ഈശ്വര ചൈതന്യം ലഭ്യമാകാൻ കൃഷ്ണതുളസി

By uthara.18 04 2019

imran-azhar

തുളസി ചെടി  എന്ന് പറയുന്നത് ലക്ഷ്മീ ദേവിയുടെ പ്രതീകമായാണ് നാം കാണുന്നത് .തുളസിച്ചെടി നട്ടു പരിപാലിക്കുന്നതിലൂടെ  ഐശ്വര്യവും ലഭ്യമാകും എന്നാണ്  വിശ്വാസം. അമൃതിനായി ദേവാസുരന്മാര്‍ പാലാഴി കടഞ്ഞപ്പോള്‍ ഉയര്‍ന്നു വന്നതാണ് ഔഷധസസ്യമായ തുളസി  എന്നാണ്  വിശ്വാസം . 'തുളസിത്തറ' ഒരുക്കി തുളസിച്ചെടിയുടെ മാഹാത്മ്യം ഒട്ടുമിക്ക ഹൈന്ദവ ഗൃഹങ്ങളിലും കാത്തുസൂക്ഷിച്ചു പോരുന്നു . തുളസിച്ചെടി വിഷ്ണു പ്രിയ' എന്ന പേരിലും അറിയപ്പെടുന്നു .

 

തുളസിത്തറയില്‍ ദീപം തെളിക്കുന്ന സാഹചര്യത്തിൽ അതിന്റെ മാഹാത്മ്യം കാത്തു സൂക്ഷിക്കുകയും ചെയ്യുന്നു . പൗരാണിക ഗ്രന്ഥങ്ങളിൽ തുളസിച്ചെടിയ്ക്ക് രോഗപീഡകളാലുള്ള മരണത്തെ പോലും അകറ്റാനുള്ള ശക്തി ഉണ്ട് എന്നും ഉദ്‌ഘോഷിച്ചിട്ടുണ്ട് .രോഗപീഡകള്‍ ദൂരത്തത്തിൽ നിന്നും കൃഷ്ണ തുളസിയെ വലം വൈകുന്നതിലൂടെ മാറിക്കിട്ടും എന്നാണ് വിശ്വാസം . ശുദ്ധ വൃത്തിയോടു കൂടി തുളസി ചെടിയെ സമീപിക്കുന്നതോടൊപ്പം പ്രസീദ തുളസീ ദേവീപ്രസീദ ഹരിവല്ലഭേക്ഷീരോദമഥനോദ്ഭൂതേതുളസീ ത്വാം നമാമ്യഹം എന്ന മന്ത്രം ഉരുവിടുന്നതും സർവ്വ ഐശ്വര്യം പ്രതിനിധാനം ചെയ്യും .

OTHER SECTIONS