കടബാധ്യത മാറാന്‍ വെള്ളിയാഴ്ച ലളിതാസഹസ്രനാമം ജപിക്കാം; വ്രതമെടുക്കുന്നതും ഉത്തമം

ലക്ഷ്മീ പ്രീതി ഉണ്ടാക്കുന്ന സ്വര്‍ണം, വെള്ളി, അരി, ഉപ്പ്, നെല്ലിക്ക, മഞ്ഞള്‍ ഇവ വാങ്ങുന്നതു ഐശ്വര്യം നല്‍കും. വെള്ളിയാഴ്ച മത്സ്യമാംസാദികള്‍ ഒഴിവാക്കണം.

author-image
Web Desk
New Update
കടബാധ്യത മാറാന്‍ വെള്ളിയാഴ്ച ലളിതാസഹസ്രനാമം ജപിക്കാം; വ്രതമെടുക്കുന്നതും ഉത്തമം

ലക്ഷ്മീദേവിക്ക് പ്രാധാന്യമുള്ള ദിനമാണ് വെള്ളിയാഴ്ച. അതുകൊണ്ട്, ഈ ദിനത്തില്‍ കടം കൊടുക്കുന്നതും വാങ്ങുന്നതും ഒഴിവാക്കണം. ലക്ഷ്മീ പ്രീതി ഉണ്ടാക്കുന്ന സ്വര്‍ണം, വെള്ളി, അരി, ഉപ്പ്, നെല്ലിക്ക, മഞ്ഞള്‍ ഇവ വാങ്ങുന്നതു ഐശ്വര്യം നല്‍കും. വെള്ളിയാഴ്ച മത്സ്യമാംസാദികള്‍ ഒഴിവാക്കണം.

വെള്ളിയാഴ്ചകളില്‍ വ്രതമെടുക്കുന്നതും ആ ദിവസം വെളുത്ത വസ്ത്രം ധരിക്കുന്നതും ഭാഗ്യം കൊണ്ടുവരുമെന്നും വിശ്വാസമുണ്ട്.

കടബാധ്യതകള്‍ നീങ്ങാന്‍ എല്ലാ വെള്ളിയാഴ്ചയും ലളിതാ സഹസ്രനാമവും കനകധാരാസ്‌തോത്രവും ജപിക്കുന്നതും നല്ലതാണ്.

ലളിതാസഹസ്രനാമ ധ്യാനം

ഓം സിന്ദൂരാരുണവിഗ്രഹാം ത്രിനയനാം മാണിക്യമൗലി സ്ഫുരത്-

താരാനായകശേഖരാം സ്മിതമുഖീ-മാപീനവക്ഷോരുഹാം

പാണിഭ്യാമളിപൂര്‍ണ്ണരത്‌നചഷകംരക്തോത്പലം ബിഭ്രതീം

സൗമ്യാം രത്‌നഘടസ്ഥ രക്തചരണാം ധ്യായേത് പരാമംബികാം.

ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം പത്മപത്രായതാക്ഷീം

ഹേമാഭാം പീതവസ്ത്രാം കരകലിതലസത് ഹേമപദ്മാം വരാംഗീം

സര്‍വ്വാലങ്കാരയുക്താം സതതമഭയദാം ഭക്തനമ്രാം ഭവാനീം

ശ്രീവിദ്യാം ശാന്തമൂര്‍ത്തിം സകലസുരനുതാം സര്‍വ്വസമ്പത്പ്രദാത്രീം.

സകുങ്കുമവിലേപനാമളികചുംബികസ്തൂരികാം

സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം

അശേഷജനമോഹിനീമരുണമാല്യഭൂഷോജ്ജ്വലാം

ജപാകുസുമഭാസുരാം ജപവിധൗ സ്മരേദംബികാം.

അരുണാം കരുണാതരംഗിതാക്ഷീം

ധൃതപാശാങ്കുശപുഷ്പബാണചാപാം

അണിമാദിഭിരാവൃതാം മയൂഖൈ-

രഹമിത്യേവ വിഭാവയേ ഭവാനീം!

rituals wealth friday