പത്മനാഭസ്വാമി ക്ഷേത്രം ജൂൺ 30 വരെ തുറക്കില്ല; നാളെ മുതൽ പ്രവേശനം എന്ന തീരുമാനം റദ്ദാക്കി

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ജൂൺ 30 വരെ തുറക്കില്ലെന്ന് എക്സിക്യൂട്ടീവ് ഓഫീസർ വി. രതീശൻ അറിയിച്ചു . അതേസമയം ആരാധനാലയങ്ങൾ തുറക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഹിന്ദു ഐക്യവേദി രംഗത്തെത്തിയിരുന്നു . സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ക്ഷേത്രങ്ങൾ തുറക്കുന്നതെന്നും ഹിന്ദു സംഘടനകളുടെ അഭിപ്രായം തേടാതെയാണ് സർക്കാർ ക്ഷേത്രങ്ങൾ തുറക്കുന്നതെന്നും ഹിന്ദുഐക്യവേദി ആരോപിച്ചിരുന്നു. നേരത്തെ റജിസ്ട്രേഷൻ നടത്തിയവർക്ക് നാളെ മുതൽ പ്രവേശനമുണ്ടാകുമെന്ന് അറിയിച്ചിരുന്നു. എന്നാൽ പിന്നീട ഈ തീരുമാനം റദ്ദാക്കുകയായിരുന്നു

author-image
online desk
New Update
പത്മനാഭസ്വാമി ക്ഷേത്രം ജൂൺ 30 വരെ തുറക്കില്ല; നാളെ മുതൽ പ്രവേശനം എന്ന തീരുമാനം റദ്ദാക്കി

തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ജൂൺ 30 വരെ തുറക്കില്ലെന്ന് എക്സിക്യൂട്ടീവ് ഓഫീസർ വി. രതീശൻ അറിയിച്ചു . അതേസമയം ആരാധനാലയങ്ങൾ തുറക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഹിന്ദു ഐക്യവേദി രംഗത്തെത്തിയിരുന്നു . സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ക്ഷേത്രങ്ങൾ തുറക്കുന്നതെന്നും ഹിന്ദു സംഘടനകളുടെ അഭിപ്രായം തേടാതെയാണ് സർക്കാർ ക്ഷേത്രങ്ങൾ തുറക്കുന്നതെന്നും ഹിന്ദുഐക്യവേദി ആരോപിച്ചിരുന്നു. നേരത്തെ റജിസ്ട്രേഷൻ നടത്തിയവർക്ക് നാളെ മുതൽ പ്രവേശനമുണ്ടാകുമെന്ന് അറിയിച്ചിരുന്നു. എന്നാൽ പിന്നീട ഈ തീരുമാനം റദ്ദാക്കുകയായിരുന്നു

covid lockdown