ഗ്രഹണത്തിന്റെ മൂന്നു യാമം മുൻപ് ഭക്ഷണം ഒഴിവാക്കണം: ദോഷപരിഹാരങ്ങൾ

By online desk.20 06 2020

imran-azhar

 

 

അതിരാവിലെ സൂര്യോദയ സമയത്ത് എഴുന്നേറ്റ് കുളിച്ച് ഗണപതി ഭഗവാനെ ധ്യാനിച്ച് സൂര്യനെ നോക്കി 7 തവണ എങ്കിലും ആദിത്യഹൃദയ മന്ത്രം ജപിക്കുക.....പഞ്ചാക്ഷരീ മന്ത്രവും ശിവ സ്തുതികളും കീർത്തനങ്ങളും ജപിക്കുക..... ഓം ഭാസ്കരായ വിദ്മഹേ ദിവാകരായ ധീമഹി തന്നോ സൂര്യ പ്രചോദയാത്‌ എന്ന സൂര്യ ഗായത്രി 108 തവണ ജപിക്കുന്നതും ഗുണകരമാണ്‌....... മൃത്യുഞ്ജയ മന്ത്രം, ലളിത സഹസ്രനാമം, ഓം നമോ ഭഗവതേ വാസുദേവായ എന്ന ദ്വാദശാക്ഷരീ മന്ത്രം, ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്ന കലി സന്തരണ മന്ത്രം എന്നിവയൊക്കെ ഗ്രഹണ സമയം ജപിക്കാവുന്നതാണ്‌.

 

ഗ്രഹണ സമയം ക്ഷേത്രങ്ങൾ അടയ്ക്കുന്നതിനാൽ ആസമയം ക്ഷേത്ര ദർശനം സാധ്യമാകില്ല. ഗ്രഹണത്തലേന്നും പിറ്റേന്നും ക്ഷേത്ര ദർശനം നടത്തുക. ഗ്രഹണത്തിന്റെ മൂന്നു യാമം മുൻപു മുതൽ തന്നെ ഭക്ഷണം ഒഴിവാക്കണം. ഗ്രഹണ സ്പർശ സമയത്ത്‌ കുളിച്ച്‌ ഭസ്മം ധരിച്ച്‌ ഗ്രഹണം കഴിവോളവും പഞ്ചാക്ഷരീ മന്ത്രം ജപിക്കുന്നതും ഉത്തമമാണ്‌. ഗ്രഹണ ദോഷ പരിഹാര പൂജയിലും ഹോമത്തിലും പങ്കെടുക്കുന്നതും ഉത്തമമാണ്.

 

OTHER SECTIONS