കൈതപ്പൂവിനെ പൂജയ്ക്ക് എടുക്കാത്തതിനു പിന്നില്‍........

By sruthy sajeev .07 Aug, 2017

imran-azhar


ശിവന്‍ തലയില്‍ അണിഞ്ഞിരുന്ന ഒരു പുഷ്പമാണ് കേതകി (കൈതപ്പൂവ്). എന്നാല്‍ ഈ പൂവ് ക്ഷേത്രങ്ങളില്‍ പൂജയ്‌ക്കെടുക്കാറില്ല. ഇതിന് പിന്നില്‍ ഒരു കഥയുണ്ട്..

 


സത്യ യുഗത്തില്‍ മഹാവിഷ്ണു നിത്യാനന്ദ പ്രാപ്തിക്കു വേണ്ടി ശ്വേത ദ്വീപില്‍ പോയി കഠിന തപസ്‌സു ചെയ്തു.  അതു പോലെ ബ്രഹ്മാവും മനോഹരമായ മറ്റൊരു സ്ഥലത്ത് ചെന്ന് മോഹ ശമനത്തിനായി തപസാരംഭിച്ചു.

 

വളരെക്കാലം ഇങ്ങനെ തപസ്‌സു ചെയ്തു. അവര്‍ അല്പ്പം വിശ്രമിക്കുന്നതിനു വേണ്ടി എഴുന്നേറ്റു ചുറ്റി നടന്നു. അവര്‍ ഒരു സ്ഥലത്ത് വച്ചു പരസ്പരം കണ്ടുമുട്ടി അവനവന്റെ മഹത്വത്തെ കുറിച്ച് പറഞ്ഞു തര്‍ക്കിച്ചു. ഈ അവസരത്തില്‍ രണ്ടുപേരുടെയും തര്‍ക്കത്തിന് മധ്യസ്തത വഹിക്കാനായി ശിവന്‍ ലിംഗ രൂപത്തില്‍ പ്രത്യക്ഷനായി. 'എന്റെ പാദമോ ശിരസേ്‌സാ നിങ്ങളില്‍ ആരാണോ ആദ്യം കണ്ടെത്തുന്നത് അവനാണ് കൂടുതല്‍ ശ്രേഷ്ടന്‍ എന്ന് ശിവന്‍ പറഞ്ഞു. അതനുസരിച്ചു വിഷ്ണു കീഴോട്ടും ബ്രഹ്മാവ് മുകളിലേയ്ക്കും യാത്ര തുടങ്ങി..

 

 


വിഷ്ണു വളരെക്കാലം കീഴോട്ടു സഞ്ചരിച്ചിട്ടും ശിവന്റെ പാദം കണ്ടെത്താനാവാതെ ദുഖിച്ചു തിരിച്ചു വന്നു. ബ്രഹ്മാവും വളരെക്കാലം മേല്‍പേ്പാട്ട് സഞ്ചരിച്ചു.. അപേ്പാള്‍ ആകാശത്തു നിന്നും ഒരു കൈതപ്പൂവ് കീഴോട്ടു വരുന്നതായി ബ്രഝാവ് കണ്ടു. ബ്രഹ്മാവ് പുഷ്പം കൈയ്യിലെടുത്തു. താന്‍ ശിവന്റെ ശിരസ്‌സ് കണ്ടുപിടിചെന്നും അതിനു തെളിവായി ശിവന്റെ ശിരസ്‌സില്‍ നിന്നും അടര്‍ത്തിയെടുത്ത കൈതപ്പൂവാന് ഇതെന്നും പറഞ്ഞു ബ്രഹ്മാവ് വിഷ്ണുവിന്റെ അടുത്ത് ചെന്നു.

 

പക്ഷെ, വിഷ്ണുവിന് ബ്രഹ്മാവിന്റെ വാക്കില്‍ വിശ്വാസം തോന്നിയില്‌ള. വിഷ്ണു കൈതപ്പൂവിനോട് സത്യം പറയാന്‍ ആവശ്യപെ്പട്ടു. കൈതപ്പൂവ് ബ്രഹ്മാവിന്റെ പക്ഷം ചേര്‍ന്ന് കള്ള സത്യം പറഞ്ഞു. കൈതപ്പൂവിന്റെ കള്ളസത്യം കേട്ട് ശിവന്‍ കൈതപ്പൂവിനെ ഇങ്ങനെ ശപിച്ചു. 'ഇനി ഇന്നു മുതല്‍ നിന്നെ ആരും ബഹുമാനിക്കാതെയും പൂജയ്ക്ക് ഉപയോഗിക്കാതെയും പോകട്ടെ..'അന്ന് മുതലാണ് കൈതപ്പൂവ് പൂജയ്ക്ക് ഉപയോഗിക്കാത്തത്..

OTHER SECTIONS