ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ; ഒരുമനുഷ്യ ശരീരത്തിന് തുല്യമായ വാസ്തു ഘടനയുള്ള ക്ഷേത്രം

By online desk .15 09 2020

imran-azhar

 

ഇന്ത്യയിലെ പല പ്രമുഖ ക്ഷേത്രങ്ങളുടെയും, ശ്രീ പദ്മനാഭസ്വാമി ക്ഷേത്രമുൾപ്പെടെ വാസ്തു ഘടന ഒരു മനുഷ്യ ശരീരത്തിന് തുല്യമായിട്ടാണ് പണ്ടുകാലത്തെ ശിൽപികൾ നിർമ്മിച്ചിട്ടുള്ളത്. ക്ഷേത്രത്തിന്റെ വ്യത്യസ്ത ഭാഗങ്ങളെ "സഗുണ" നായ ഈശ്വര ശരീരത്തിന്റെ വിവിധ ഭാഗങ്ങളുമായി തുലനം ചെയ്യാം.

ശിരസ്സ് അല്ലെങ്കിൽ ഹൃദയം ആണ് ശ്രീ കോവിൽ. മുഖ്യ ദേവനെ വലം വയ്ക്കുന്ന പാതയും, ചില പ്രധാന ദേവതകളുടെ പ്രതിഷ്ടകളും ഉൾപ്പെടുന്നതാണ് മുഖം. വേദങ്ങളും സ്തോത്രങ്ങളും ഉച്ചരിക്കുന്നതിനുള്ള പീഠം കണ്ഡമാണ്. ഈ പ്രദേശത്തിന് ചുറ്റുമുള്ള മതിലുകൾ കരങ്ങളും, മാറിടവുമാകുന്നു.

 

No photo description available.

 

പുറം വരാന്തകളും ഉപദേവതകൾക്കുമുള്ള ഭാഗം ഉദരം. സഗുണ ശരീരത്തിന്റെ പുറത്തെ പരിധിയെ സൂചിപ്പിക്കുന്ന കാല്മുട്ടുകളും, കണങ്കാലുമാണ് പുറം ചുവരുകൾ. പ്രവേശന കവാടമായ ഗോപുരം ദേവന്റെ പാദങ്ങളാണ്. അതിനാൽ ആണ് ഗോപുരം ഒന്ന് നോക്കി തൊഴുതാൽ തന്നെ പാപങ്ങൾ ഒഴിഞ്ഞു പോകുമെന്ന് പറയപ്പെടുന്നത്. മനുഷ്യ ശരീരത്തിലെ നവ ദ്വാരങ്ങളും പോലെ ചില ക്ഷേത്രങ്ങളിൽ ഒൻപതു വാതിലുകളും കാണാം.

കടപ്പാട് : അശ്വതി തിരുനാൾ തമ്പുരാട്ടിയുടെ "രുദ്രാക്ഷമാല" എന്ന പുസ്തകം

OTHER SECTIONS