ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തിയ ദേവന്റെ പ്രത്യേക ദര്‍ശനം

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തിയ ദേവന്റെ പ്രത്യേക ദര്‍ശനത്തിന് ഭക്തര്‍ക്ക് അവസരമൊരുക്കുന്നു. സര്‍വാഭരണ വിഭൂഷിതനായ അര്‍ച്ചനാമൂര്‍ത്തി വിഗ്രഹത്തെയാണ് സുവര്‍ണദര്‍ശനത്തിന് ഒരുക്കുന്നത്.

author-image
Web Desk
New Update
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തിയ ദേവന്റെ പ്രത്യേക ദര്‍ശനം

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തിയ ദേവന്റെ പ്രത്യേക ദര്‍ശനത്തിന് ഭക്തര്‍ക്ക് അവസരമൊരുക്കുന്നു. സര്‍വാഭരണ വിഭൂഷിതനായ അര്‍ച്ചനാമൂര്‍ത്തി വിഗ്രഹത്തെയാണ് സുവര്‍ണദര്‍ശനത്തിന് ഒരുക്കുന്നത്.

27 മുതല്‍ ഇതിനുള്ള വസരമുണ്ടാകും. വൈകിട്ട് 7.30 നും എട്ടിനുമിടയ്ക്ക് ഒറ്റക്കല്‍ മണ്ഡപത്തിലാണ് ദര്‍ശനം അനുവദിക്കുന്നത്.

ഭൂമിദേവി, ശ്രീദേവി സമേതനായ ശ്രീപദ്മനാഭ സ്വാമിയുടെ സ്വര്‍ണവിഗ്രഹത്തില്‍ നിരവധി ആടയാഭരണങ്ങള്‍ ചാര്‍ത്തി അലങ്കരിക്കും. വൈരക്കല്ല് പതിച്ച കിരീടം, കല്ലുപതിച്ച ജമന്തിമാല, തെച്ചിമാല, മാണിക്യമാല, പതക്കമുള്ള ശരപ്പൊളിമാല, ഏലയ്ക്കാ മണിമാല, കാശുമാല, താമരപ്പൂ പതക്കമുള്ള സ്വര്‍ണ്ണമാല തുടങ്ങിയ ആഭരണങ്ങളാണ് ദര്‍ശനസമയത്ത് ചാര്‍ത്തുന്നത്.

സുവര്‍ണ ദര്‍ശനത്തിന് ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.spst.in വഴിയോ, കൗണ്ടറുകള്‍ വഴിയോ ബുക്ക് ചെയ്യാം. വഴിപാട് ബുക്ക് ചെയ്യുന്ന ഭക്തനൊപ്പം നാലുപേര്‍ക്ക് കൂടി സുവര്‍ണ ദര്‍ശനത്തിന് സൗകര്യമുണ്ടാകും. വിവരങ്ങള്‍ക്ക്: 9387259877

Thiruvananthapuram sreepadmanabhaswam temple