രുദ്രാക്ഷം ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

By uthara.03 05 2019

imran-azharരുദ്രാക്ഷം എന്നത് ഏറെ ഉത്തമമായ ഒരു വസ്തുവാണ് അതോടൊപ്പം രുദ്രാക്ഷം ധരിക്കുന്നതും ഏറെ പുണ്യമാണ് . രുദ്രാക്ഷം ധരിക്കുമ്പോൾ   ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടി ഉണ്ട് . രുദ്രാക്ഷം എന്നത് മാലയായോ ഒറ്റ രുദ്രാക്ഷമായോ ധരിക്കേണ്ടതാണ് .രുദ്രാക്ഷം ധരിക്കുന്നതോടൊപ്പം മാസത്തിൽ ഒരു തവണ ശുദ്ധീകരിക്കേണ്ടതുമാണ് .

 

ഇഷ്ടദേവതയെ മനസ്സില്‍ ധ്യാനിച്ച് രുദ്രാക്ഷം ധരിച്ചാൽ ഇരട്ടി ഫലം ലഭിക്കുമെന്നാണ് വിശ്വാസം .രുദ്രാക്ഷം ധരികുന്നതിൽ തടസ്സം ഉണ്ടെങ്കിൽ വീട്ടിൽ വച്ചുതന്നെ രുദ്രാക്ഷത്തെ പൂജിക്കാം .രുദ്രാക്ഷം തിരഞ്ഞെടുക്കുമ്പോൾ വലിപ്പം കൂടിയതും ദൃഢമായതും മുള്ളോടുകൂടിയതുമായ രുദ്രാക്ഷം വേണം തിരഞ്ഞെടുക്കേണ്ടത് .രുദ്രാക്ഷങ്ങള്‍ ഒന്നു മുതല്‍ 21 മുഖം വരെയുള്ളവ ഉണ്ടാകും .

 

ഇതിന് പുറമേ ഗൗരിശങ്കര രുദ്രാക്ഷം, ഗണേശ് മുഖി രുദ്രാക്ഷം, സവാര്‍ ഏകമുഖരുദ്രാക്ഷം, ത്രിജൂഡി തുടങ്ങിയ രുദ്രാക്ഷങ്ങളും ഉണ്ട് .കൃത്യമായ രീതിയിൽ ഉള്ള വ്രതത്തോടു കൂടി രുദ്രാക്ഷം ധരിക്കുകയാണെങ്കിൽ ഇരട്ടി ഫലവും സുനിശ്ചിതം .

OTHER SECTIONS