കേരളത്തിലെ ശ്രീകൃഷ്ണക്ഷേത്രങ്ങള്‍.........

By sruthy sajeev .13 Apr, 2017

imran-azhar

ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രം


ദക്ഷിണഭാരതത്തിലെ പ്രധാനപെ്പട്ട ശ്രീകൃഷ്ണ ക്ഷേത്രമാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം. ഈ ക്ഷേത്രത്തില്‍ മഹാവിഷ്ണു ഗുരുവായൂരപ്പനായി പ്രതിഷ്ഠിക്കപെ്പട്ടിരിക്കുന്നു. വിഷ്ണുവിന്റെ പൂര്‍ണ്ണാവതാരമായ ശ്രീകൃഷ്ണന്‍ എന്ന രൂപത്തിലാണ് ഗുരുവായൂരിലെ പ്രതിഷ്ഠ. പാതാള അഞ്ജനം എന്ന വിശിഷ്ടവും അപൂര്‍വ്വവും ആയ കല്‌ളുകൊണ്ടാണ് വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. വിഷ്ണു നാലു കൈകളില്‍ ശംഖ്, സുദര്‍ശന ചക്രം, താമര, ഗദ എന്നിവ ധരിച്ചിരിക്കുന്നു.അഹിന്ദുക്കള്‍ക്ക് ഈ കേഷത്രത്തില്‍ പ്രവേശനം ഇല്‌ള. കിഴക്കോട്ട് ദര്‍ശനമായി നില്‍ക്കുന്ന രൂപത്തിലാണ് ഇവിടെ മഹാവിഷ്ണുപ്രതിഷ്ഠ. ഗണപതി, അയ്യപ്പന്‍, വനദുര്‍ഗ്ഗാഭഗവതി എന്നിവരാണ് ഉപദേവതകള്‍. നിത്യേന അഞ്ചു പൂജകളും മൂന്നു ശീവേലികളുമുണ്ട്. ഉദയാസ്തമനപൂജ, കളഭച്ചാര്‍ത്ത്, കൃഷ്ണനാട്ടം, പാല്‍പ്പായസം, അപ്പം, അട, വെണ്ണ തുടങ്ങിയവയാണ് പ്രധാന വഴിപാടുകള്‍. തന്ത്രം പുഴക്കര ചേന്നാസ്‌സ് മനയ്ക്ക്. പരമാത്മാവായ ശ്രീകൃഷ്ണനെ 12 ഭാവങ്ങളില്‍ ഇവിടെ ആരാധിക്കപെ്പടുന്നു. ഇവിടുത്തെ ചതുര്‍ബാഹുവായ ഭഗവദ്‌സ്വരൂപം മനുഷ്യനിര്‍മിതം അലെ്‌ളന്നും ദ്വാരകയില്‍ ഭഗവാന്‍ കൃഷ്ണന്‍ നേരിട്ട് ആരാധിച്ച നാരായണസ്വരൂപമാണെന്നു സങ്കല്‍പ്പം. വ്യാഴ- ബുധ ദോഷദുരിതങ്ങള്‍ അകന്നു ഐശ്വര്യം സിദ്ധിക്കുവാനും മോക്ഷപ്രാപ്തിക്കും ഭകതര്‍ ഇവിടെ ദര്‍ശനം നടത്തുന്നു.


ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം


കേരളത്തിലെ പ്രശസ്തമായ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ഒന്നാണ് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം. പമ്പയുടെ കരയിലെ ആറന്മുള എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. തച്ചുശാസ്ത്രപരമായ നിര്‍മ്മിതി കൊണ്ട് പുരാതനചരിത്ര രേഖകളില്‍ പോലും സ്ഥാനം പിടിച്ചിട്ടുള്ള കേരളത്തിലെ ചുരുക്കം ചില മഹാക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം. ആറന്മുള എന്ന പേരിന്റെ ഉല്‍പ്പത്തിയും, ക്ഷേത്രാല്‍പ്പത്തിയും പരസ്പര പൂരകങ്ങളാണ്. കുരുക്ഷേത്ര യുദ്ധത്തിനു ശേഷം ഉറ്റവരുടെ വേര്‍പാടില്‍ മനംനൊന്ത പഞ്ചപാണ്ഡവര്‍ ഒരുതീര്‍ത്ഥയാത്ര പുറപെ്പടുകയും ഒടുവില്‍ മനസുഖംകാംക്ഷിച്ച് പുണ്യനദിയായ പമ്പാതീരത്ത് തപസ്‌സ് അനുഷ്ഠിക്കുകയും ഉണ്ടായി. അങ്ങനെ അവര്‍ വിഷ്ണുധ്യാനത്തിനായി പ്രതിഷ്ഠിച്ച വിഗ്രഹങ്ങളാണ് മദ്ധ്യതിരുവിതാംകൂറിലുള്ള അഞ്ച് പ്രമുഖ കൃഷ്ണ ക്ഷേത്രങ്ങളിലുളളതെന്ന് വിശ്വസിക്കപെ്പടുന്നു. പഞ്ച പാണ്ഡവരില്‍ മൂന്നാമനായ അര്‍ജ്ജുനന്‍ തന്റെ മൂലവിഗ്രഹം പ്രതിഷ്ഠിക്കുകയും ഭഗവത് ചിന്തകളില്‍ മുഴുകുകയും ചെയ്തത് ശബരിമലക്ക് അടുത്തുള്ളനിലക്കലില്‍ ആണെന്നും, പിന്നീട് തന്റെ തപസ്‌സിന് ഭംഗം വരുമെന്ന ഘട്ടത്തില്‍ താന്‍ പ്രതിഷ്ഠിച്ച ശക്തിയെ ആവാഹിച്ചുകൊണ്ട് ആറുമുളകള്‍ കൂട്ടിയിണക്കിയ ഒരുചങ്ങാടത്തില്‍ പമ്പാനദിയിലൂടെ സഞ്ചരിച്ച് ഇന്ന് നാം കാണുന്ന ക്ഷേത്രം ഇരിക്കുന്ന സ്ഥലത്ത് എത്തിച്ചേരുകയും, താന്‍ ആവാഹിച്ചെടുത്ത വിഷ്ണുശക്തിയെ അവിടെ ഒരു ബിംബത്തിലേക്ക് സന്നിവേശിപ്പിച്ച് ഭഗവത് ധ്യാനം തുടര്‍ന്നു എന്നും വിശ്വസിക്കപെ്പടുന്നു. മഹാഭാരത യുദ്ധത്തിനിടെ സ്വന്തം ജേഷ്ഠനായ കര്‍ണ്ണന് നിരായുധനായി രണഭൂമിയില്‍ നില്‍ക്കുമ്പോള്‍ നിര്‍ദാക്ഷിണ്യം വധിച്ചതിന്റെ പാപഭാരത്തില്‍ മനം നൊന്ത അര്‍ജ്ജുനന്യുദ്ധശേഷം തെക്കോട്ട് സഞ്ചരിച്ച് ആറന്മുളയിലെത്തുകയും കൃഷ്ണ വിഗ്രഹം പ്രതിഷ്ഠിച്ച് തപസ്‌സനുഷ്ടിക്കുകയും ചെയ്തുഎന്ന് മറ്റൊരു ഐതീഹ്യവും നിലനില്ക്കുന്നു. അര്‍ജ്ജുനന്‍ പൂജിച്ച വിഷ്ണുശകതി ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ കുടികൊള്ളുന്നു എന്നാണ് വിശ്വാസം. ആറടിയില്‍ അധികം ഉയരമുള്ള അത്യപൂര്‍വ്വമായ ഈ കൃഷ്ണ വിഗ്രഹം ദര്‍ശിക്കാന്‍ദിവസവും ഭക്തസഹസ്രങ്ങളാണ് ആറന്മുള സന്ദര്‍ശിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കൃഷ്ണ വിഗ്രഹം ഇതാണെന്ന് വിശ്വസിക്കപെ്പടുന്നു.


തിരുമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം


തൃശ്ശൂരിലെ അതിപുരാതന ക്ഷേത്രങ്ങളിലൊന്നാണ് തിരുമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം. തൃശ്ശൂര്‍ പൂരത്തിന്റെ മുഖ്യ പങ്കാളികളില്‍ ഒന്നായ ക്ഷേത്രമാണ് ഇത്. തൃശ്ശൂര്‍ നഗരത്തില്‍ പാട്ടുരായ്ക്കല്‍ ഷൊര്‍ണ്ണൂര്‍ റോഡിലായി സ്ഥിതിചെയ്യുന്നു. തിരുവമ്പാടി കൃഷ്ണനാണ് ഇവിടെ മുഖ്യ പ്രതിഷ്ഠ. തിരവമ്പാടി ഭഗവതിയാണ് മറ്റൊരു പ്രധാനപെ്പട്ട പ്രതിഷ്ഠ. ഉണ്ണികൃഷ്ണന്റെ രൂപത്തിലുള്ള ഭഗവദ്വിഗ്രഹത്തിന് മൂന്നടി പൊക്കമുണ്ട്. പടിഞ്ഞാട്ട് ദര്‍ശനമായാണ് രണ്ടുപ്രതിഷ്ഠകളും. ഗണപതി, ശാസ്താവ്, നാഗങ്ങള്‍, ബ്രഹ്മരക്ഷസ്‌സ്, ഹനുമാന്‍, സുബ്രഹ്മണ്യന്‍ തുടങ്ങിയ ദേവതകള്‍ ആണ് ഉപദേവതകള്‍.


അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം


കേരളത്തിലെ അപൂര്‍വം ക്ഷേത്രങ്ങളില്‍ മാത്രം നടന്നുവരുന്ന ശുദ്ധാദി, അമ്പലപ്പുഴ ഭഗവാന്റെ ഉത്സവ നാളുകളിലെ പ്രധാന താന്ത്രിക ചടങ്ങുകളില്‍ ഒന്നാണ്. രണ്ടാം ഉത്സവ ദിനമായ തിങ്കളാഴ്ച ശുദ്ധാദി ചടങ്ങിന് തുടക്കം കുറിച്ച് ഒമ്പതാം ഉത്സവം വരെയാണ് ശുദ്ധാദി ഉള്ളത്. ശുദ്ധജലം, പാല്‍, തൈര്, നെയ്യ്, അഷ്ടഗന്ധജലം, ഇളനീര്‍ എന്നിവ പ്രത്യേകം കലശങ്ങളാക്കി പൂജിച്ച് ദേവന് അഭിഷേകം നടത്തുന്ന ചടങ്ങാണിത്. സ്വര്‍ണകുംഭങ്ങളിലും വെള്ളി കുംഭങ്ങളിലുമാണ് ദ്രവ്യങ്ങള്‍ നിറച്ച് പൂജിച്ച് ഭഗവാന് അഭിഷേകം ചെയ്യുന്നത്. പുലര്‍ച്ചെ 5 മണിയോടുകൂടി കിഴക്കേ നാലമ്പലത്തില്‍ പ്രത്യേകമായി പത്മമിട്ട് അലങ്കരിക്കുന്ന സ്ഥലത്ത് കുംഭങ്ങള്‍ നിറച്ച് ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചാണ് കലശങ്ങള്‍ ഭഗവാന് അഭിഷേകം ചെയ്യുന്നത്. ഉത്സവ ദിവസങ്ങളില്‍ ഉച്ചപൂജ രാവിലെ 8.30ന് നടക്കുന്നതിനാല്‍ എട്ടുമണിയോടെയാണ് ശുദ്ധാദി ചടങ്ങുകള്‍ നടക്കുന്നത്. ശുദ്ധാദി ദര്‍ശിക്കുന്നതിനും ആടിയശേഷമുള്ള തീര്‍ഥം സേവിക്കുന്നതിനും നല്‌ള തിരക്കാണ് ഉണ്ടാകുക. കേഷത്രം തന്ത്രിമാരായ പുതുമനകടിയക്കോല്‍ തന്ത്രിമാരുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങ് നടക്കുന്നത്.

 

കൂടുതല്‍ വിഷു വിശേഷങ്ങള്‍ക്ക്......

 

നെയ്യാറ്റിന്‍കര ശ്രീകൃഷ്ണക്ഷേത്രം


തിരുവന്തപുരം ജില്ലയില്‍ സ്ഥിതി ചെയ്യുന്നു. ഉണ്ണിക്കണ്ണന്റെ രൂപത്തിലാണ് ഇവിടെ കൃഷ്ണവിഗ്രഹം. ചരിത്രപരമായും ഏറെ പ്രത്യേകതകളുള്ള ക്ഷേത്രമാണ് ഇത്. തിരുവനന്തപുരത്തെ ഗുരുവായൂര്‍ എന്നറിയപെ്പടുന്ന നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നെയ്യാറില്‍ നിന്ന് കിട്ടിയ ഒരു കൃഷ്ണശില ഇവിടെ ഈ പ്രദേശത്ത് പ്രതിഷ്ഠിക്കുകയും അങ്ങനെ ഇവിടം നെയ്യാറ്റിന്‍കരഎന്ന് അറിയപെ്പടാന്‍ തുടങ്ങുകയും ചെയ്തു എന്ന് പറയപെ്പടുന്നു. ദശാവതാരങ്ങളില്‍ മത്സ്യാവതാരം
നെയ്യാറ്റിന്‍കരയിലായിരുന്നു എന്ന് പുരാണങ്ങളില്‍ പറയുന്നു. ക്ഷേത്രത്തില്‍ ഭഗവാന്റെ തൃക്കയ്യില്‍ വെണ്ണയും കദളിപ്പഴവും വെച്ചാണ് നിവേദിക്കുന്നത് . ഈ വെണ്ണ
ഉദരരോഗത്തിന് ഉത്തമമാണെന്ന് വിശ്വാസം. അഷ്ടമിരോഹിണിയും വിഷുവും നവരാത്രിയും മണ്ഡലപൂജയുമെല്‌ളാം അതിന്റെ മുഴുവന്‍ പ്രാധാന്യത്തോടും ആചാരങ്ങളോടുമാണ് ഇവിടെ ആഘോഷിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനാണ് ഇപേ്പാള്‍ ക്ഷേത്രത്തിന്റെ ഭരണച്ചുമതല. ചരിത്ര പ്രസിദ്ധമായ അമ്മച്ചിപ്‌ളാവ് ഈ ക്ഷേത്രത്തിലാണ് സ്ഥിതി ചെയ്യുന്നത്.

 

ഒറ്റൂര്‍ ശ്രീകൃഷ്ണക്ഷേത്രം


കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒറ്റൂര്‍ ഗ്രാമപഞ്ചായത്തിലാണ് ഒറ്റൂര്‍ ശ്രീകൃഷ്ണക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിലെ പ്രധാന മൂര്‍ത്തിയായ വിഷ്ണു ഭഗവാന്‍ ഇരിക്കുന്ന രൂത്തിലുള്ള പ്രതിഷ്ഠയാണ്. ഉപദേവതയായ ശാസ്താവ് നില്‍ക്കുന്ന രൂപത്തിലും ആണ് കുടികൊള്ളുന്നത്. ഇത്തരത്തിലുള്ള പ്രതിഷ്ഠകള്‍ അപൂര്‍വ്വമാണ്. കേരളത്തിലെ മഹാക്ഷേത്രങ്ങളുടെ പരിധിയില്‍പ്പെടുന്ന ഈ ക്ഷേത്രം വളരെ പ്രാചീന ക്ഷേത്രങ്ങളുടെ പട്ടികയില്‍പ്പെടുന്നു.


പീരുമേട് ശ്രീകൃഷ്ണക്ഷേത്രം


കേരളത്തില്‍ ഇടുക്കി ജില്ലയിലെ പീരുമേട് എന്ന സ്ഥലത്താണ് പുരാതനമായ ഈ ശ്രീകൃഷ്ണക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വെണ്ണകൃഷ്ണനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. പഞ്ചലോഹ വിഗ്രഹത്തില്‍ പടിഞ്ഞാറോട്ട് ദര്‍ശനം നല്‍കുന്ന രൂപത്തിലാണ് ഈ വെണ്ണകണ്ണന്‍ സ്ഥിതിചെയ്യുന്നത്. ഗണപതി മാത്രമാണ് ഇവിടെ ഉപദേവതയായുള്ളത്. തിരുവിതാംകൂര്‍ രാജ കുടുംബം കുട്ടിക്കാനം കൊട്ടാരത്തില്‍ താമസിക്കുമ്പോള്‍ കുളിച്ചു തൊഴാനായി പണി കഴിപ്പിച്ചതാണ് ഈ ശ്രീകൃഷ്ണക്ഷേത്രം.

 

കാലടി ശ്രീകൃഷ്ണക്ഷേത്രം

എറണാകുളം ജില്ലയിലെ കാലടി എന്ന പ്രദേശത്താണ് കാലടി ശ്രീകൃഷ്ണക്ഷേത്രം സ്ഥിതിചെയ്യുന്നത്. രണ്ട് നിലകളുള്ള ശ്രീകോവിലില്‍ കിഴക്കോട്ട് ദര്‍ശനം നല്‍കുന്ന രൂപത്തിലാണ് പ്രതിഷ്ഠ. കൃഷ്ണശിലയില്‍ തീര്‍ത്ത ചതുര്‍ബാഹു വിഗ്രഹം. ശങ്കരാചാര്യയരുടെ കുടുംബപരദേവതാ ക്ഷേത്രമെന്ന ഖ്യാതി ഈ ക്ഷേത്രത്തിനുണ്ട്. ശങ്കരാചാര്യരാണ് ഇവിടെ പുനപ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം. അയ്യപ്പനും ഗണപതിയുമാണ് ഉപദേവതമാരായുളളത്.

 

ആശ്രാമം ശ്രീകൃഷ്ണക്ഷേത്രം


കൊല്ലം ജില്ലയിലെ ആശ്രാമം എന്ന പ്രദേശത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന്റെ രണ്ടു വശവും ചുറ്റി അഷ്ടമുടിക്കായലുണ്ട്.

 

ആലുവ ശ്രീകൃഷ്ണക്ഷേത്രം


എറണാകുളം ജില്ലയിലെ ആലുവയില്‍ സ്ഥിതി ചെയ്യുന്നു. ബലഭദ്ര സ്വാമിയുടെയും ശ്രീകൃഷ്ണസ്വാമിയുടെയും രണ്ടു ക്ഷേത്രങ്ങളെന്ന നിലയിലും പ്രസിദ്ധി ആര്‍ജ്ജിച്ചിരിക്കുന്നു. രണ്ട് ശ്രീകോവിലുകള്‍. അതില്‍ പടിഞ്ഞാറോട്ട് ശ്രീകൃഷ്ണസ്വാമിയും കിഴക്കോട്ട് ബലഭദ്രസ്വാമിയും ഭക്തര്‍ക്ക് ദര്‍ശനം അരുളുന്നു. മൂന്നു നേരമാണ് പൂജാ കര്‍മ്മള്‍. പൂജാ വിശേഷങ്ങള് രണ്ടിടത്തും ഒരുപോലെ. എന്നാല്‍ ബലഭദ്ര സ്വാമിയുടെ നട ആദ്യം തുറക്കും. നാലമ്പലത്തിനു പുറത്ത് ഗണപതിയും നാഗയക്ഷിയും ബ്രഹ്മ രക്ഷസുമുണ്ട്.

 

ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണക്ഷേത്രം


കോഴിക്കോട് ജില്ലയിലെ തിരുവണ്ണൂരിലാണ് ശ്രീകൃഷ്ണപുരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വെണ്ണചാര്‍ത്താണ് പ്രധാന വഴിപാട്. എല്ലാ കാര്യസാധ്യത്തിനുമായി ബക്തര്‍ വെണ്ണവഴിപാട് സമര്‍പ്പിക്കാറുണ്ട്. ഈ ചാര്‍ത്തില്‍ എത്ര വെണ്ണ വയ്ച്ചാലും ഉരുകില്ലായെന്ന പ്രത്യേകതയുമുണ്ട്.

 

മാഹി ശ്രീകൃഷ്ണക്ഷേത്രം


പുതുച്ചേരി സംസ്ഥാനത്തില്‍ മാഹി സംസ്ഥാനത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഭഗവാന്റെ ചൈതന്യം തുളുമ്പി നില്‍ക്കുന്ന ക്ഷേത്രം കൊച്ചു ഗുരുവായൂര്‍ എന്ന പേരില്‍ പ്രസിദ്ധമാണ്. 

 

 

 

 

OTHER SECTIONS