ധനനഷ്ടം, മാനഹാനി, അന്യദേശവാസം, വിരഹം; കരുതിയിരിക്കുക ശനിദശയെ...

By Online Desk.18 06 2020

imran-azhar

 

 

ദുഃഖം, മരണം, ഭയം, കഠിനരോഗം, അപവാദം, ദരിദ്രത, ആപത്ത്, പരപീഡ, വഞ്ചന, ഓര്‍മ്മക്കുറവ്, നീചകര്‍മ്മങ്ങള്‍, ജാതിഭൃഷ്ട്, കാരാഗൃഹം, ശാസ്താവ്, മലദേവതകള്‍, ഭൂത പ്രേത പിശാചുക്കള്‍ ഇവയുടെ കാരകത്വവും ശനിക്കാണ്. അതുകൊണ്ട് തന്നെ ആയുസിന്റെ കാര്യത്തിലും ആധിപത്യം ചെലുത്തുന്നത് ശനിദേവനാണ്. ഏഴരശനിയുടെ കാലം എന്നുപറയുന്നത് കഠിനമായ പരീക്ഷണങ്ങളുടെ കാലമാണ്. ധനനഷ്ടം, മാനഹാനി, അന്യദേശവാസം, വിരഹം എന്നിവ ഏഴര ശനിയുടെ കാലത്ത് കരുതിയിരിക്കേണ്ടതുണ്ട്. ശനിശ്വര ഭജനവും അയ്യപ്പസ്വാമി ക്ഷേത്രദര്‍ശനവുമൊക്കെയാണ് ഈ കാലത്തേ പരിഹാര മാർഗങ്ങൾ. ശനിദേവന്‍ മനുഷ്യജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനമാണ് ശരിക്കും മനുഷ്യനെ നല്ലൊരു വ്യക്തിത്വത്തിനുടമയാക്കി മാറ്റുന്നതെന്നാണ് വിശ്വാസം.

 

OTHER SECTIONS