അയ്യപ്പന് ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചുള്ള രഥ ഘോഷയാത്ര ചൊവ്വാഴ്ച പുറപ്പെടും

By സൂരജ് സുരേന്ദ്രൻ .21 12 2020

imran-azhar

 

 

ശബരില അയ്യപ്പന് മണ്ഡലപൂജയ്ക്ക് ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് നാളെ രാവിലെ ഏഴിന് പുറപ്പെടും. 25 ന് തങ്കയങ്കി സന്നിധാനത്ത് എത്തിക്കും.

 

26 നാണ് മണ്ഡലപൂജ. തിരുവിതാംകൂർ മഹാരാജാവ്‌ ശ്രീ ചിത്തിരതിരുനാൾ 1973ൽ നൽകിയ 420 പവൻ തൂക്കമുള്ള തങ്കയങ്കി, മണ്ഡലപൂജക്കാണ്‌ ശബരിമല മുകളിലെ അയ്യപ്പവിഗ്രഹത്തിൽ ചാർത്തുന്നത്‌.

 

മണ്‌ഡലപൂജയ്‌ക്ക്‌ രണ്ടുനാൾ മുമ്പാണ്‌ അനുഷ്‌ഠാനത്തിന്റെ പുണ്യവുമായി തങ്കയങ്കി രഥയാത്ര ആറന്മുള നിന്നു പുറപ്പെടുന്നത്‌.

 

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സ്വീകരണ ചടങ്ങുകൾ പരമാവധി ഒഴിവാക്കിയിട്ടുണ്ട്.

 

ഘോഷയാത്രയില്‍ ഒപ്പമുള്ളവര്‍ക്ക് കൊറോണ പരിശോധന നിര്‍ബന്ധമാണ്.

 

യാത്ര ആരംഭിക്കുന്നതിന് മുന്‍പും രഥയാത്ര പെരുനാട്ടില്‍ എത്തുമ്പോഴും കൊറോണ പരിശോധനയുണ്ടാകും.

 

OTHER SECTIONS