ഇന്ന് തുലാമാസത്തിലെ മുപ്പട്ട് തിങ്കളാഴ്ച ; ശിവ പാർവ്വതിഭജനത്തിന് പ്രധാനദിനം !

By online desk .18 10 2020

imran-azhar

 

ശിവ പാർവ്വതിമാരുടെ പ്രധാനദിനം പണ്ടുകാലത്ത് എല്ലാ സ്ത്രീകളും തിങ്കളാഴ്ച വ്രതം എടുത്തിരുന്നു.വിവാഹം, നെടുമാംഗല്യം, വിധവകൾക്ക് പുനർവിവാഹം, ഇഷ്ട ഭർത്തൃലാഭം, പ്രേമ സാഫല്യം, അനുയോജ്യരുമായി പുതിയ ബന്ധങ്ങൾ ഉടലെടുക്കുകയും അത് ആസ്വാദ്യമാകുകയും ചെയ്യുക എന്നിവക്ക് വ്രതമെടുത്ത് ശിവക്ഷേത്ര ദർശനം നടത്തിയാൽ ഗുണഫലം ലഭിക്കും. ധാര, പിൻവിളക്ക്, കൂവളമാല, വെള്ളനേദ്യം വഴിപാട് ഉത്തമം.


വിവാഹം നടക്കാൻ പ്രയാസം അനുഭവിക്കുന്നവർ ഉമാമഹേശ്വരപൂജ നടത്തുന്നത് നല്ലതാണ്.വേളിഓത്ത്മന്ത്രം ജപിച്ചു പുഷ്പാഞ്ജലി നടത്തി, കൂവള ഇണമാല ചാർത്തിയാൽ വിവാഹം നടക്കും.നല്ലെണ്ണ, ഇളനീർ അഭിഷേകങ്ങൾ വളരെ നല്ലത്. മൃത്യുഞ്ജയ മന്ത്ര അർച്ചന, ഹോമം എന്നിവ രോഗശാന്തി മാത്രമല്ല പല ദുരിതങ്ങളും നീക്കും.

 


ജാതകവശാൽ ഉള്ള മരണഭയം, കഷ്ടതകൾ എന്നിവക്ക് പരിഹാരമാവും. ബാലാരിഷ്ട് നീങ്ങാൻ നെയ്യ്തൊട്ടു മൃത്യുഞ്ജയ മന്ത്രം ജപിച്ചു,ആ നെയ്യ് കുട്ടികളെ സേവിപ്പിച്ചാൽ മതി. കൂവളത്തിലകൊണ്ട് അർച്ചനചെയ്തു ഇടിച്ചുപിഴിഞ്ഞ പായസ നിവേദ്യത്തോടെ അവസാനിപ്പിച്ചാൽ ഭഗവാൻ പ്രസന്നനായി അനുഗ്രഹിക്കും !
108, 1008 കുടം ധാര നടത്തിയാൽ ആയുർ ആരോഗ്യവർധനം ശത്രുനാശം, ഉദ്ധിഷ്ഠ കാര്യസിദ്ധി ! വെള്ളനേദ്യം പ്രധാനം.

 


കടുത്ത പനി - അത് ഏത് മാരകമായ പനി ആയാലും ശിവന് വഴിപാട്, പ്രത്യേകിച്ച് ശ്രീരുദ്രം ധാര ചെയ്തു വെള്ളനിവേദ്യത്തോടെ പൂജ, കൂവളമാല ചാർത്തി പ്രാർത്ഥിച്ചാൽ രോഗം ശമിക്കും. ജ്വരം ശ്രീപര മേശ്വരനിൽനിന്നു ഉണ്ടായതത്രെ ! പുതുതായി വന്നു പരന്നുകൊണ്ടിരിക്കുന്ന രോഗങ്ങൾ ശിവഭഗവാനെ സേവിച്ചാൽ അടുക്കുകയില്ല, പേടിക്കേണ്ടതില്ല.


അകിലാണം ശിവക്ഷേത്രം (കൂറ്റനാട് പെരിങ്ങോടിനടുത്ത് ) ആയിരം കുടം ധാരക്കും മഹാമൃത്യുഞ്ജയ ഹോമത്തിനും വളരെ വിശേഷപ്പെട്ട ക്ഷേത്രമാണ്. അതുപോലെ, ഉമാമഹേശ്വര പൂജ ത്രികാലപൂജയായി അവിടെ നടത്തുന്നു !(ധാരാളം പേർക്ക് അവിടെ വഴിപാട് ചെയ്യിച്ചു ഫലസിദ്ധി ഉണ്ടായിട്ടുണ്ട്, അനുഭവം സാക്ഷി)


വിവാഹലബ്ധി, വിധവകൾക്ക് പുനർവിവാഹം എന്നിവക്ക് കൂവള ഇണമാല ചാർത്തുക, വേളിഓത്ത് മന്ത്രംകൊണ്ട് പുഷ്പാഞ്ജലി എന്നിവ ഉത്തമം. വിധവകൾക്ക് പ്രായം ആകുമ്പോൾ ഒരു കൂട്ടായി ഒരു ഉത്തമഇണയെ വേണ്ടതാണ്, ഇല്ലെങ്കിൽ അനുഭവിക്കേണ്ടിവരുന്ന ഒറ്റപ്പെടലിൽനിന്ന് രക്ഷകിട്ടണം. അതിന് പാർവതി പരമേശ്വരന്മാർ അനുഗ്രഹം നൽകും.


അതുപോലെതന്നെ വിഭാര്യന്മാർക്കും ഇണയെ ലഭിക്കാൻ ശിവപാർവതി ഭജനം വേണം. അതിന് ഉത്തമദിനം ആണ് മുപ്പട്ട് തിങ്കൾ, വിശേഷിച്ചും.പഞ്ചാക്ഷരമന്ത്രം ജപിച്ചുകൊണ്ടിരിക്കു, എല്ലാറ്റിനും പരിഹാരം ആണത്. ശിവഅഷ്ടോത്തരം, ശിവ സഹസ്രനാമം എന്നിവ ജപിക്കുന്നത് അത്യുത്തമം. ഏറ്റവും ചുരുങ്ങിയത്, കൂവളത്തില ശിവ ഭഗവാന് സമർപ്പിച്ചാലും ഭഗവാൻ പ്രസാദിച്ചു അനുഗ്രഹിക്കും

OTHER SECTIONS