യാത്രയ്ക്ക് മുമ്പ് ഈ മന്ത്രങ്ങള്‍ ജപിക്കണം

യാത്രക്കിടയിലെ തടസങ്ങള്‍ ഒഴിവാക്കാന്‍ യാത്ര പുറപ്പെടുന്നതിനു മുമ്പ് മൂന്നു തവണ ദുര്‍ഗാ മന്ത്രവും മൃത്യുഞ്ജയ മന്ത്രവും ജപിക്കണം.

author-image
Web Desk
New Update
യാത്രയ്ക്ക് മുമ്പ് ഈ മന്ത്രങ്ങള്‍ ജപിക്കണം

യാത്രക്കിടയിലെ തടസങ്ങള്‍ ഒഴിവാക്കാന്‍ യാത്ര പുറപ്പെടുന്നതിനു മുമ്പ് മൂന്നു തവണ ദുര്‍ഗാ മന്ത്രവും മൃത്യുഞ്ജയ മന്ത്രവും ജപിക്കണം.

ദുര്‍ഗാ മന്ത്രം:

ഓം സര്‍വസ്വരൂപേ സര്‍വേശേ

സര്‍വശക്തി സമന്വിതേ

ഭയേഭ്യസ്ത്രാഹി നോ ദേവി

ദുര്‍ഗേ ദേവി നമോസ്തുതേ'

ഏറ്റവും ശക്തിയുള്ള മന്ത്രങ്ങളില്‍ ഒന്നാണ് മഹാമൃത്യുഞ്ജയ മന്ത്രം. ഈ മന്ത്രം ജപിക്കുമ്പോള്‍ ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം. അക്ഷരത്തെറ്റ് ഇല്ലാതെ അര്‍ഥം മനസ്സിലാക്കി മഹാദേവനെ ഗുരുവായി സങ്കല്പിച്ചു ജപിക്കാം.

ഓം ത്ര്യംബകം യജാമഹേ

സുഗന്ധിം പുഷ്ടിവര്‍ധനം

ഉര്വാരുകമിവ ബന്ധനാത്

മൃത്യോര്‍ മുക്ഷീയ മാമൃതാത്

സാരം- ത്രിലോചനനായ ഭഗവാനെ ഞങ്ങള്‍ ധ്യാനിക്കുന്നു. സുഗന്ധത്തെയും അഭിവൃദ്ധിയെയും വര്‍ധിപ്പിക്കുന്ന അങ്ങ്, വെള്ളരിക്കയെ അതിന്റെ തണ്ടില്‍ നിന്നും വേര്‍പെടുത്തുന്നതു പോലെ മരണത്തില്‍ നിന്നു ഞങ്ങളെ മോചിപ്പിച്ചാലും, പക്ഷേ അമരത്വത്തില്‍നിന്നല്ല.

rituals travel. spirituality