ദാമ്പത്യ പ്രശ്ന പരിഹാരത്തിന് ഉമാമഹേശ്വര വ്രതം

By uthara .04 02 2019

imran-azhar

 

ഭാദ്രപദത്തിലെ പൂര്‍ണ്ണിമ (വെളുത്ത വാവ്) ദിവസം അനുഷ്ടിച്ചു വരുന്ന വ്രതമാണ് ഉമാമഹേശ്വര വ്രതം. ഈ ദിവസം പാര്‍വ്വതീമഹേശ്വരന്മാരെയാണ് പൂജിക്കുന്നത്. പ്രഭാതത്തില്‍ തന്നെ കുളിച്ചു ശുദ്ധിയായി വന്ന് മഹേശ്വരപ്രതിമയുണ്ടാക്കി വച്ച്‌ അഭിഷേകം നടതുന്നതിനോടൊപ്പം കൂവളത്തില, പുഷ്പങ്ങള്‍ മുതലായവ അര്‍പ്പിച്ചു ആരാധനയും ചെയ്യണം . അതേ ദിവസം ശിവക്ഷേത്രത്തിൽ രാത്രി ദർശനം നടത്തുകയും ഉറക്കമിളയ്ക്കുകയും വേണം .

 

പതിനഞ്ചു വര്‍ഷം തുടര്‍ച്ചയായി ഈ വ്രതം അനുഷ്ടിക്കണം. യഥാശക്തി ബ്രാഹ്മണഭോജനവും ദക്ഷിണയും പൂജയുടെ അവസാന ദിനത്തിൽ നൽകുന്നതോടെ എല്ലാ വിധ ദാമ്ബത്യ ഐശ്വര്യവും വന്നു ചേരും എന്നാണ് വിശ്വാസം . ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നനങ്ങളെ തരണം ചെയ്യുന്നതിനായി വൈശ്യ ഗണപതി സൂക്തപുഷ്പാഞ്ജലിയും ഐക്യമത്യ പുഷ്പാഞ്ജലിയും കഴിക്കുന്നത് എല്ലാ പ്രശ്നങ്ങളെയും തരണം ചെയ്യാനും പരസ്പര ബന്ധങ്ങള്‍ ദൃഡമാകുവാന്‍ സഹായകമാകുകയും ചെയ്യും .ഈ വ്രതം വിവാഹം നടക്കുവാന്‍ താമസിക്കുന്നവര്‍ക്കും പ്രയോജനകമാകും .

OTHER SECTIONS