രോഗശാന്തിക്കും ഇഷ്ടസിദ്ധിക്കും ഞായറാഴ്ചവ്രതം

By online Desk .31 Jan, 2017

imran-azhar


സൂര്യനെ ആരാധിക്കാന്‍ ഏറ്റവും വിശിഷ്ടം ഞായറാഴ്ചവ്രതമാണ്. ഉദയത്തിനുമുമ്പ് കുളിച്ച് സൂര്യോദയവേളയില്‍ ഓം ഘൃണി സൂര്യാദിത്യ എന്ന മന്ത്രം ജപിക്കണം ആദിത്യഹൃദയമന്ത്രം കൊണ്ടോ നവഗ്രഹസേ്താത്രത്തിലെ ആദിത്യശേ്‌ളാകം കൊണ്ടോ സൂര്യനെ പ്രാര്‍ത്ഥിക്കുക. ആദ്യം പറഞ്ഞ മൂലമന്ത്രം ശക്തിയുള്ളതാണ്.

 


108, 336, 1008 തുടങ്ങി യഥാശക്തി ഈ മന്ത്രം ജപിച്ചാല്‍ ഏത് പാപവും അകലും. തലേദിവസം സൂര്യാസ്തമയത്തോടെ തുടങ്ങുന്ന വ്രതം തിങ്കളാഴ്ച തീര്‍ത്ഥസേവ
യോടെ പൂര്‍ത്തിയാക്കാം. ഒരിക്കലൂണ്, ദാനധര്‍മ്മങ്ങള്‍, എന്നിവ പാലിക്കണം. എല്ലാ മലയാളമാസം ഒന്നാമത്തെയോ മൂന്നാമത്തെയോ ഞായറാഴ്ചതോറും വ്രതമെടു
ക്കുക. ഇപ്രകാരം 12 ഞായറാഴ്ചവ്രതമെടുത്താല്‍ രോഗദുരിതമകലും. ഞായറാഴ്ചതോറും രാവിലെ സൂര്യനെ സങ്കല്പിച്ചു പൊങ്കാല ഇടുന്നത് ഇഷ്ടകാര്യവിജയത്തിനുത്തമം.

 

ഞായറാഴ്ച പൊങ്കാല സമര്‍പ്പിച്ച് യഥാശക്തി സാധുകള്‍ക്ക് അന്നദാനവും വസ്ത്രദാനവും ചെയ്യണം. വ്രതദിവസം ചുവന്ന വസ്ത്രം ധരിക്കുകയും ചുവന്നപൂക്കള്‍ ചൂടുകയും വേണം. മൂലമന്ത്രം ഗുരുവില്‍ നിന്ന് ഉപദേശമായി സ്വീകരിച്ച് ഞായറാഴ്ച 3000 വീതം 12 ഞായറാഴ്ച കൊണ്ട് 36000 ഉരു ജപിച്ചാല്‍ ഭാഗ്യം വര്‍ദ്ധിക്കും. വ്രതസമാപനത്തിനൊപ്പം പത്മത്തില്‍ സൂര്യന് പൂജയും ഹോമവും കര്‍മ്മിയെ കൊണ്ട് നടത്തിക്കുന്നത് ക്ഷിപ്രഫലസിദ്ധിയുണ്ടാകും. ഹോമദ്രവ്യമായി108 എരുക്കിന്‍ ചമത എടുക്കണം.

OTHER SECTIONS