തങ്കയങ്കി ഘോഷയാത്ര ആറന്മുള ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു

By vaishnavi c s.22 12 2020

imran-azhar

 

പത്തനംതിട്ട : ശബരിമല മണ്ഡല പൂജക്ക് അയ്യപ്പന് ചാർത്താനുള്ള തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് രാവിലെ 7 മണിക്ക് ആറന്മുള ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നിയന്ത്രണങ്ങളോടെയാണ് ഘോഷയാത്ര നടക്കുന്നത്. ഘോഷയാത്രക്ക് വഴിനീളെയുള്ള സ്വീകരണ ചടങ്ങുകൾ ഉണ്ടാവുകയില്ല.മുൻകൂട്ടി നിശ്ചയിച്ച ക്ഷേത്രങ്ങളിൽ മാത്രമാണ് സ്വീകരണച്ചടങ്ങുകൾ ഉണ്ടാവുക. ഘോഷയാത്രയിൽ ഒപ്പമുള്ളവർക്കും കോവിഡ് പരിശോധന നിർബന്ധമാണ്. കൂടാതെ ഘോഷയാത്രയെ അനുഗമിക്കുന്നവരുടെ എണ്ണത്തിലും നിയന്ത്രണമുണ്ട്. 25 നാണ് തങ്കയങ്കി സന്നിധാനത്തെത്തുക . 26നാണ് മണ്ഡലപൂജ നടക്കുന്നത്.

OTHER SECTIONS