തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ബുധനാഴ്ച അടക്കയും

തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട ഇന്ന് അടയ്ക്കും. പുലർച്ചെ 5 മണിക്ക് നടതുറക്കും. 7.30 ന് ഉഷപൂജ, 12 ന് കലശാഭിഷേകവും തുടർന്ന് കളഭാഭിഷേകം.12.30 ന് ഉച്ചപൂജ കഴിഞ്ഞ് 12.45 ന് ക്ഷേത്രനട അടയ്ക്കും. വൈകുന്നേരം 5 മണിക്ക് തിരു നട തുറക്കും. 6.30ന് ദീപാരാധന.7 മണിക്ക് പടിപൂജ.8 ന് അത്താഴപൂജ

author-image
online desk
New Update
തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ബുധനാഴ്ച അടക്കയും

പത്തനംതിട്ട : തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട ഇന്ന് അടയ്ക്കും. പുലർച്ചെ 5 മണിക്ക് നടതുറക്കും. 7.30 ന് ഉഷപൂജ, 12 ന് കലശാഭിഷേകവും തുടർന്ന് കളഭാഭിഷേകം.12.30 ന് ഉച്ചപൂജ കഴിഞ്ഞ് 12.45 ന് ക്ഷേത്രനട അടയ്ക്കും.

വൈകുന്നേരം 5 മണിക്ക് തിരു നട തുറക്കും. 6.30ന് ദീപാരാധന.7 മണിക്ക് പടിപൂജ.8 ന് അത്താഴപൂജ .പൂജ കഴിഞ്ഞ് 8.30 ന് ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും. ചിത്തിര ആട്ട തിരുനാളിൻ്റെ ഭാഗമായി നവംബർ 12ന് വൈകുന്നേരം 5 ന് ക്ഷേത്രനട തുറക്കും.13 ന് പൂജകൾ പൂർത്തിയാക്കി തിരുനട അടയ്ക്കും. പിന്നെ 15 ന് ആണ് - മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറക്കുന്നത്. ശബരിമല - മാളികപ്പുറം മേൽശാന്തിമാരുടെ സ്ഥാനാരോഹണവും 15 ന് നടക്കും.

shabari mala