രോഹിണി നക്ഷത്രത്തില്‍ ജനിച്ചവരറിയാന്‍...

By Anju N P.29 Oct, 2017

imran-azhar

 


ശ്രീകൃഷ്ണന്റെ ജന്മനക്ഷത്രം എന്ന പേരില്‍ പ്രസിദ്ധമായ ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ സ്ഥിരചിത്തരും സൗന്ദര്യമുള്ളവരുമായിരിക്കും. നേത്രത്തിന് വൈകല്യമോ രോഗമോ വരാന്‍ സാധ്യതയുണ്ട്. കുലീനത, മധുരഭാഷണം, പെട്ടെന്നുള്ള കോപം, നീതിന്യായതാല്‍പര്യം എന്നിവ ഇവരുടെ പ്രത്യേകതകളാണ്. മാതാവിനോട് ഇവര്‍ക്ക് പ്രത്യേകതയുണ്ട്. വാത്സല്യം, സ്‌നേഹം, ദയ, പരോപകരാപ്രവണത , മുഖശ്രീ എന്നിവ ഗുണങ്ങളാണ്.
രോഹിണി നക്ഷത്രക്കാര്‍ സാധാരണയായി അല്പം തടിച്ച ശരീരപ്രകൃതക്കാരായി കാണുന്നു.ഇവരുടെ കണ്ണുകള്‍ വലുതും തിളക്കമുള്ളതുമായിരിക്കും. പലരുടെ നടുക്ക് ഇവരുടെ ആകര്‍ഷണീയത കൊണ്ട് തിരിച്ചറിയാന്‍ സാധിക്കും.കൃഷ്ണന്റെ ജന്മദിനമായി കൊണ്ടാടുന്ന അഷ്ടമിരോഹിണി, ഈ നാളിലാണ്. സാത്വികരായതുകൊണ്ട് മനസ്സിനു നല്ല സ്ഥിരതയുള്ളവരാണ്. ചെറിയ അപകടങ്ങള്‍ വന്നു എന്നു വിചാരിച്ച് പതറുകയോ ആത്മധൈര്യം കൈവിടുകയോ ചെയ്യാറില്ല. ദൃഢചിത്തതയോടും ആത്മവിശ്വാസത്തോടും കൂടി പരാജയപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ തന്നെ വീണ്ടും വീണ്ടും ഏര്‍പ്പെട്ട് വിജയം വരിക്കും. ഈ സ്വഭാവവിശേഷണം കാരണം രോഹിണി നക്ഷത്രക്കാരെ മറ്റുള്ളവര്‍ ബഹുമാനിക്കും.
മറ്റുള്ളവര്‍ ബഹുമാനിക്കുന്ന ലളിത ജീവിതമായിരിക്കും ഇവരുടേത്. ഇവര്‍ നീചകര്‍മ്മങ്ങളില്‍ തത്പരരാകാറില്ല. വിചാരവികാരങ്ങള്‍ക്ക് അടിമപ്പെട്ട് വേണ്ടാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയുമില്ല. മറ്റുള്ളവരുടെ കുറവുകുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിവുള്ളയിരിക്കും. ഇവര്‍ ബുദ്ധി ജീവികളും മനസ്വികളുമായിരിക്കും. ഏതു തൊഴിലും സമര്‍ത്ഥമായും ആത്മാര്‍ത്ഥമായും മനസ്സിരിത്തിയും ചെയ്യും.സ്നഹിക്കുന്നവര്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ ഇവര്‍ തയ്യാറാകും. പല വിദ്യയിലും നിപുണരായിരിക്കുമെങ്കിലും ഒരു വിദ്യയിലും പൂര്‍ണ്ണത്വമുണ്ടായിരിക്കുകയില്ല.

 


ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ കുലശ്രേഷ്ഠരായും സത്യം പറയുന്നവരായും സുന്ദരരായും ധനമുള്ളവരായും ആര്‍ക്കും അനിഷ്ടം പറയാത്തവരായും ഭവിക്കും. ഇവര്‍ക്ക് പലവിധത്തിലുള്ള സുഖഭോഗങ്ങളും അനുഭവപ്പെടും. സ്ത്രീ ജനങ്ങളുമായി കൂടിക്കഴിയുന്നതില്‍ ഇവര്‍ താല്പര്യം പ്രദര്‍ശിപ്പിക്കും. എപ്പോഴും ന്യായത്തിന്റേയും നീതിയുടേയും പക്ഷം പിടിക്കുന്നവരാണിവര്‍. ഏത് രംഗത്തായാലും ഇവര്‍ പടിപടിയായി ഉയര്‍ച്ച പ്രാപിക്കും. പലതിനെപ്പറ്റിയും ഇവര്‍ പുതിയ ആശയങ്ങള്‍ പ്രകടിപ്പിക്കും. ഏത് ജോലി നിര്‍വ്വഹിക്കുന്നതിലും ഇവര്‍ സമര്‍ത്ഥരായിരിക്കും. സ്ത്രീകള്‍ പൊതുവേ സുന്ദരികളും പതിവ്രതകളും ആയിരിക്കും. എന്നാല്‍ ചിലപ്പോള്‍ യാഥാസ്ഥിതിക മനഃസ്ഥിതി പ്രദര്‍ശിപ്പിക്കും.

 


ജീവിതം ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും. പ്രവര്‍ത്തനങ്ങളില്‍ വിജയവും നേടും. എന്നാല്‍ വ്യക്തമായ ജീവിത പദ്ധതി രൂപപ്പെടുത്തുന്നതില്‍ പരാജയപ്പെടും. ഈ കുറവിനെ മറികടന്നാല്‍ ഇവര്‍ അധികാരവും സമ്പത്തും വിജയവും നേടും. വരവ് ചെലവുകള്‍ നോക്കാതെ ജീവിക്കുന്നത് മൂലം പ്രയാസം ഉണ്ടാകും. വ്യാപാരങ്ങളിലും സാമൂഹ്യ പ്രവര്‍ത്തന രംഗത്തും ഇവര്‍ ശോഭിക്കും.

 


കുടുംബത്തില്‍ സ്വതന്ത്ര ബുദ്ധി മൂലം പിതാവുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാന്‍ സാധ്യത. മാതാവിനോടായിരിക്കും കൂടുതല്‍ അടുപ്പവും സ്‌നേഹവും.
അമിതമായ അഭിമാന ബോധമാണ് ഇവരുടെ പ്രധാന ദൌര്‍ബല്യം. അധികാര പ്രമത്തത കാണിക്കും. ക്ഷോഭം മൂലം പല തീരുമാനങ്ങളും എടുക്കും, പക്ഷെ പിന്നീട് വേണ്ട എന്നും തോന്നും. സ്ഥിരമായ ഒരു ലക്ഷ്യം ഇവരുടെ പരിഗണനയില്‍ ഇല്ല. സ്‌നേഹമാണ് ഇവരുടെ സഹായങ്ങളുടെ അടിസ്ഥാനം. സത്യത്തെ മുന്‍നിര്‍ത്തി ജീവിക്കും. ആത്മാഭിമാനം മുറിവേറ്റാല്‍ സഹന ശക്തിയും ക്ഷമയുമില്ലതെ പ്രതികരിക്കും. സാത്വികരായതുകൊണ്ട് മനസ്സിനു നല്ല സ്ഥിരതയുള്ളവരാണ്. ചെറിയ അപകടങ്ങള്‍ വന്നു എന്നു വിചാരിച്ച് പതറുകയോ ആത്മധൈര്യം കൈവിടുകയോ ചെയ്യാറില്ല. ദൃഢചിത്തതയോടും ആത്മവിശ്വാസത്തോടും കൂടി പരാജയപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ തന്നെ വീണ്ടും വീണ്ടും ഏര്‍പ്പെട്ട് വിജയം വരിക്കും.

 


രോഹിണി നക്ഷത്രക്കാര്‍ സാധാരണയായി അല്പം തടിച്ച ശരീരപ്രകൃതക്കാരായി കാണുന്നു. ഇവരുടെ രാശിയുടെ അടയാളം കാളയായതുകൊണ്ട് ആകപ്പാടെ കാളയുടെ ആകൃതിയുമായി പൊരുത്തപ്പെടുന്ന ആകൃതിയായിരിക്കും ഇവരുടേത്. ഇവരുടെ ജാതകത്തില്‍ ലഗ്‌നത്തിന് ആദിത്യനുമായോ വ്യാഴനുമായോ യോഗം വന്നാല്‍ തടിയോടൊപ്പം പൊക്കക്കൂടുതലും കണ്ടെന്നു വരും. പൊതുവെ ഇവര്‍ക്ക് ഒരു ആകൃതി സൗഭാഗ്യം ഉണ്ടായിരിക്കും. പലരുടെ നടുക്ക് ഇവരുടെ ആകര്‍ഷണീയത കൊണ്ട് തിരിച്ചറിയാന്‍ സാധിക്കും. കണ്ണുകള്‍ വലുതും തിളക്കമുള്ളതുമായിരിക്കും.


എല്ലാവരോടും സമത്വ രീതിയില്‍ പെരുമാറും. ധാരാളം അറിവ് സമ്പാദിക്കും. അടുക്കും ചിട്ടയും പോരാ. ആളുകളോട് അങ്ങോട്ടു ചെന്നു പരിചയപ്പെടുകയില്ലെങ്കിലും അടുത്ത് പരിചയിക്കുന്നവരോട് സ്നേഹപൂര്‍വ്വമായും അന്തസ്സായും പെരുമാറും. ഇവര്‍ കാളയെപ്പോലെ സൗമ്യ പ്രകൃതക്കാരാണെങ്കിലും ക്ഷോഭിച്ചുപോയാല്‍ ചുവപ്പു കണ്ട കാളയെപ്പോലെ തന്നെ പക വീട്ടിയല്ലാതെ അടങ്ങുകയില്ല.


രോഹിണി നക്ഷത്രക്കാരായ സ്ത്രീകള്‍ മുഖപ്രസാദമുള്ളവരും ആകര്‍ഷകമായ കണ്ണുകളോടുകൂടിയവരും വശ്യമായ പുഞ്ചിരിയുള്ളവരും എല്ലാവരും ഇഷ്ടപ്പെടുന്ന ലാളിത്യത്തോടുകൂടിയവരുമായിരിക്കും. മാതൃകാപരമായ ജീവിതം നയിച്ചകൊണ്ട് ഭര്‍ത്താക്കന്‍മാര്‍ക്ക് എപ്പോഴും സഹായവും പ്രേരണയുമായിരിക്കും. ക്ഷമയും മന:ശക്തിയും ഉണ്ടായിരിക്കും. ആഭരണാദി അലങ്കാരങ്ങള്‍ ഇഷ്ടപ്പെടുന്നത് ഇവരുടെ സ്വഭാവമാണ്. ധാര്‍മ്മികമായ പ്രവര്‍ത്തികളില്‍ താത്പര്യവും ഈശ്വരഭക്തിയും ഉണ്ടായിരിക്കും. സ്വഭാവദൂഷ്യം അസൂയ ഇവയൊന്നും ഉണ്ടായിരിക്കുകയില്ല. 19 വയസ്സു മുതല്‍ 36 വയസ്സുവരെ ഇവര്‍ക്ക് വളരെ ക്ലേശങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. ജീവിതമധ്യത്തിലും ജീവിതാന്ത്യത്തിലും ഇവര്‍ സാമാന്യം സുഖകരമായി കഴിയുന്നു. ശുദ്ധ ഗതിക്കാരായതുകൊണ്ട് മറ്റുള്ളവരെ വിശ്വസിച്ച് ചതിപറ്റാന്‍ ഇടയാകും.

 

രാഹു, കേതു, ശനി ദാശാപഹാരകാലങ്ങളില്‍ രോഹിണി നക്ഷത്രക്കാര്‍ ദോഷപരിഹാരം ചെയ്യണം. പതിവായി ചന്ദ്രനെയോ ദുര്‍ഗ്ഗാദേവിയേയോ പാര്‍വ്വതീദേവിയെയോ ആരാധിക്കുന്നത് നല്ലതാണ്.


തിങ്കളാഴ്ചവ്രതം ക്ഷിപ്രഫലം നല്‍കും. രോഹിണിയും തിങ്കളും ഒത്തുവരുന്ന ദിവസവും പൗര്‍ണ്ണമി ദിവസവും വ്രതമെടുത്ത് പ്രത്യേകപൂജകള്‍ ചെയ്യുന്നത് അത്യുത്തമം ആയിരിക്കും. പൗര്‍ണ്ണമിയില്‍ ദുര്‍ഗ്ഗാക്ഷേത്രദര്‍ശനവും അമാവാസിയില്‍ ഭദ്രകാളീക്ഷേത്രദര്‍ശനവും ഗുണപ്രദം ആകുന്നു. അനുജന്മനക്ഷത്രങ്ങളായ അത്തം, തിരുവോണം എന്നിവയിലും നക്ഷത്രദിവസവും ക്ഷേത്രദര്‍ശനം നടത്തണം. രോഹിണിയുടെ നക്ഷത്രദേവത: ബ്രഹ്മാവ്. നിത്യവും ബ്രഹ്മാവിനെ പൂജിക്കുന്നതും ബ്രഹ്മമന്ത്രം ജപിക്കുന്നതും ഗുണപ്രദം ആകുന്നു.


മന്ത്രം: ''ഓം ബ്രഹ്മദേവായ നമ:''
വെള്ള, ചന്ദനനിറം എന്നിവ അനുകൂലം.
നക്ഷത്ര മൃഗം- പാമ്പ്,
വൃക്ഷം- ഞാവല്‍,
ഗണം- മാനുഷ,
യോനി- സ്ത്രീ,
പക്ഷി-പുള്ള്,
ഭൂതം -ഭൂമി.


അനിഷ്ട നക്ഷത്രങ്ങള്‍ - തിരുവാതിര, പൂയം, മകം, മൂലം, പൂരാടം, ഉത്രാടം1/4.
ഇടവം, മിഥുനം, കന്നി, വൃശ്ചികം, മകരം, കുംഭം എന്നീ ലഗ്‌നക്കാരുമായും തിങ്കള്‍ ബുധന്‍ വെള്ളി ശനി എന്നീ ആഴ്ചകളിലും ഇടപാടുകള്‍ നല്ല ഫലം തരും. ഈ ആഴ്ചകളില്‍ ചന്ദ്രോഹാര ഏറ്റവും നന്നായിരിക്കും.


രോഹിണിയുടെ 4 നക്ഷത്രപാദങ്ങളില്‍ ജനിച്ചവരുടെ സ്വഭാവസവിശേഷതകള്‍ ചിലഗ്രന്ഥങ്ങളില്‍ കൊടുത്തിട്ടുള്ളത് താഴെ കൊടുക്കുന്നു. എത്രത്തോളം ശരിയാണെന്ന് തന്നെ പരിശോധിക്കുക.


1. രോഹിണി 1 ആം പാദം തെക്കുവടക്കേ തെരുവില്‍ ജനനം, വീട്ടില്‍ അംഗവൈകല്യമുള്ള ഒരാള്‍ ഉണ്ടാകും, ആടിന്റെ കണ്ണുപോലുള്ള കണ്ണ്, ദാരിദ്ര്യം കാരണം മോഷണ സ്വഭാവം, ഗുഹ്യ രോഗം, ദേഷ്യപ്രകൃതം, ചെറിയ വയറ്.


2. രോഹിണി 2 ആം പാദം തെക്കുവടക്കേ തെരുവില്‍ ജനനം, അടുത്ത് ശിവന്‍ കോവില്‍, ഹരിജനവാസം, കാളപോലുള്ളമുഖം, ഉയര്‍ന്ന മൂക്ക്, കറുത്തമുടി, വിഷമസ്വഭാവം, തടിച്ച കൈകള്‍, മാംസളമായ തോള്‍, വെളുത്ത നിറം.


3. രോഹിണി 3 ആം പാദം നല്ല കണ്ണുകള്‍, നല്ല തലമുടി, മെഴുക്കുള്ള ശരീരം, മധുരമായ വാക്ക്, പ്രൗഢന്‍, ഗര്‍വ്വിഷ്ടന്‍, സമര്‍ത്ഥന്‍, കിഴക്കുപടിഞ്ഞാറേ തെരുവില്‍ തെക്കോട്ടുവീട്ടില്‍ അയല്‍പക്കക്കാരന്‍ ദ്വിഭാര്യന്‍.


4. രോഹിണി 4 ആം പാദം മരിച്ചുപോയ ഭാര്യയെയും പുത്രനെയുംക്കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുന്നവന്‍, നല്ല നീളമുള്ള മൂക്ക്, ദൃഢ ശരീരന്‍, സ്വജന വിദ്വേഷി, വലിയകാല്, നേര്‍ത്ത തലമുടി.

 

loading...

OTHER SECTIONS