ഉറങ്ങുന്നതിന് മുമ്പ് ഈ മന്ത്രം ജപിച്ചു നോക്കൂ

ശരിയായ ഉറക്കം ആരോഗ്യകരമായ ജീവിതത്തിന്റെ ഭാഗമാണ്. ശാരീരികവും മാനസികവുമായ ഉണര്‍വിന് ഉറക്കം അത്യാവശ്യമാണ്. എന്നാല്‍, ആധുനിക ജീവിതത്തിലെ സംഘര്‍ഷത്തില്‍പ്പെട്ട് ഉറക്കം നഷ്ടപ്പെടുന്നവരാണ് ഭൂരിപക്ഷവും.

author-image
RK
New Update
ഉറങ്ങുന്നതിന് മുമ്പ് ഈ മന്ത്രം ജപിച്ചു നോക്കൂ

ശരിയായ ഉറക്കം ആരോഗ്യകരമായ ജീവിതത്തിന്റെ ഭാഗമാണ്. ശാരീരികവും മാനസികവുമായ ഉണര്‍വിന് ഉറക്കം അത്യാവശ്യമാണ്. എന്നാല്‍, ആധുനിക ജീവിതത്തിലെ സംഘര്‍ഷത്തില്‍പ്പെട്ട് ഉറക്കം നഷ്ടപ്പെടുന്നവരാണ് ഭൂരിപക്ഷവും.

നല്ല ഉറക്കം ലഭിക്കാന്‍ ഒരു മന്ത്രം ജപിച്ചാല്‍ മതി. ഉറങ്ങുന്നതിനു മുമ്പാണ് ഇത് ജപിക്കേണ്ടത്. ശിവക്ഷമാപണ സ്‌തോത്രം പകല്‍ സമയത്ത് അറഞ്ഞും അറിയാതെയും ചെയ്ത തെറ്റുകള്‍ക്ക് ഭഗവാനോട് മാപ്പു ചോദിക്കുന്നതാണ്.

ശിവക്ഷമാപണ സ്‌തോത്രം ജപിക്കാന്‍ ചില ചിട്ടകള്‍ പാലിക്കണം. ഉറങ്ങുന്നതിന് കൃത്യമായ സമയക്രമം പാലിക്കണം. ദന്തശുദ്ധി വരുത്തി കൈകാലുകള്‍ കഴുകിയ ശേഷം കിടത്തയില്‍ ഇരുന്നാണ് ജപിക്കേണ്ടത്.

ഈ മന്ത്രം നിത്യവും ഒരു തവണ അര്‍ത്ഥം അറിഞ്ഞ് ജപിച്ചാല്‍ മനസ്സ് ശാന്തമാകും, നല്ല ഉറക്കം ലഭിക്കും.

ശിവക്ഷമാപണ സ്‌തോത്രം-

'ഓം കരചരണകൃതം വാ

കായജം കര്‍മജം വാ

ശ്രവണനയനജം വാ

മാനസം വാപരാധം

വിഹിതമവിഹിതം വാ

സര്‍വമേതത് ക്ഷമസ്വ

ശിവശിവ കരുണാബ്ധേ

ശ്രീമഹാദേവ ശംഭോ'

കൈകാലുകളാലും ബലം, കര്‍മം എന്നിവയാലും കണ്ടതും കേട്ടതിനാലും മനസ്സാലും വാക്കാലും ഹിതവും അഹിതവുമായ എല്ലാ അപരാധങ്ങളും ക്ഷമിച്ചാലും ഭഗവാനേ ശ്രീ മഹാദേവ ശംഭോ.... എന്നാണ് മന്ത്രത്തിന്റെ അര്‍ത്ഥം.

ഒരു തവണ മന്ത്രം ജപിച്ച ശേഷം ഉറക്കം വരുന്നത് വരെ 'തന്മേ മനഃ ശിവസങ്കല്പമസ്തു' എന്ന് ജപിച്ചുകൊണ്ടേയിരിക്കണം.

Astro mantra