സാമ്പത്തിക പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടോ? ഈ ലളിതമായ പരിഹാരങ്ങള്‍ ചെയ്തുനോക്കൂ

By RK.21 10 2021

imran-azhar

 

സാമ്പത്തിക ഭദ്രത എല്ലാവരും ആഗ്രഹിക്കുന്നതാണ്. അതിനായി പരിശ്രമിച്ചാലും പലപ്പോഴും പല തടസ്സങ്ങളും സംഭവിക്കാറുണ്ട്. ഇത് മാനസികമായി തകര്‍ക്കുകയും ചെയ്യും. എന്നാല്‍, നിരാശ വേണ്ട. തടസ്സങ്ങള്‍ പരിഹരിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഇതാ.

 

സാമ്പത്തിക സമൃദ്ധി നേടാനുള്ള ആദ്യ പടി സമ്പത്തിന്റെ ദേവനായ കുബേരനെ സന്തോഷിപ്പിക്കുകയാണ്. കുബേര ദേവനെ സന്തോഷിപ്പിച്ച് നിലനിര്‍ത്തിയാല്‍ ജീവിതത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പ്രതിരോധിക്കാന്‍ സാധിക്കും.

 

പണം വീടിന്റെ തെക്ക് അല്ലെങ്കില്‍ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് സൂക്ഷിക്കണം. പണം സൂക്ഷിക്കുന്ന അലമാര വടക്ക് ദിശയിലേക്ക് തുറക്കുന്ന വിധത്തിലാണ് സ്ഥാപിക്കേണ്ടത്.

 

സമ്പത്ത് ആകര്‍ഷിക്കാന്‍ പണം സൂക്ഷിക്കുന്ന അലമാരയുടെ ചിത്രം കണ്ണാടിയില്‍ തെളിയുന്നതിനായി മുന്‍ഭാഗത്തായി കണ്ണാടി സ്ഥാപിക്കുക.

 

പ്രാര്‍ത്ഥനാ സ്ഥലത്ത് കുബേര യന്ത്രം ചുവന്ന തുണിയില്‍ വയ്ക്കുക. എല്ലാ ദിവസവും അതിനോട് പ്രാര്‍ത്ഥിക്കുക.

 

വീട്ടില്‍ തുളസി ചെടി നട്ട്, വൈകുന്നേരം ചെടിക്ക് സമീപം നെയ്യ് നിറച്ച മണ്‍ വിളക്ക് തെളിയിക്കുക.

 

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ എല്ലാ ബുധനാഴ്ചയും പശുവിന് പച്ചപ്പുല്ല് നല്‍കുക.

 

 

 

OTHER SECTIONS