തൃക്കാക്കരയപ്പന്‍

By Online Desk.24 08 2020

imran-azhar


തൃക്കാക്കരയപ്പന്‍ കേരളത്തില്‍ മാത്രമുള്ള വിഷ്ണുസങ്കല്‍പ്പമാണ്. ഓണവുമായി ബന്ധപെ്പട്ട ക്ഷേത്രമാണ് തൃക്കാക്കര. ഇവിടുത്തെ പ്രധാന പ്രതിഷ്ഠയായ വാമനമൂര്‍ത്തിയാണ് മലയാളികളുടെ പ്രിയദേവനായ തൃക്കാക്കരയപ്പന്‍. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ സ്വയം ഭൂശിവനെ മഹാബലി പൂജിച്ചിരുന്നതായി വിശ്വസിക്കുന്നു.

 


തൃശൂര്‍ ജില്‌ളയിലാണ് പ്രധാനമായും തിരുവോണദിവസം തൃക്കാക്കരയപ്പനെ ഒരുക്കുന്ന പതിവുണ്ട്. പാലക്കാട് പ്രദേശങ്ങളില്‍ ഉത്രാടം നാളിലെ ഈ പരിപാടി തുടങ്ങുന്നു. മഹാബലിയെ വരവേല്‍ക്കുന്നതിനായാണ് വീട്ടുമുറ്റത്തോ ഇറയത്തോ ആണ് തൃക്കാക്കരയപ്പനെ ഒരുക്കുന്നത്. അരിമാവുകൊണ്ട് കോലം വരച്ച് അതിനു മുകളില്‍ കളിമണ്ണുകൊണ്ടുണ്ടാക്കിയ രൂപങ്ങള്‍ (തൃക്കാക്കരയപ്പന്‍) പ്രതിഷ്ഠിക്കുന്നു. ഇതിനെ ഓണം കൊള്ളുക എന്നും പറയുന്നു. (ഇന്ന് മരം കൊണ്ടും തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നുണ്ട്). തൃക്കാക്കരയപ്പനെ ചെറിയ പീഠത്തില്‍ ഇരുത്തി തുമ്പക്കുടം, പുഷ്പങ്ങള്‍ എന്നിവകൊണ്ട് ഇതിനെ അലങ്കരിക്കുന്നു. കത്തിച്ച നിലവിളക്ക്, ചന്ദനത്തിരി, വേവിച്ച അട, മുറിച്ച നാളികേരം, അവില്‍, മലര്‍ തുടങ്ങിയവയും ഇതിനോടപ്പം വക്കുന്നു.

 

തൃക്കാക്കരയപ്പന്‍ ബുദ്ധസ്തൂപങ്ങളുടെ പ്രതീകമാണ് എന്നും വിശ്വസിക്കുന്നുണ്ട്. തൃക്കാക്കരയപ്പനു നേദിച്ച ഭക്ഷണം മാത്രമേ നാം കഴിക്കാവു.

 


മറ്റൊരു ഐതീഹ്യം......പണ്ട് കേരളം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍, പ്രജാക്ഷേമ തല്പരനായിരുന്ന മഹാബലിയെയായിരുന്നു മാതൃകാപുരുഷനായി കണ്ടിരുന്നത്. തൃക്കാക്കരയില്‍ വാമനമൂര്‍ത്തി പ്രതിഷ്ഠയാകയാല്‍ ഓണത്തിന് അവിടെ പ്രത്യേക ഒരുക്കങ്ങള്‍ നടത്തിയിരുന്നു.

 


കര്‍ക്കടകമാസത്തിലെ തിരുവോണനാളിലാരംഭിച്ച്, മഹാബലിക്ക് മോക്ഷം സിദ്ധിച്ച ചിങ്ങത്തിലെ തിരുവോണനാളിലവസാനിക്കുന്ന ചടങ്ങുകളായിരുന്നു പണ്ടിവിടെ. ഇതിന്റെ തുടര്‍ച്ചയായാണ് മണ്ണു കൊണ്ടുണ്ടാക്കിയ തൃക്കാക്കരയപ്പന്റെ വിഗ്രഹങ്ങള്‍ ഇന്നും കേരളീയ ഗൃഹങ്ങളില്‍ പൂജിക്കുന്നത്. രാജഭരണകാലത്ത് തൃക്കാക്കരയപ്പന് 56 രാജാക്കന്മാരുടെ മേല്‍ക്കോയ്മയുണ്ടായിരുന്നുവെന്ന് കരുതപെ്പടുന്നു. 26 ദിവസം നീണ്ടുനിന്നിരുന്ന ഓണം നടത്തിയിരുന്നത് ഓരോ ദിവസവും ഈ രണ്ട് രാജാക്കന്മാര്‍ ചേര്‍ന്നായിരുന്നു.

 


ചിങ്ങമാസത്തിലെ അത്തം നാളില്‍ കൊച്ചി പെരുമ്പടപ്പു സ്വരൂപവും സാമൂതിരിയുടെ നെടിയിരിപ്പ് സ്വരൂപവും കൂടിയായിരുന്നു അത് നടത്തിയിരുന്നത്. തൃക്കാക്കരയപ്പന് നേര്‍മുന്‍പിലുള്ള മുഖമണ്ഡപത്തിലാണ് ഓണാഘോഷത്തിലെ പ്രധാന ഇനമായ പൂക്കളമിടല്‍.

OTHER SECTIONS