ഇന്ന് മഹാശിവരാത്രി

By uthara.04 03 2019

imran-azhar

 

മാഘമാസത്തിലെ കുംഭത്തിലെ -കൃഷ്ണപക്ഷ ചതുര്‍ദ്ദശി ദിവസമാണ് ശിവരാത്രി ദിനമായി നാം ആചരിക്കാറുള്ളത്. ശിവരാത്രിയുമായി ബന്ധപ്പെടുത്തി പുരാണങ്ങളില്‍ രണ്ട് ഐതീഹ്യങ്ങളുണ്ട്. ശ്രീ പരമേശ്വരന്‍ ലോക രക്ഷാര്‍ത്ഥം കാളകൂടവിഷം പാനം ചെയ്തു എന്നും ഭഗവാന്റെ ഉള്ളിൽ വിഷം പടരാതിരിക്കുന്നതിന് വേണ്ടി പാർവതി ശിവന്റെ കണ്ഠത്തില്‍ മുറുക്കിപ്പിടിക്കുകയും അതോടൊപ്പം ഭഗവാന്‍ വിഷ്ണു വായില്‍ നിന്നു വിഷം പുറത്തേക്ക് പോകാതിരിക്കാനായി ശിവന്റെ വായ പൊത്തിപ്പിടിക്കുകയും ചെയ്തു .

 

കണ്ഠത്തില്‍ വിഷം ഉറയ്ക്കുകയും ചെയ്ത ഭഗവാന് നീലകണ്ഠന്‍ എന്ന നാമധേയംലഭ്യമാകുകയും ചെയ്തു.പാര്‍വ്വതീദേവി ഭഗവാന് ആപത്തു പിണയാതിരിക്കുന്നതിനായി ഉറക്കമിളച്ചിരുന്നു പ്രാര്‍ഥിച്ച ദിവസമാണ് ശിവരാത്രി എന്ന് കരുതപ്പെടുന്നത് .

 

മഹാവിഷ്ണുവിനേയും ശിവനേയും ബ്രഹ്മാവിനേയും ശിവരാത്രിയുമായി ബന്ധപ്പെടുത്തികൊണ്ട് മറ്റൊരു ഐതീഹ്യവും നിലനിൽക്കുന്നുണ്ട് .മഹാവിഷ്ണുവിന്റെ നാഭിയില്‍ നിന്നും മുളച്ച്‌ വന്ന താമരയില്‍ ബ്രഹ്മാവ് ജന്മമെടുക്കുകയും വിഷ്ണുവിനെ മാത്രമേ വിശാലമായ ജലപ്പരപ്പില്‍ക്കൂടി സഞ്ചരിച്ച ബ്രഹ്മാവിന് കാണാൻ സാധിക്കുകയും ചെയ്തിരുന്നതും . എന്നാൽ നീ ആരാണ് എന്ന ബ്രഹ്മാവിന്റെ ചോദ്യത്തിന് നിന്റെ പിതാവായ വിഷ്ണു ആണ് ഞാന്‍ എന്ന മറുപടി തൃപ്തി നല്‍കിയില്ല ബ്രഹ്മാ ദേവന് .ഇരുവരും തമ്മിൽ യുദ്ധം ഉടലെടുക്കുകയും ഇവർക്കിടയിൽ ഒരു ശിവലിംഗം പ്രത്യക്ഷപ്പെടും ചെയ്തു .

 

എന്നാൽ ശിവലിംഗത്തിന്റെ മേലഗ്രവും കീഴഗ്രവും ദൃശ്യമാകഥാ സാഹചര്യത്തിൽ അഗ്രങ്ങള്‍ കണ്ട് പിടിക്കാന്‍ ബ്രഹ്മാവ് മുകളിലേക്കും വിഷ്ണു താഴേക്കും സഞ്ചരിക്കുകയും ചെയ്തു . എന്നാൽ ഇതിൽ പരാചിതരായി പൂരഖ്‌വാ സ്ഥാനത്തേക്ക് ഇരുവരും എത്തുകയും ചെയ്തു . അപ്പോള്‍ ആണ് തന്റെ നിരതിശയമായ പ്രാധാന്യത്തെ അറിയിച്ചു കൊണ്ട് ശിവന്‍ പ്രത്യക്ഷനാകുന്നതും . മാഘമാസത്തിലെ കറുത്ത പക്ഷത്തില്‍ ചതുര്‍ദശി രാത്രിയിലാണ് ശിവന്‍ പ്രത്യക്ഷപ്പെട്ടത്.ഒരു വ്രതമായി എല്ലാ വര്‍ഷവും ഈ രാത്രി അനുഷ്ടിക്കണമെന്നും ശിവരാത്രി വ്രതം എന്നായിരിക്കും ഈ വൃത്തത്തിന് നാമം എന്നും ശിവന്‍ അരുളുകയും ചെയ്തു .

OTHER SECTIONS