എന്റെ കൃഷ്ണാ..... ഗുരുവായുരപ്പൻ , ഉണ്ണി നിവേദിച്ചത് ഭക്ഷിച്ച കഥ....

By online desk .28 05 2020

imran-azharഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഉദ്ദേശം ഒരു മൈൽ അകലെയുണ്ടായിരുന്ന .... നെന്മിനിഇല്ലത്തെ ഒരു നമ്പൂതിരിയായിരുന്നു ഒരു കാലത്ത് അവിടുത്തെ മേശ്ശാന്തി ...!!!. ഒരു ദിവസം എന്തോ കാരണവശാൽ മേശാന്തിക്ക് മുടക്കം സംഭവിച്ചു . അന്ന് ഇല്ലാത്ത ഒരു ഉണ്ണിയായിരുന്നു പൂജയ്ക്ക് നിയോഗിക്കപ്പെട്ടത് ...!!

 

ഉണ്ണി ആദ്യമായിട്ടായിരുന്നു അവിടെ അപ്രകാരം പൂജ നടത്താൻ എത്തിയത് . അവൻ വളരെ ശ്രദ്ധയോടും, ഭക്തിയോടും കൂടി പുജ തുടങ്ങി. നിവേദ്യത്തിന്റെ സമയമായപ്പോൾ അവൻ നിവേദ്യസാധനങ്ങളെല്ലാം ഭഗവാന്റെ മുമ്പിൽ സമർപ്പിച്ചു . എന്നാൽ ഭഗവാൻ ഒന്നും സ്വീകരിക്കുന്നതു കാണാതെ ഉണ്ണിക്ക് വലിയ സങ്കടമായി ... താൻ പൂജ ചെയ്തത് ശരിയാകാഞ്ഞിട്ടാണോ അതല്ല നിവേദ്യത്തിന് സ്വാദില്ലാഞ്ഞിട്ടാണോ ഭഗവാൻ അതു സ്വീകരിക്കാതിരുന്നതെന്ന് ചിന്തിച്ച് അവൻ വിഷമത്തിലാണ്ടു . ഉണ്ണാൻ വിഭവങ്ങൾ കുറഞ്ഞിട്ടാകുമോ എന്ന് സംശയിച്ചു . ആ ഉണ്ണി അടുത്തെവിടെയോ പോയി കുറച്ച് ഉറതൈരും, കടുമാങ്ങയും കൊണ്ടുവന്ന് നിവേദ്യമായി സമർപ്പിച്ച് ഉണ്ണാൻ വേണ്ടി ഭഗവാനോട് പ്രാർത്ഥിച്ചു ...!!

ഉണ്ണിയുടെ നിഷ്കളങ്കതയും, ആത്മാർത്ഥമായ ഭക്തിയും കണ്ട് ഭഗവാന് വെറുതെയിരിക്കാൻ പറ്റിയില്ല . ഭക്തപരാധീനനായ ഗുരുവായൂരപ്പൻ നിവേദ്യമെല്ലാം ഭക്ഷിച്ചു .ഉണ്ണിക്ക് സന്തോഷമായി ...

നിവേദ്യം കഴിഞ്ഞ് ,ഒഴിഞ്ഞ പാത്രങ്ങൾ പുറത്തേക്കിട്ടപ്പോൾ അതുകണ്ട കഴകക്കാരൻ വാരിയർക്ക് വിഷമമായി . സാധാരണ ദിവസങ്ങളിൽ ഉള്ള പോലെ പാത്രങ്ങളിൽ ഒന്നിലും ഒരു വറ്റു പോലും കാണാതെ അയാൾക്ക് ദേഷ്യം വന്ന് ഉണ്ണിയെ ശകാരിച്ചു . നിവേദ്യവസ്തുക്കൾ ഉണ്ണിതന്നെ ഭക്ഷിച്ചുവെന്ന് വിചാരിച്ച അയാൾക്ക് ഉണ്ണി പറഞ്ഞകഥ വിശ്വസിക്കാനായില്ല....!! ഉണി ഇല്ലത്തേക്ക് മടങ്ങി .

പിറ്റേദിവസം മേശ്ശാന്തി പൂജയ്ക്ക് എത്തിയപ്പോൾ വാരിയർ വിവരങ്ങളെല്ലാം ധരിപ്പിച്ചു . മേശ്ശാന്തിക്കും വിഷമമായി . അദ്ദേഹം ഉണ്ണിക്ക് തക്ക ശിക്ഷ കൊടുക്കാൻ തീരുമാനിച്ചു . അപ്പോൾ ശ്രീകോവിലനകത്തുനിന്ന് “ നിവേദ്യം ഭക്ഷിച്ചത് ഉണ്ണിയല്ല ; ഞാൻ തന്നെയാണ്" എന്നിങ്ങനെ ഒരു അശരീരി കേൾക്കാറായി ...!!. ഗുരുവായൂരപ്പന്റെ അത്ഭതലീലകൾ കണ്ട് എല്ലാവരും അത്ഭുതസ്തബ്ധരായി കണ്ണുനീർ പൊഴിച്ചു . ഉണ്ണി ഉറതൈരും , ഉപ്പുമാങ്ങയും നിവേദിച്ചത് സ്മരിച്ചുകൊണ്ടാണ് ഇന്നും ഗുരുവായൂരപ്പന് പുത്തരിക്ക് അവ രണ്ടും ഒഴിച്ചുകൂടാത്ത വിഭവങ്ങളായിത്തീർന്നത്

OTHER SECTIONS