ശിവ ക്ഷേത്ര ദർശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

By uthara.06 03 2019

imran-azhar

 

ശരീരത്തിനും മനസിനും ഏറെ ഗുണം ചെയുന്ന ഒന്നാണ് രാവിലെ ഉള്ള ക്ഷേത്ര ദർശനം .രാവിലെ ക്ഷേത്ര ദർശനം നടത്തിയാൽ ശരീരത്തിന് ആരോഗ്യവും മനസ്സിനും ബലം ഉണ്ടാകുമെന്നാണ് വിശ്വാസം . അതേസമയം ക്ഷേത്ര ദർശനം ഉച്ചക്കാണ് നടത്തുന്നത് എങ്കിൽ ജീവിതം നയിക്കാനുള്ള മാര്‍ഗവും സമ്പൽ സമൃദ്ധയും ഉണ്ടാകും . എന്നാൽ വൈകുന്നേരങ്ങളിൽ ക്ഷേത്ര ദർശനം നടത്തുകയാണെങ്കിൽ കഷ്ട-നഷ്ടങ്ങള്‍ മാറി നന്മയുണ്ടാകുമെന്നും അതോടൊപ്പം അര്‍ധയാമ പൂജാവേളയില്‍ ക്ഷേത്ര ദർശനം നടത്തിയാൽ സന്തുഷ്ടകരമായ ദാമ്പത്യ ജീവിതം ഉണ്ടാകുമെന്നാണ് വിശ്വാസം .

 

ശിവ ക്ഷേത്ര ദർശനം നാം നടത്തുമ്പോൾ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട് .      പൂര്‍ണതയുടെ ദേവനാണ് ശിവൻ അതുകൊണ്ട് തന്നെ പൂര്‍ണ പ്രദക്ഷിണം ശിവക്ഷേത്രത്തില്‍ പാടില്ല. അതോടൊപ്പം ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തായി കൈലാസവും ശിവലിംഗവുമായുള്ള ബന്ധം കടന്നു പോകുന്നു എന്ന വിശ്വാസം നിലനിൽക്കുന്നുണ്ട്.

 

അത് കൊണ്ട് തന്നെ ശിവക്ഷേത്രത്തില്‍ ഓവു മുറിച്ചുകടന്നാൽ ശിവലിംഗവും കൈലാസവുമായുള്ള ബന്ധത്തിനു വിള്ളൽ ഉണ്ടാകുമെന്നാണ് വിശ്വാസം . ഉച്ചത്തിൽ ക്ഷേത്രത്തിൽ നിന്നുള്ള സംസാരം , വിഗ്രഹത്തിന് നേരെ നിന്ന് തൊഴുക,നന്ദിയെ വണങ്ങാതിരിക്കുക തുടങ്ങിയവ ഒന്നും തന്നെ പാടില്ല .

OTHER SECTIONS