, ഭഗവാന്റെ തിരുനാമത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യം. ഹരേ കൃഷ്ണ മഹാമന്ത്രം കൂടുതൽ മാലകൾ (108 തവണ ഹരേകൃഷ്ണ മഹാമന്ത്രം ജപിച്ചാൽ ഒരു മാല) ജപിക്കുന്നതും,കുടുംബാംഗങ്ങളോടൊപ്പം കീർത്തനം ചെയ്യുന്നതും അതിശ്രേഷ്ഠം.

നാമജപത്തിന്റെ ആവൃത്തി കൂട്ടുക. ഉദാഹരണത്തിന് 16 മാല, 25 മാല ,32 മാല ,64 മാല,128 മാല എന്നിങ്ങനെ പടിപടിയായി നാം ജപിക്കുന്ന മാല കളുടെ എണ്ണം വർദ്ധിപ്പിക്കുക.

ജഗന്നാഥ അഷ്ടകം ചൗരാഗ്രഗണ്യ അഷ്ടകം , നന്ദ നന്ദനാഷ്ടകം, ജയ് രാധാമാധവ മുതലായ രാധാകൃഷ്ണ ഭജനകളും പ്രാർത്ഥനകളും ദിവസേന കീർത്തനം ചെയ്യുന്നത് ഉത്തമം.

ഭഗവാൻ ശ്രീകൃഷ്ണന്റ നാമ , ഗുണ, രൂപ, ലീലകളെ നിരന്തരം സ്മരിക്കുക.

ഭഗവാന് ദിവസവും നെയ് ദീപം സമർപ്പിക്കുക

രാധാകൃഷ്ണന്മാരെ നിങ്ങളുടെ കഴിവിനനുസരിച്ച് ആരാധിക്കുക .(നിങ്ങളുടെ പക്കം രാധാകൃഷ്ണ വിഗ്രഹം ഇല്ലെങ്കിൽ രാധാകൃഷ്ണൻമാരുടെ ചിത്രവും ഉപയോഗിക്കാവുന്നതാണ്)

രാധാകൃഷ്ണൻമാരെ തുളസി , താമര, പനിനീർ പൂവ് മുതലായ സുഗന്ധമുള്ള പുഷ്പങ്ങൾ കൊണ്ട് ആരാധിക്കുകയും അവകൊണ്ട് പുഷ്പമാല്യങ്ങൾ തീർത്ത് അണിയിക്കുകയും ആവാം.

ദിവസേന ഏതെങ്കിലും വിഷ്ണു ക്ഷേത്രത്തിനു ചുറ്റും നാലു തവണ പ്രദക്ഷിണം ചെയ്യുക

നിങ്ങൾ സാല ഗ്രാമ ശിലയെ ആരാധിക്കുന്നുണ്ടെങ്കിൽ ഒരു ലക്ഷം തുളസീദളങ്ങൾ (അല്ലെങ്കിൽ സാധിക്കുന്നത്ര) അർപ്പിക്കാം.(രാധാ കൃഷ്ണ വിഗ്രഹത്തിനും ഇതേ പോലെ ചെയ്യാവുന്നതാണ്.)

തുളസി ദേവിയെ ദിവസവും ആരാധിച്ച് കീർത്തനം ചെയ്യുകയും പ്രദക്ഷിണം ചെയ്യുകയും (നാല് തവണ) ശ്രീരാധാകൃഷ്ണന്മാരുടെ സേവനം ലഭിക്കാനായി പ്രാർത്ഥിക്കുകയും ചെയ്യേണ്ടതാണ്.

സസ്യാഹാരം മാത്രം ഭക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.പ്രസാദം മാത്രം ഭക്ഷിക്കുക .ഇലയിൽ പ്രസാദം കഴിക്കാനായി ശ്രമിക്കുക.

ദിവസവും രുചിയുള്ള പദാർത്ഥങ്ങൾ പാകം ചെയ്തു ഭഗവാൻ കൃഷ്ണന് നിവേദ്യം സമർപ്പിക്കുക.

ദിവസേന ഏതെങ്കിലും പുണ്യതീർത്ഥത്തിൽ സ്നാനം ചെയ്യുക

ഈ മാസം മുഴുവനും സത്യസന്ധമായും ശാന്തമായും സ്ഥിതി ചെയ്യുമെന്ന് പ്രതിജ്ഞ എടുക്കുക.

ഭക്തരെയോ, ബ്രാഹ്മണരെയോ , പശുക്കളെയോ , വേദശാസ്ത്രങ്ങളേയോ , സന്യാസിമാരെയോ പുരുഷോത്തമ മാസത്തേയോ നിന്ദിക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.

ദിവസവും 33 തവണ ഭഗവാൻ ശ്രീകൃഷ്ണനും, വൈഷ്ണവർക്കും സാഷ്ടാംഗ പ്രണാമം അർപ്പിക്കുക

ഈ മാസം മുഴുവനും ബ്രഹ്മചര്യം പാലിക്കേണ്ടത് അത്യാവശ്യം.തറയിലുറങ്ങുക

മുടി , നഖം എന്നിവ മുറിക്കാതിരിക്കുക(നിർബന്ധമില്ല) പാചകത്തിനും ദേഹത്തിൽ തടവാനും എണ്ണ ഉപയോഗിക്കാതിരിക്കുക(നിർബന്ധമില്ല)

ദാനധർമ്മങ്ങൾ ചെയ്യേണ്ട നാളുകൾ ഏകാദശി, ദ്വാദശി, അമാവാസി, പൗർണമി, തിരുവോണം നക്ഷത്രം

ദാനം കൊടുക്കേണ്ട വസ്തുക്കൾ - ശ്രീമദ് ഭാഗവതം, ധനം, വസ്ത്രം, സ്വർണ്ണം, പാദരക്ഷകൾ, ഫലങ്ങൾ.

purushothama masam