സർപ്പദൈവങ്ങളെ ഇങ്ങനെ ആരാധിച്ചാൽ ഫലസിദ്ധി സുനിശ്ചിതം

By online desk .08 06 2020

imran-azhar

 

 

നമ്മുടെ ജീവിതത്തിൽ ക്ലേശകരമായ അനുഭവങ്ങൾ നൽകുകയും, ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിനാശകരമായി ഭവിക്കുകയും ചെയ്യുന്ന ഒന്നാണ് സർപ്പ ദോഷം. അതുകൊണ്ട് തന്നെ സർപ്പാരാധന ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്ന് തന്നെയാണ്. സർപ്പ ദോഷങ്ങൾ അകറ്റുന്നതിന് സർപ്പങ്ങളെ ആരാധിക്കുന്നതിനുള്ള ചില മാർഗങ്ങളുണ്ട്. സര്‍പ്പ ഹിംസാദി ദോഷ പരിഹാരത്തിന് പായസഹോമം, പാലും പഴവും, അപ്പം, അവില്‍, കരിക്ക് മുതലായവയാണ് നടത്തേണ്ട പ്രധാന വഴിപാടുകൾ. രാഹുവിന്റെ അനിഷ്ട സ്ഥിതിയില്‍ കാവുകളില്‍ വിളക്ക് വയ്ക്കുക, നൂറുംപാലും നടത്തുക, സര്‍പ്പം പാട്ട് നടത്തുക തുടങ്ങിയ കർമ്മങ്ങളും സാധാരണ പരിഹാരമായി ചെയ്യാം. ജ്യോതിഷത്തില്‍ രാഹുവിന്റെ ദേവതയായാണു സര്‍പ്പങ്ങളെ സങ്കല്‍പ്പിക്കുന്നത്. ഞായര്‍: അനന്തന്‍, തിങ്കള്‍: വാസുകി, ചൊവ്വ: തക്ഷകന്‍, ബുധന്‍: കാര്‍കോടകന്‍, വ്യാഴം: പത്മന്‍, വെള്ളി: മഹാപത്മന്‍, ശനി: കാളിയന്‍ ,ശംഖപാലന്‍ എന്നിങ്ങനെ ബ്രഹ്മാവ് ഓരോ ദിവസത്തിനും അതിന്റെ അധിപതികളായി നാഗങ്ങളെ നിശ്ചയിച്ചിട്ടുണ്ട്. നമ്മുടെ ഓരോ ദിനവും ഇവരെ സ്മരിച്ചുകൊണ്ട് ആരംഭിച്ചാൽ സർവ ഐശ്വര്യങ്ങളും വന്നു ചേരും.

 

OTHER SECTIONS