ദീപങ്ങള്‍ മിഴി തുറന്നു; ഇനി ആറ് വര്‍ഷത്തെ കാത്തിരിപ്പ്

തിരുവനന്തപുരം: ഭക്തിയുടെ ഭീപപ്രഭയില്‍ പത്മനാഭനായി ലക്ഷം ദീപങ്ങള്‍ മിഴി തുറന്നപ്പോള്‍ അനന്തപുരി അക്ഷരാര്‍ത്ഥത്തില്‍ തിളങ്ങി.

author-image
online desk
New Update
ദീപങ്ങള്‍ മിഴി തുറന്നു; ഇനി ആറ് വര്‍ഷത്തെ കാത്തിരിപ്പ്

തിരുവനന്തപുരം: ഭക്തിയുടെ ഭീപപ്രഭയില്‍ പത്മനാഭനായി ലക്ഷം ദീപങ്ങള്‍ മിഴി തുറന്നപ്പോള്‍ അനന്തപുരി അക്ഷരാര്‍ത്ഥത്തില്‍ തിളങ്ങി. ആറ് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ലക്ഷദീപം നഗരത്തെ പ്രഭാവലയത്തിലാക്കി. ഒരു ലക്ഷം ദീപമെന്നത് അതിലേറെ ദീപങ്ങളായി അനന്തന് ചുറ്റും നിരന്നു. ഈ വര്‍ണകാഴ്ച ആസ്വദിക്കാന്‍ ഭക്തരും അല്ലാത്തവരുമായ പതിനായിരങ്ങള്‍ അണിനിരന്നതോടെ അനന്തപുരി ഉത്സവനഗരമായി മാറി. ഇതിന് പുറമെ അന്യസംസ്ഥാന തീര്‍ത്ഥാടകരും ഈ അപൂര്‍വ്വ കാഴ്ച കാണാന്‍ എത്തി. ലക്ഷദീപത്തോടനുബന്ധിച്ച് കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ക്ഷേത്രത്തില്‍ ഒരുക്കിയിരുന്നത്. സന്ധ്യയ്ക്ക് കൃത്യം 6.30-ന് പ്രധാനഗോപുരത്തിലെയും മറ്റ് നടകളിലെ ഗോപുരങ്ങളിലെയും ക്ഷേത്രത്തിനുള്ളില്‍ വൈദ്യുത വിളക്കുകള്‍ മിഴിതുറന്നു. രാത്രി 7.45-ന് എണ്ണ വിളക്കുകള്‍ കത്തി. 8.30-ന് ഗരുഡവാഹനത്തില്‍ മുറശീവേലിയും നടന്നതോടെ വേദമന്ത്ര മുഖരിതമായ 56 നാളുകള്‍ക്കൊടുവിലെ ലക്ഷദീപത്തിന് നഗരി സാക്ഷ്യം വഹിച്ചു. ശീവേലിപുരയുടെ സാലഭഞ്ജികള്‍, ശ്രീകോവിലിനുളളിലെ മണ്ഡപങ്ങള്‍ ക്ഷേത്രിനുള്‍വശം, മതിലകത്തിന് പുറത്തേ ചുമരുകള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും ദീപങ്ങള്‍ തെളിയിച്ചത്. സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച ഗരുഡവാഹനത്തില്‍ ശ്രീപത്മനാഭ സ്വാമിയെയും വെള്ളിയിലുളള ഗരുഡവാഹനങ്ങളില്‍ നരസിംഹമൂര്‍ത്തിയെയും ശ്രീകൃഷ്ണസ്വാമിയെയും എഴുന്നള്ളിച്ചു. ഭക്തര്‍ക്ക് ശീവേലി വീക്ഷിക്കാനായി 8 വീഡിയോ വാളുകളും സജ്ജമാക്കിയിരുന്നു. പൊന്നും ശീവേലിയായിരുന്നു ഭക്തരെ ആകര്‍ഷിച്ച മറ്റൊരു കാഴ്ച. ലക്ഷദീപത്തോട് അനുബന്ധിച്ച് ഇന്ന് രാവിലെ പ്രതീകാത്മകമായി ആനയെ നടക്കിരുത്തും. സദ്യയും ഉണ്ടാകും.

sreekanteswara temple lakshadeepam