2.30 കോടി രൂപ, 55 അടി ഉയരം; ഒറ്റക്കല്ലില്‍ ഹനുമാന്‍ ശില്പം, കേരളത്തില്‍ ഏറ്റവും വലുത്!

കേരളത്തിലെ ഏറ്റവും വലിയ ഹനുമാന്‍ ശില്‍പം

author-image
Web Desk
New Update
2.30 കോടി രൂപ, 55 അടി ഉയരം; ഒറ്റക്കല്ലില്‍ ഹനുമാന്‍ ശില്പം, കേരളത്തില്‍ ഏറ്റവും വലുത്!

 

തൃശ്ശൂര്‍: കേരളത്തിലെ ഏറ്റവും വലിയ ഹനുമാന്‍ ശില്‍പം. പൂങ്കുന്നം ശ്രീ സീതാരാമസ്വാമി ക്ഷേത്രത്തിലാണ് ഒറ്റക്കല്ലില്‍ തീര്‍ത്ത ഹനുമാന്‍ പ്രതിമ.

2.30 കോടി രൂപയാണ് 55 അടി ഉയരമുള്ള ശില്‍പത്തിന്റെ നിര്‍മാണ ചിലവ്. 40-ഓളം തൊഴിലാളികള്‍ നാലു മാസം എടുത്താണ് ശില്‍പം പൂര്‍ത്തികരിച്ചത്.

ആന്ധ്രാ പ്രദേശിലെ ഭാരത് ശില്‍പ കലാ മന്ദിര്‍ ഉടമ സുബ്രമണ്യ ആചാരിയാണ് ശില്‍പം ഒരുക്കിയത്. ഒറ്റക്കല്ലിലാണ് ഈ ആഞ്ജനേയ പ്രതിമ നിര്‍മിച്ചത്.

ക്ഷേത്രം ഭാരവാഹികളും പ്രമുഖ വ്യവസായികളുമായ കല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമ ടി.എസ്.കല്യാണ്‍ രാമനും കല്യാണ്‍ സില്‍ക്‌സ് ഉടമ ടി.എസ്.പട്ടാഭിരാമനുമാണ് ഇതിനു മുന്‍കയ്യെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.

Astro prayer lord hanuman