തിരുവല്ലം പരശുരാമ ക്ഷേത്രം

By online desk .20 01 2020

imran-azharപുഷ്പാഭിഷേകം,കുങ്കുമാഭിഷേകം,ഭസ്മാഭിഷേകം എന്നിവയാണ് പരശുരാമ സന്നിധിയിലെ പ്രധാന വഴിപാടുകള്‍ ,കൂടാതെ ഗണപതി നടയിലെ അപ്പം മൂടലും ,ഗണപതി ഹോമവും പ്രധാന വഴിപാടുകളാണ്.

പ്രത്യേകതകള്‍ :കേരളത്തിലെ ഏക പരശുരാമ സ്വാമി ക്ഷേത്രം. ബ്രഹ്മാവ് ,വിഷ്ണു ,ശിവന്‍ എന്നീ ത്രിമൂര്‍ത്തികളുടെ പ്രതിഷ്ഠ ഈ ക്ഷേത്രത്തിന്റെ പ്രധാന പ്രത്യേകതയാണ്.ശ്രീ പദ്മനാഭ സ്വാമിക്കു അഭിമുഖമായി വടക്കോട്ട് ദര്‍ശനമരുളിയാണ് പരശുരാമ പ്രതിഷ്ഠ.ഇവിടെ ശിവന്‍ ഒരു ഉപദേവതയായല്ല പരശുരാമനോടൊപ്പം തന്നെ പ്രാധാന്യം കൊടുത്തിരിക്കുന്നു. ,കിഴക്കോട്ടു ദര്‍ശനമായാണ് ശിവന്റെ പ്രതിഷ്ഠ.ഈ രണ്ടു മൂര്‍ത്തികള്‍ക്കും പ്രത്യേകം കൊടിമരങ്ങളും ഉണ്ട്.ഒരേ ക്ഷേത്രത്തില്‍ തന്നെ രണ്ടു കൊടിമരങ്ങളുള്ളത് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.

 

Image result for the only one  parasurama temple

 

 

 

മറ്റൊരു പ്രധാന പ്രത്യേകത ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ത്രിവേണി സംഗമ സ്ഥാനത്താണ് ,കരമന ആറ് ,കീള്ളി ആറ് ,പാര്‍വതി പുത്തനാര്‍ എന്നീ മൂന്ന് പ്രധാന നദികളുടെ സംഗമസ്ഥാനത്താണ് ക്ഷേത്രം. ഹൈന്ദവ വിശ്വാസപ്രകാരം നദികളുടെ സംഗമസ്ഥാനം ബലിതര്‍പ്പണത്തിനു ഉത്തമമെന്നാണ് പറയപ്പെടുന്നത്.

 

OTHER SECTIONS