ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തിരി 16-ന്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറയുംപുത്തരിയും ചടങ്ങ് ഓഗസ്റ്റ് പതിനാറാം തീയതി (1196 കർക്കിടകം 31) പുലർച്ചെ 5. 55 നും 6 .20നും ഇടയിൽ നടക്കും. പത്മതീർത്ഥക്കരയിൽനിന്ന് വാദ്യഘോഷങ്ങളോടെ കതിർ കറ്റകൾ എഴുന്നള്ളിച്ച് ക്ഷേത്രത്തിനകത്ത് കിഴക്കേ നടയിൽ ഗോപുരത്തിന് താഴെയായി പൂജ ചെയ്തു ശീവേലിപ്പുര വഴി പ്രദക്ഷിണമായി അഭിശ്രവണ മണ്ഡപത്തിൽ എത്തിക്കും.

author-image
online desk
New Update
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തിരി 16-ന്
 
 
 
 
തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ  നിറയുംപുത്തരിയും ചടങ്ങ് ഓഗസ്റ്റ് പതിനാറാം തീയതി (1196 കർക്കിടകം 31) പുലർച്ചെ 5. 55 നും 6 .20നും ഇടയിൽ നടക്കും.
 
 
 
പത്മതീർത്ഥക്കരയിൽനിന്ന് വാദ്യഘോഷങ്ങളോടെ കതിർ കറ്റകൾ എഴുന്നള്ളിച്ച് ക്ഷേത്രത്തിനകത്ത് കിഴക്കേ നടയിൽ ഗോപുരത്തിന് താഴെയായി പൂജ ചെയ്തു ശീവേലിപ്പുര വഴി പ്രദക്ഷിണമായി അഭിശ്രവണ മണ്ഡപത്തിൽ എത്തിക്കും.
 
 
അവിടെ നിന്ന് പെരിയ നമ്പി പൂജകൾ നടത്തി ശ്രീകോവിലിനകത്തും  ഉപദേവന്മാർക്കും നിറയ്ക്കുന്നതോടൊപ്പം പുത്തരിച്ചോറും പുത്തരി പായസവും നിവേദ്യമായി സമർപ്പിക്കും.
 
 
ചടങ്ങിലേയ്ക്കുള്ള കതിർക്കറ്റകൾ തിരുവനന്തപുരം കോർപ്പറേഷൻ മുഖാന്തിരം ക്ഷേത്രത്തിൽ സമർപ്പിക്കാനുള്ള നടപടികൾ പുരോഗമിച്ചു വരുന്നതായും കതിർ പ്രസാദവും മറ്റും ലഭിക്കുന്നതിന്  ക്ഷേത്രത്തിലെ നാല് നാടകളിലുള്ള കൗണ്ടറുകൾ വഴി ശീട്ടാക്കാമെന്നും
ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു .
temple sreepadmanabhaswamy niraputhari