ദുര്‍ഗാദേവിയെ ഇങ്ങനെ ഭജിക്കാം; ശത്രു ദോഷം പമ്പ കടക്കും

ജീവിതത്തിൽ നമ്മെ ഏറെ അലട്ടുന്ന ക്ലേശകരമായ ഒന്നാണ് ശത്രു ദോഷം. രോഗദുരിതങ്ങള്‍, ശത്രുദോഷം, ആയുര്‍ദോഷം, മാനോചാഞ്ചല്യം തുടങ്ങിയ അവസ്ഥകളിലൂടെ ഒരിക്കലെങ്കിലും കടന്നുപോകും നമ്മൾ. പുരാണങ്ങളിൽ പറയുന്നതനുസരിച്ച് ദേവി ചരാചരങ്ങളുടെ അമ്മയെന്ന് വിശ്വാസം. അതിനാല്‍ തന്നെ ഏത് ആപത്തിലും ആദിപരാശക്തി ഭക്തനെ കാക്കുമെന്നും കരുതപ്പെടുന്നു. ദുര്‍ഗ്ഗാ ഭജനം ചന്ദ്രദശാകാലത്ത് ദുരിതശമനത്തിന് അഭികാമ്യമാണെന്നാണ് വിശ്വാസം. പുഷ്പാഞ്ജലി, രക്തപുഷ്പാജ്ഞലി, പുഷ്പാഭിഷേകം, പൂമുടല്‍(കാടാമ്പുഴ) തുടങ്ങിയ വഴിപാടുകൾ ദേവീ പ്രീതിക്ക് ഗുണകരമാണ്.

author-image
Sooraj Surendran
New Update
ദുര്‍ഗാദേവിയെ ഇങ്ങനെ ഭജിക്കാം; ശത്രു ദോഷം പമ്പ കടക്കും

ജീവിതത്തിൽ നമ്മെ ഏറെ അലട്ടുന്ന ക്ലേശകരമായ ഒന്നാണ് ശത്രു ദോഷം. രോഗദുരിതങ്ങള്‍, ശത്രുദോഷം, ആയുര്‍ദോഷം, മാനോചാഞ്ചല്യം തുടങ്ങിയ അവസ്ഥകളിലൂടെ ഒരിക്കലെങ്കിലും കടന്നുപോകും നമ്മൾ. പുരാണങ്ങളിൽ പറയുന്നതനുസരിച്ച് ദേവി ചരാചരങ്ങളുടെ അമ്മയെന്ന് വിശ്വാസം. അതിനാല്‍ തന്നെ ഏത് ആപത്തിലും ആദിപരാശക്തി ഭക്തനെ കാക്കുമെന്നും കരുതപ്പെടുന്നു. ദുര്‍ഗ്ഗാ ഭജനം ചന്ദ്രദശാകാലത്ത് ദുരിതശമനത്തിന് അഭികാമ്യമാണെന്നാണ് വിശ്വാസം. പുഷ്പാഞ്ജലി, രക്തപുഷ്പാജ്ഞലി, പുഷ്പാഭിഷേകം, പൂമുടല്‍(കാടാമ്പുഴ) തുടങ്ങിയ വഴിപാടുകൾ ദേവീ പ്രീതിക്ക് ഗുണകരമാണ്. ചോറ്റിനിക്കര രാജരാജേശ്വരി, കൊടുങ്ങല്ലൂര്‍ കുരുംബ, ആറ്റുകാല്‍ ഭദ്രാംബിക, ചക്കുളംകാവില്‍ വനദുര്‍ഗ്ഗ, ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരി, ഊരകത്ത് അമ്മതിരുവടി, കാടാമ്പുഴ കിരാതി(ശ്രീപാര്‍വ്വതി), ചേര്‍ത്തല കാര്‍ത്യായനി, ചെങ്ങന്നൂര്‍ ഭൂവനേശ്വരി തുടങ്ങി വിവിധ അമ്പലങ്ങളിൽ ഇത്തരം വഴിപാടുകൾ നടത്തുന്നത് ശത്രു ദോഷം അകറ്റുന്നതിന് അത്യുത്തമമാണ്.

Astro