തിരുവല്ലം പരശുരാമ ക്ഷേത്രം

By online desk .21 02 2020

imran-azhar

 

 

പുഷ്പാഭിഷേകം,കുങ്കുമാഭിഷേകം,ഭസ്മാഭിഷേകം എന്നിവയാണ് പരശുരാമ സന്നിധിയിലെ പ്രധാന വഴിപാടുകൾ ,കൂടാതെ ഗണപതി നടയിലെ അപ്പം മൂടലും ,ഗണപതി ഹോമവും പ്രധാന വഴിപാടുകളാണ്. പ്രത്യേകതകൾ :കേരളത്തിലെ ഏക പരശുരാമ സ്വാമി ക്ഷേത്രം. ബ്രഹ്മാവ് ,വിഷ്ണു ,ശിവൻ എന്നീ ത്രിമൂർത്തികളുടെ പ്രതിഷ്ഠ ഈ ക്ഷേത്രത്തിന്റെ പ്രധാന പ്രത്യേകതയാണ്.ശ്രീ പദ്മനാഭ സ്വാമിക്കു അഭിമുഖമായി വടക്കോട്ട് ദർശനമരുളിയാണ് പരശുരാമ പ്രതിഷ്ഠ.ഇവിടെ ശിവൻ ഒരു ഉപദേവതയായല്ല പരശുരാമനോടൊപ്പം തന്നെ പ്രാധാന്യം കൊടുത്തിരിക്കുന്നു. ,കിഴക്കോട്ടു ദർശനമായാണ് ശിവന്റെ പ്രതിഷ്ഠ.ഈ രണ്ടു മൂർത്തികൾക്കും പ്രത്യേകം കൊടിമരങ്ങളും ഉണ്ട്.ഒരേ ക്ഷേത്രത്തിൽ തന്നെ രണ്ടു കൊടിമരങ്ങളുള്ളത് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. മറ്റൊരു പ്രധാന പ്രത്യേകത ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ത്രിവേണി സംഗമ സ്ഥാനത്താണ് ,കരമന ആറ് ,കീള്ളി ആറ് ,പാർവതി പുത്തനാർ എന്നീ മൂന്ന് പ്രധാന നദികളുടെ സംഗമസ്ഥാനത്താണ് ക്ഷേത്രം. ഹൈന്ദവ വിശ്വാസപ്രകാരം നദികളുടെ സംഗമസ്ഥാനം ബലിതർപ്പണത്തിനു ഉത്തമമെന്നാണ് പറയപ്പെടുന്നത്.

 

OTHER SECTIONS