സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നോ? വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കാം

വ്യാഴാഴ്ച വ്രതം ദിവസവ്രതങ്ങളില്‍ പ്രധാനപ്പെട്ടതാണ്. വ്യാഴ ഭഗവാനാണ്, ദേവന്മാരുടെ ഗുരുവായ ഗൃഹസ്പതി. വ്യാഴ ഭഗവാന്റെ അനുഗ്രഹത്തിനും പ്രീതിക്കും വ്യാഴാഴ്ച തോറും വ്രതം അനുഷ്ഠിക്കാം.

author-image
RK
New Update
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നോ? വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കാം

 

വ്യാഴാഴ്ച വ്രതം ദിവസവ്രതങ്ങളില്‍ പ്രധാനപ്പെട്ടതാണ്. വ്യാഴ ഭഗവാനാണ്, ദേവന്മാരുടെ ഗുരുവായ ഗൃഹസ്പതി. വ്യാഴ ഭഗവാന്റെ അനുഗ്രഹത്തിനും പ്രീതിക്കും വ്യാഴാഴ്ച തോറും വ്രതം അനുഷ്ഠിക്കാം.

പതിനാറ് വ്യാഴാഴ്ചകള്‍ മുടക്കം കൂടാതെ തുടര്‍ച്ചയായി അനുഷ്ഠിക്കണം. ജാതകവശാല്‍ വ്യാഴ ദോഷം അനുഭവിക്കുന്നവര്‍ക്ക് ഈ വ്രതാനുഷ്ഠാനം ദോഷ കാഠിന്യം കുറക്കാന്‍ സഹായിക്കും.

മഹാവിഷ്ണു, ശ്രീരാമചന്ദ്രന്‍, ബൃഹസ്പതി തുടങ്ങിയവര്‍ക്ക് പ്രാധാന്യമുള്ള ദിവസമാണ് വ്യാഴാഴ്ച. വ്രതത്തിന്റെ ഭാഗമായുള്ള ആരാധനയില്‍ നെയ്യ് വിളക്ക് കത്തിക്കുന്നതും മഞ്ഞ പുഷ്പം കൊണ്ടുള്ള പുഷ്പാഞ്ജലിയും പാല് നെയ്യ് എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന നിവേദ്യവും മഹാവിഷ്ണുവിന് സമര്‍പ്പിക്കുന്നത് ഉത്തമം.

ഉപവസിച്ചും ഒരു നേരം മാത്രം ഊണ് കഴിച്ചും വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കാം. മനഃശുദ്ധി, ശരീരശുദ്ധി, വാക്ക്ശുദ്ധി എന്നിവ പാലിക്കണം. വിഷ്ണു സഹസ്രനാമം, അഷ്ടോത്തരശതം എന്നിവ ജപിക്കാം, ശ്രീമത് ഭാഗവതം, ഭഗവത് ഗീത എന്നിവ പാരായണം ചെയ്യാം.

മഞ്ഞപ്പൂക്കള്‍ കൊണ്ട് മഹാവിഷ്ണുവിന് അര്‍ച്ചന നടത്താം. രോഹിണി, അത്തം, തിരുവാതിര നക്ഷത്രക്കാര്‍ മഹാവിഷ്ണുവിന്റെ കടാക്ഷമുള്ളവരാണ്. ഇവര്‍ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നത് ഏറെ ഗുണകരവുമാണ്.

വ്യാഴാഴ്ച നാളില്‍ ഹനുമാന്‍ സ്വാമിയെ പ്രസാദിപ്പിക്കുന്നതും ഗണം ചെയ്യും. ഇതിനായി വട മാല, വെറ്റില മാല, അവല്‍ നിവേദ്യം എന്നിവ സമര്‍പ്പിക്കാം.

വ്യാഴ ദോഷം സാമ്പത്തിക അധ:പതനത്തിനു കാരണമാകും. വ്യാഴ പ്രീതി സാമ്പത്തികമായുണ്ടാകുന്ന ദോഷഫലങ്ങള്‍ വലിയൊരു പരിധിവരെ കുറക്കാനോ ഇല്ലാതാക്കാനോ സാധിക്കും.

Astro prayer thursday fast