വൃശ്ചികത്തിലെ കൃഷ്ണപക്ഷ ഏകാദശി നാളിലെ തൃപ്രയാർ ഏകാദശി

തൃപ്രയാറിലെ വിഖ്യാതമായ ഏകാദശിയാണ് ഇന്ന്.

author-image
online desk
New Update
വൃശ്ചികത്തിലെ കൃഷ്ണപക്ഷ ഏകാദശി നാളിലെ തൃപ്രയാർ ഏകാദശി

തൃപ്രയാറിലെ വിഖ്യാതമായ ഏകാദശിയാണ് ഇന്ന്. ഏകാദശി ദിവസമായ ശനിയാഴ്ച പുലർച്ചേ മുതൽ ക്ഷേത്രത്തിൽ ഭക്തന്മാരെത്തിത്തുടങ്ങും. കാണിക്കയർപ്പിക്കലാണ് ഏകാദശി നാളിലെ പ്രധാന ചടങ്ങ്. സംഗീതപരിപാടികളും സംസ്കാരികോത്സവവും ഏകാദശിയുടെ ഭാഗമായി നടക്കുന്നുണ്ട്.

ഇന്നലെ സന്ധ്യക്കു ദശമി വിളക്ക് തൊഴാനും ആയിരങ്ങൾ എത്തിച്ചേർന്നിരുന്നു. നെറ്റിപ്പട്ടം കെട്ടിയ ആനകളും പഞ്ചാരി മേളവും വിളക്ക് ചടങ്ങുകൾക്ക് മാറ്റുകൂട്ടും. തൃപ്രയാർ‍ ഭഗവാന് ആടിയ എണ്ണ വാതത്തിനും പിത്തത്തിനും കൈക്കണ്ട ഔഷധമാണെന്നാണ് വിശ്വാസം. പുഴക്കടവിലെ മീനൂട്ട്, കളഭാഭിഷേകം, ഉദയാസ്തമയ പൂജ, അവൽ നിവേദ്യം,തുലാഭാരം എന്നിവയാണ് ഇവിടത്തെ പ്രധാന വഴിപാടുകൾ.

സർവാഭീഷ്ട സിദ്ധിക്കായി മുഖമണ്ഡപത്തിൽ രാമായണം സുന്ദരകാണ്ഡം പാരായണം ചെയ്യാറുണ്ട്. വെടിവഴിപാടും പ്രധാനം. തൃപ്രയാര്‍ ക്ഷേത്രത്തിൽ കൊടിമരമില്ല എന്ന പ്രത്യേകതയും ഉണ്ട്.

ടിപ്പുവിന്റെ‍ പടയോട്ടക്കാലത്ത് മൂന്നു കഷണമായ ശ്രീരാമ വിഗ്രമാണിവിടെ. ഇപ്പോൾ ഗോളക ചാർത്തിയിരിക്കുകയാണ്. രാവണ നിഗ്രഹത്തിനു ശേഷം പ്രപഞ്ചസംരക്ഷണത്തിനായി കാത്തിരിക്കുന്ന ശ്രീരാമന്‍ എന്നാണ് സങ്കൽപം.

ക്ഷേത്രത്തിൽ ശാസ്താവിന്റെഎ പ്രതിഷ്ഠയായിരുന്നു മുമ്പുണ്ടായിരുന്നത് പിന്നീടാണ് ശ്രീരാമനെ പ്രതിഷ്ഠിച്ചത് എന്നുമാണ് വിശ്വാസം.

thriprayaar ekadashi