ദേവീപ്രീതിക്ക് അത്യുത്തമം, നവരാത്രി പോലെ പ്രാധാന്യം തൃക്കാര്‍ത്തിക

വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക ദേവിയുടെ ജന്മനക്ഷത്രമായതിനാല്‍ ദേവീക്ഷേത്രങ്ങളില തൃക്കാര്‍ത്തിക മഹോത്സവമായി ആഘോഷിക്കുന്നു. ദേവീപ്രീതിക്ക് ഏറ്റവും ഉത്തമവും നവരാത്രി പോലെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നുമാണ് തൃക്കാര്‍ത്തിക. ദേവീക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും ലക്ഷദീപം തെളിയിക്കലും നടക്കും. സന്ധ്യയ്ക്ക് ഗൃഹത്തിലും ക്ഷേത്രങ്ങളിലും ദീപം തെളിയിച്ചാണ് ദേവിയെ പൂജിക്കേണ്ടത്. മനസ്സിലെ അജ്ഞാനമാകുന്ന അന്ധകാരത്തെ ഇല്ലാതാക്കുന്നതിന്റെ പ്രതീകമാണ് ദീപം തെളിയിക്കല്‍. ഗൃഹത്തില്‍ തൃക്കാര്‍ത്തിക ദിവസം ദീപം തെളിയിച്ചാല്‍ മഹാലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കുമെന്നാണ് ഐതിഹ്യം.

author-image
Web Desk
New Update

ഗൃഹത്തില്‍ ദീപം തെളിയിച്ചാല്‍ എല്ലാ ദുര്‍ബാധകളും ഒഴിഞ്ഞു പോകുമെന്നാണ് വിശ്വാസം. തൃക്കാര്‍ത്തികയുടെ തലേദിവസം മുതല്‍ തന്നെ മത്സ്യമാംസാദികള്‍ ഉപേക്ഷിച്ച് വ്രതമെടുത്ത് ദേവീക്ഷേത്ര ദര്‍ശനം, ലളിതാസഹസ്രനാമജപം, ദേവീകീര്‍ത്തന ജപം മുതലായവ നടത്തണം. വ്രതം കാര്‍ത്തിക കഴിഞ്ഞ് രോഹിണി നാളിലും അനുഷ്ഠിക്കണം. ഇങ്ങനെ വ്രതമനുഷ്ഠിച്ചാല്‍ ദേവിയുടെ അനുഗ്രഹം ലഭിച്ച് ദുരിതങ്ങള്‍ അകലും.

അഗ്നി നക്ഷത്രമാണ് കാര്‍ത്തിക. ജ്ഞാനത്തിന്റെയും ആഗ്രഹ സാഫല്യത്തിന്റെയും ശുഭത്വത്തിന്റെയും പ്രതീകമാണ് അഗ്നി. നക്ഷത്രത്തിന് പൂര്‍ണ്ണബലം സിദ്ധിക്കുന്നത് പൗര്‍ണ്ണാതിഥിയിലാണ്. കാര്‍ത്തിക നക്ഷത്രവും പൗര്‍ണ്ണമിയും ഒരുമിച്ചു വരുന്നത് തൃക്കാര്‍ത്തിക ദിവസമാണ്. തൃക്കാര്‍ത്തിക ദിവസം ദേവിയുടെ പ്രത്യേക സാമീപ്യം ഭൂമിയില്‍ ഉണ്ടായിരിക്കുമെന്നാണ് വിശ്വാസം.

ശ്രീ മഹാവിഷ്ണുവിന് ഏറ്റവും പ്രിയപ്പെട്ടത് തുളസി കൊണ്ടുള്ള പൂജയാണ്. തുളസിയുടെ അവതാരം തൃക്കാര്‍ത്തികയിലായിരുന്നു. താരകാസുരന്റെ പുത്രന്മാരായ ത്രിപുരന്മാരെ നിഗ്രഹിച്ച് വരുന്ന ശ്രീപരമേശ്വരനെ ദേവീദീപങ്ങള്‍ തെളിയിച്ച് സ്വീകരിച്ചതിനാല്‍ തൃക്കാര്‍ത്തിക ദിവസം ദീപോത്സവമായി ആചരിക്കുന്നു.

ശിവപുത്രനായി അവതരിച്ച് ശ്രീ. സുബ്രഹ്മണ്യനെ എടുത്തുവളര്‍ത്തിയത് കാര്‍ത്തിക നക്ഷത്രത്തിന്റെ അധിദേവന്മാരായ കൃത്തികാ ദേവിമാരായിരുന്നു. ആയതുകൊണ്ട് തൃക്കാര്‍ത്തിക ദിവസം ദീപം തെളിയിച്ചാല്‍ മഹാലക്ഷ്മിയുടേയും ശ്രീ സുബ്രഹ്മണ്യന്റെയും ശ്രീപരമേശ്വരന്റെയും ശ്രീ മഹാവിഷ്ണുവിന്റെയും അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.

thrikarthika 2020