ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി വിധി തിങ്കളാഴ്ച

By online desk .11 07 2020

imran-azhar

]


ന്യൂഡല്‍ഹി:ശ്രീ പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ക്കേസിൽ സുപ്രീം കോടതി തിങ്കളാഴ്ച വിധി പറയും . ക്ഷേത്രം സർക്കാർ ഏറ്റെടുക്കണമെന്ന ഹൈ കോടതി വിധിക്കെതിരെ തിരുവിതാംകൂർ രാജ്കടുംബം നൽകിയ ഹർജിയിലാണ് വിധി.ക്ഷേത്രത്തിന്റെ ഭരണം ഉൾപ്പടെ ഉള്ള കാര്യങ്ങളിൽ തിങ്കളാഴ്ചത്തെ വിധിയിൽ വ്യക്തതയുണ്ടാകും.

 

ജസ്റ്റിസ് മാരായ യുയു ലളിത്, ഇന്ദു മൽഹോത്ര എന്നിവർ അടങ്ങിയ ബെഞ്ച് ആണ് വിധി പ്രസ്താവിക്കുന്നത്. നേരത്തെ കേസ് പരിഗണിച്ചുകൊണ്ടിരിക്കെയാണ് ക്ഷേത്രത്തിലെ നിലവറകൾ തുറക്കാനുള്ള ഇടക്കാല ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നത്.

 

ക്ഷേത്ര ഭരണത്തിൽ ഗുരുവായൂർ മാതൃകയിൽ ബോർഡ് രൂപീകരിക്കാമെന്നു കഴിഞ്ഞ വർഷം മാർച്ചിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഈ വിഷയങ്ങളെല്ലാം പരിഗണയിൽ വെച്ചുകൊണ്ടാണ് കോടതി വിധി പറയുക

OTHER SECTIONS