കന്യക സങ്കൽപ്പത്തിൽ ഒരു ക്ഷേത്രം ; കന്യാകുളങ്ങര ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം

By uthara .12 02 2019

imran-azhar

 

600 വർഷം പഴക്കമുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം . തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് നിന്ന് 20 കിലോമീറ്റർ അകലെ കന്യാകുളങ്ങര എന്ന ദേശത്ത് ആണ് ഈ ക്ഷേത്രം സ്ഥിതി ചെയുന്നത് . ക്ഷേത്രത്തിൽ രണ്ടു മൂർത്തിയുടെ സാന്നിധ്യമാണ് ഉള്ളത് സുബ്രമണ്യ സ്വാമിയുടെ യും ശാസ്താവിന്റെയും സാന്നിധ്യമാണ് ഇവിടെ ഉള്ളത് . ഇവിടത്തെ ക്ഷേത്ര കുളം ഇന്ന് നശിച്ച് കിടക്കുകയാണെങ്കിലും മുൻ കാലങ്ങളിൽ ക്ഷേത്ര കുളത്തിന് ഏറെ പ്രാധാന്യം നൽകിയിരുന്നു .

 

പണ്ടുകാലത്ത് ഒരു പെൺകുട്ടിയും കുടുംബവും ഇവിടെ പാർത്തിരുന്നു എന്നും ആ കുടുംബത്തിലെ പെൺകുട്ടിക്ക് കാലങ്ങൾ ഏറെ ആയിട്ടും വിവാഹം നടക്കാതിരുന്നപ്പോൾ നാട്ടുകാർ ചേർന്ന് ആ പെൺകുട്ടിയെ കെട്ടാകുമരി എന്ന് വിളിച്ച് കളിയാക്കുകയും ചെയ്തിരുന്നു . എന്നാൽ ശാസ്താവിൽ ഏറെ വിശ്വാസിയായ കുട്ടി കളിയാക്കലുകൾ സഹിക്കവയ്യാതെ ക്ഷേത്ര സന്നിധിയിൽ എത്തി പ്രാർത്ഥിച്ച ശേഷം ക്ഷേത്ര കുളത്തിലേക്ക് അടുത്ത് ചാടുകയും ചെയ്തു .എന്നാൽ അടുത്ത ദിവസം ക്ഷേത്രക്കുളത്തിൽ ഒരു ശിലാ ഉയർന്ന് വരുകയും ചെയ്തു .ഇന്നും ആ ശിലാ ക്ഷേത്രക്കുളത്തിൽ കാണാൻ ആകും എന്നാണ് പറയപ്പെടുന്നത് . കന്യകയുടെ സാന്നിധ്യ ഉള്ള കുളം ഉള്ളതും കുളത്തിന് കരയിലെ ക്ഷേത്രമായതുകൊണ്ടുമാണ് കന്യാകുളങ്ങര ക്ഷേത്രം എന്ന പേര് വന്നത്. 

 


ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത എന്തെന്നാൽ അമൃത കലശം കയ്യിലേന്തിയ ശാസ്താവ് സാന്നിധ്യമാണ് ഇവിടെ ഉള്ളത് .അത് കൊണ്ട് തന്നെ പ്രത്യേക പൂജ വിധികളും ആണ് ഇവിടെ ഉള്ളത് . ശ്രീബുദ്ധന്റെ കാലത്തെ ശില്പമാണ് ഇവിടെ പ്രതിഷ്‌ഠയായിട്ടുള്ളത് .ശനി ദോശ നിവാരണത്തിനും നീരാഞ്ജനം നടത്തുന്നതിനുമായി നിരവധി ആളുകൾ ആണ് ഇവിടെ എത്താറുള്ളത് . കൂടാതെ ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകത എന്ന് പറയുന്നത് യുദ്ധത്തിന് തയ്യാറായി നിൽക്കുന്ന ഭാവമാണ് സുബ്രമണ്യ സ്വാമിക്ക് ഉള്ളത് . സുബ്രമണ്യ സ്വാമിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ .

OTHER SECTIONS