സൂര്യദോഷ നിവാരണത്തിനായി ഹനുമദ്‌സേവ

By uthara.22 04 2019

imran-azhar

 

ജാതകവശാലോ,ദശാസന്ധിയിലോ സൂര്യന്‍ ദോഷസ്ഥാനത്ത് നിൽക്കുകയാണെങ്കിൽ പിതൃവഴി ഉള്ള ബന്ധുക്കളുമായുള്ള ഐക്യത്തില്‍ തടസ്സം ഉണ്ടാകാം . അതുകൊണ്ട് തന്നെ സൂര്യദോഷ നിവാരണത്തിനായി ഹനുമദ്‌സേവ പരിഹാരമാണ് . സൂര്യദോഷം ഉണ്ടാകുന്ന വേളയിൽ . ഉദര,ശിരോരോഗങ്ങള്‍, ആനുകൂല്യങ്ങള്‍ ലഭ്യമാകാന്‍ തടസ്സം, വിവാഹ കാലതാമസം തുടങ്ങിയവ ഉണ്ടാകും . ഹനുമാന് പൂജാദി കര്‍മങ്ങള്‍ ചെയ്യുന്നതിലൂടെ ഇത്തരം ദോഷങ്ങൾ പരിഹാരം ഉണ്ടാകും .


നെയ്ദീപം ഞായറാഴ്ച ദിവസം രാവിലെ അഞ്ചു മണ്‍ചിരാതുകളില്‍ തെളിയിക്കുന്നത് ദോശ നിവാരണത്തിന് ഉത്തമമാണ് .അതോടൊപ്പം ഗോതമ്പോ ഗോതമ്പ് തവിടോ പശുക്കൾക്ക് നൽകുന്നതും പ്രതിവിധിയാണ് . സൂര്യദോഷ നിവാരണത്തിനായി  സൂര്യപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും ആകാം .

OTHER SECTIONS