മൗനത്തെ ഉപാസിക്കുക....

അതിബൃഹത്തായ മഹാഭാരതം രചിച്ചത് വ്യാസമഹർഷിയാണ്. വ്യാസമുനി ചൊല്ലിക്കൊടുത്തു കൊണ്ടിരുന്നു, മംഗളമൂർത്തിയായ ഗണപതി അത് എഴുതി. അങ്ങനെയാണ് ആ കൃതി രചിക്കപ്പെട്ടത്. ഗ്രന്ഥം പൂർത്തിയായപ്പോൾ വ്യാസൻ ഗണപതിയെ പ്രശംസിച്ചു. ഗണപതിയുടെ എഴുത്തിനേക്കാൾ അദ്ദേഹത്തിന്റെ മൗനത്തിലായിരുന്നു വ്യാസന് കൂടുതൽ മതിപ്പ് തോന്നിയിരുന്നത്. അതിവിസ്തൃതമായ കൃതി തുടക്കം മുതൽ ഒടുക്കം വരെ വ്യാസൻ ഇടതടവില്ലാതെ ചൊല്ലിക്കൊടുക്കുകയും ഗണപതി എഴുതിയെടുക്കുകയും ചെയ്തു കൊണ്ടിരുന്നുവെങ്കിലും ഇക്കാലമത്രയും ഗണപതി തികഞ്ഞ മൗനം പാലിച്ചു.

author-image
Akhila Vipin
New Update

വ്യാസന്റെ ആശ്ചര്യത്തിന് മറുപടിയായി ഗണപതി പറഞ്ഞു:

'വിളക്കുകൾ അനവധിയുണ്ട്. ഓരോന്നിലുമുള്ള എണ്ണയുടെ അളവ് കൂടിയും കുറഞ്ഞുമിരിക്കും. ഒരിക്കലും വറ്റാത്ത എണ്ണ ഒരു വിളക്കിലുമുണ്ടാകില്ല. അതേപ്പോലെ ദേവന്മാർ, അസുരന്മാർ, മനുഷ്യർ എന്നിവരിൽ പ്രാണശക്തി ഏറിയും കുറഞ്ഞുമിരിക്കും. എന്നെന്നും ഒരുപോലെ വർത്തിക്കുന്ന ശക്തി ഇവരിൽ ആരുമില്ല. പ്രാണ ശക്തിയുടെ ഉപയോഗം വളരെ സംയമനത്തോടെ ആരുചെയ്യുന്നുവോ, അവനതിന്റെ ഗുണം കൂടുതൽ അനുഭവിക്കുന്നു. സകല നേട്ടങ്ങളുടെയും സിദ്ധികളുടെയും അടിസ്ഥാനം സംയമനമാണ്. സംയമനത്തിന്റെ ആദ്യപടി വാക്കുകൾ നിയന്ത്രിക്കുക എന്നതാണ്.

തക്കതായ കാര്യമില്ലാതെ വെറുതെ സംസാരിക്കുന്നത് മൂലം തെറ്റിദ്ധാരണകളും ശത്രുതയും ഗുണകരമല്ലാത്ത ബന്ധങ്ങളും ഉണ്ടായിത്തീരുന്നു. മാത്രമല്ല അങ്ങനെ സംസാരിക്കുന്നവന്റെ പ്രാണശക്തി അനാവശ്യമായി ക്ഷീണിക്കുകയും ചെയ്യുന്നു. എല്ലാക്കാര്യത്തിലും സംയമനം പാലിക്കുക എന്നത് മഹത്തുക്കളുടെ ലക്ഷണങ്ങളിൽപ്പെടുന്നതാണ്.

Astro