മണ്ഡലകാല പൂജകൾക്കായി ശബരിമല നടതുറന്നു ; തീർഥാടകർക്ക് പ്രവേശനം തിങ്കളാഴ്ച മുതൽ

ശബരിമല ചിത്തിരആട്ടവിശേഷപൂജകൾ പൂർത്തിയാക്കി വെള്ളിയാഴ്ച രാത്രി എട്ടിന് ക്ഷേത്രനടയടച്ചു. ഭക്തർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. മണ്ഡലകാല പൂജകൾക്കായി ഞായറാഴ്ച വൈകീട്ട് അഞ്ചിന് നട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. തിങ്കളാഴ്ച മുതലാണ് സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുക.

author-image
online desk
New Update
മണ്ഡലകാല പൂജകൾക്കായി ശബരിമല നടതുറന്നു ; തീർഥാടകർക്ക് പ്രവേശനം തിങ്കളാഴ്ച മുതൽ

പത്തനംതിട്ട : ശബരിമല ചിത്തിരആട്ടവിശേഷപൂജകൾ പൂർത്തിയാക്കി വെള്ളിയാഴ്ച രാത്രി എട്ടിന് ക്ഷേത്രനടയടച്ചു. ഭക്തർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. മണ്ഡലകാല പൂജകൾക്കായി ഞായറാഴ്ച വൈകീട്ട് അഞ്ചിന് നട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. തിങ്കളാഴ്ച മുതലാണ് സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുക.

 

ഞായറാഴ്ച വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം നിയുക്ത ശബരിമല മേൽശാന്തി വി.കെ. ജയരാജ് പോറ്റിയെയും, മാളികപ്പുറം മേൽശാന്തി എം.എൻ. രജികുമാറിനെയും മേൽശാന്തിമാരായി അഭിഷേകം ചെയ്ത് അവരോധിച്ചു. തന്ത്രിയുടെ കാർമ്മികത്വത്തിൽ സോപാനത്താണ് ചടങ്ങുകൾ. രാത്രി നടയടച്ചശേഷം നിലവിലെ ശബരിമല മേൽശാന്തിയായ എ.കെ. സുധീർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായ എം.എസ്. പരമേശ്വരൻ നമ്പൂതിരിയും രാത്രിതന്നെ മലയിറങ്ങും. വൃശ്ചികം ഒന്നിന് പുലർച്ചെ പുതിയ മേൽശാന്തിമാരാണ് നടകൾ തുറക്കുന്നത്.

പന്തളത്ത് തിരുവാഭരണ ദർശനം ഇല്ല

കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻ കരുതലിന്റെ ഭാഗമായി ഈ വർഷം തിരുവാഭരണം ദർശനത്തിനായി തുറന്നുവെക്കില്ലെന്ന് പന്തളം കൊട്ടാരം. വലിയതമ്പുരാൻ രേവതിനാൾ പി.രാമവർമ്മരാജയുടേയും മുതിർന്ന അംഗങ്ങളുടേയും നിർദേശപ്രകാരമാണ് തീരുമാനമെന്ന് കൊട്ടാരം നിർവാഹകസംഘം സെക്രട്ടറി പി.എൻ.നാരായണ വർമ്മ അറിയിച്ചു.

shabarimala