വിവാഹം നടക്കാന്‍, രോഗങ്ങള്‍ മാറാന്‍, ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ മതി

പടിഞ്ഞാറ് ദര്‍ശനമായി വരുന്ന അപൂര്‍വം ക്ഷേത്രങ്ങളിലൊന്ന്. പരശുരാമന്‍ പ്രതിഷ്ഠിച്ച നൂറ്റെട്ട് ശിവാലയങ്ങളിലൊന്നാണിത്. എറണാകുളം നഗരത്തില്‍ ഡര്‍ബാര്‍ ഹാളിന് സമീപത്തുള്ള ഈ ശിവക്ഷേത്രത്തിന് നിരവധി സവിശേഷതകളുണ്ട്.

author-image
RK
New Update

പരമശിവനാണ് ഈ ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. കിരാതമൂര്‍ത്തിയായും ഗൗരീശങ്കരനായും രണ്ടു പ്രതിഷ്ഠകളും ഉണ്ട്. ഉപദേവന്മാരായി ഗണപതിയും അയ്യപ്പനും നാഗങ്ങളുമുണ്ട്.

പുലിയന്നൂര്‍ കുടുംബത്തിനും ചേന്നാസ് കുടുംബത്തിനുമാണ് തന്ത്രി സ്ഥാനം. ഈ ക്ഷേത്രം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ്.

രാവിലെ 3.30 ന് നട തുറക്കും. 11 ന് അടയ്ക്കും. വൈകിട്ട് 4 മുതല്‍ 7 30 വരെ നട തുറക്കും.

എളളു തുലാഭാരം, 1001 കുടം ജലധാര, മൃത്യുഞ്ജയ ഹോമം, ഉദയാസ്തമയ പൂജ, ശംഖാഭിഷേകം, കൂവളമാല, പിന്‍വിളക്ക്, ഉമാമഹേശ്വര പൂജ, വെടിവഴിപാട് എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍.

മകരത്തില്‍ തിരുവാതിര ആറാട്ടോടെ എട്ടു ദിവസത്തെ ഉത്സവമാണ് ഇവിടെ. കുംഭത്തിലെ ശിവരാത്രി, ധനുവിലെ തിരുവാതിര, തിങ്കള്‍, ബുധന്‍, ശനി പ്രദോഷവും ആചരിക്കുന്നു.

വിവാഹം നടക്കാനും രോഗങ്ങള്‍ ശമിക്കാനും ഇവിടുത്തെ പ്രാര്‍ത്ഥവയും വഴിപാടുകളും സഹായിക്കുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. എതിരാളികളെ നേരിടാനുള്ള കഴിവ് ലഭിക്കുമെന്നും വിശ്വാസം.

lord siva siva temple