മാനസികമായ ടെന്‍ഷന്‍ ഒഴിവാക്കാന്‍ ഈ മന്ത്രം ജപിക്കൂ

ജീവിതത്തിന്റെ അര്‍ത്ഥതലങ്ങളില്‍ ഇന്ന് ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ടെന്‍ഷന്‍ അഥവാ മാനസികസമ്മര്‍ദ്ധം നമുക്ക ് ജോലികള്‍ക്കിടയില്‍ താങ്ങാവുന്നതിലും അധികമാണ്.എന്നാല്‍ ഈ മന്ത്രജപത്തോടെ ഒരു പരിഹാരം നേടാനാകും എന്ന് തന്നെ പറയാം.

author-image
parvathyanoop
New Update
മാനസികമായ ടെന്‍ഷന്‍ ഒഴിവാക്കാന്‍ ഈ മന്ത്രം ജപിക്കൂ

ജീവിതത്തിന്റെ അര്‍ത്ഥതലങ്ങളില്‍ ഇന്ന് ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ടെന്‍ഷന്‍ അഥവാ മാനസികസമ്മര്‍ദ്ധം നമുക്ക ് ജോലികള്‍ക്കിടയില്‍ താങ്ങാവുന്നതിലും അധികമാണ്.എന്നാല്‍ ഈ മന്ത്രജപത്തോടെ ഒരു പരിഹാരം നേടാനാകും എന്ന് തന്നെ പറയാം.പലര്‍ക്കുമുള്ള പ്രശ്നമാണ് ടെന്‍ഷന്‍ അഥവാ മാനസിക സംഘര്‍ഷങ്ങള്‍. ഇത് മിക്കവരെയും പല വലിയ ജീവിത പ്രശ്നങ്ങളില്‍ കൊണ്ടെത്തിക്കുന്നു. കുടുംബബന്ധങ്ങള്‍ വരെ ശിഥിലമാകുവാന്‍ ഇത് കാരണമാകുന്നു.ജീവിതത്തില്‍ മനഃശാന്തിയും സുഖവും സന്തോഷവും ലഭിക്കുവാനും ആത്മീയവഴിയില്‍ മാര്‍ഗങ്ങളുണ്ട്.ശ്രീകൃഷ്ണഭഗവാനെ സ്മരിക്കുന്നതാണ് ഏറ്റവും ഉത്തമമായ കാര്യം.

പഞ്ചോപചാര പൂജ അഥവാ ഗന്ധം, പുഷ്പം, ദീപം, ധൂപം, നൈവേദ്യം എന്നിവയര്‍പ്പിച്ച് പൂജചെയ്യുന്നതോടൊപ്പം ശ്രീകൃഷ്ണക്ഷേത്ര ദര്‍ശനവും ഫലപ്രദമായി കാണുന്നു.പഞ്ചോപചാര പൂജയ്ക്ക് ശേഷം കുശപുല്ല് വിരിച്ച തറയില്‍ കിഴക്കോട്ട് തിരിഞ്ഞിരുന്ന് ഈ മന്ത്രം ജപിക്കണം.ഹരയേ, പരമാത്മനേപ്രണത, ക്ലേശനാശാഗോവിന്ദായാ നമേനമഃ'.ഇത് ദിവസവും 108 തവണ ചൊല്ലുന്നതാണ് ഉത്തമം. എണ്ണം പിടിക്കുവാനായി വിഷ്ണുവിന് ഏറെ പ്രിയപ്പെട്ട തുളസിമാല ഉപയോഗിക്കാവുന്നതാണ്.തിരക്കുപിടിച്ച ആധുനിക ജീവിതത്തില്‍ മാനസിക സമ്മര്‍ദം അഥവാ ടെന്‍ഷന്‍ അനുഭവിക്കാത്തവര്‍ വിരളമായിരിക്കും. എല്ലാറ്റിലും മത്സരം നടക്കുന്ന ഈ കാലഘട്ടത്തില്‍ അകാരണഭീതിയും മാനസിക സമ്മര്‍ദവും വച്ചുപുലര്‍ത്തുന്നവര്‍ക്കു ഒന്നിലും വിജയിക്കാന്‍ സാധിക്കുന്നില്ല.

അതേസമയം ഏതൊരുകാര്യത്തെയും സമ്മര്‍ദമില്ലാതെ സമീപിക്കുന്നവര്‍ വിജയം നേടുക തന്നെ ചെയ്യും. മാനസികസമ്മര്‍ദമകറ്റാന്‍ പല മാര്‍ഗങ്ങളും ഉണ്ടെങ്കിലും ഏറ്റവും പ്രധാനം അടിയുറച്ച ഈശ്വര വിശ്വാസമാണ്. ഏതു ദുര്‍ഘട ഘട്ടത്തിലും ഭഗവാന്‍ കൂടെയുണ്ടാകുമെന്ന ബോധമാണ് നമുക്കാദ്യം വേണ്ടത്. കൂടെ നിസ്വാര്‍ഥമായ ഭക്തിയും ചേരുമ്പോള്‍ വിജയം സുനിശ്ചയം.ഉദാത്തഭക്തിയിലൂടെ വിജയം കൈവരിച്ചവരുടെ ഉദാഹരണങ്ങള്‍ നമ്മുടെ പുരാണങ്ങളില്‍ ധാരാളം ഉണ്ട് . ശ്രീരാമഭക്തനായ ഹനുമാന്റെയും ശ്രീകൃഷ്ണ ഭക്തനായ അര്‍ജുനന്റെയും വിജയകഥകള്‍ ഏറെ പ്രശസ്തം. ഭഗവാന്‍ കൃഷ്ണന്‍ എപ്പോഴും രക്ഷിക്കും എന്ന അടിയുറച്ച വിശ്വാസമായിരുന്നു അര്‍ജുനവിജയങ്ങളുടെ അടിസ്ഥാനം .

ഭഗവാന്‍ കൃഷ്ണനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള മന്ത്രം ജപിക്കുന്നത് മാനസികസമ്മര്‍ദമകറ്റാന്‍ ഉത്തമമാണ് .വേദവ്യാസനാല്‍ എഴുതപ്പെട്ട പതിനെണ്ണായിരം ശ്ലോകങ്ങളടങ്ങിയ ശ്രീമദ്ഭാഗവതത്തിലെ ഒരു മന്ത്രമാണ് ഇതില്‍ ഏറ്റവും ശ്രേഷ്ഠം. ''കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേപ്രണതക്ലേശനാശായ ഗോവിന്ദായ നമോ നമഃ'' വസുദേവപുത്രനും ഭക്തരുടെ പാപങ്ങളെ ഹരിക്കുന്നവനും പ്രണമിക്കുന്നവരുടെ ക്ലേശങ്ങളെ ഇല്ലാതാക്കുന്നവനും സകലചരാചരങ്ങള്‍ക്കും ആശ്രയവുമായ ഭഗവാന്‍ ശ്രീകൃഷ്ണനെ എപ്പോഴും നമിക്കുന്നു എന്നാണ് അര്‍ഥം.

ഈ മന്ത്രം നിത്യവും പ്രഭാതത്തില്‍ നിലവിളക്കിനു മുന്നിലിരുന്നു 108 തവണ ജപിക്കണം. അര്‍ഥം മനസ്സിലാക്കി ജപിക്കുന്നത് ഇരട്ടിഫലം നല്‍കും.ഈ മന്ത്രജപത്തിലൂടെ അകാരണഭയവും സമ്മര്‍ദവും നീങ്ങി ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും സധൈര്യം നേരിടാനുള്ള ഉള്‍ക്കരുത്ത് ലഭിക്കും.ബ്രാഹ്മമുഹൂര്‍ത്തത്തില്‍ അര്‍ഥം മനസ്സിലാക്കി ജപിക്കുന്നത് അത്യുത്തമം. ഈ മന്ത്രങ്ങള്‍ കുറഞ്ഞത് 10 തവണയെങ്കിലും ജപിക്കണം.

തേജസ്സ്, യശസ്സ്, വചസ്സ് എന്നീ ശക്തികള്‍ ചേരുന്ന ഊര്‍ജ സ്രോതസും മന്ത്രങ്ങളുടെ മാതാവുമാണ് ഗായത്രി . മന്ത്രങ്ങളില്‍ ഗായത്രിയെക്കാള്‍ മികച്ചത് മറ്റൊന്നില്ല. സൂര്യദേവനോടുളള പ്രാര്‍ഥനയാണിത്. മനഃശുദ്ധിയും മനോബലവും വര്‍ധിപ്പിക്കുന്നതിനോടൊപ്പം അജ്ഞത നീക്കുന്നതിനും ചിന്തകളെ ശുദ്ധീകരിക്കുന്നതിനും ആശയവിനിമയപാടവം വര്‍ധിപ്പിക്കുന്നതിനും ഉത്തമമാണ് ഈ ജപം.

mantra tension free