തിരുപ്പതി ദര്‍ശന ഫലങ്ങള്‍, വഴിപാടുകള്‍, നിത്യപൂജകള്‍, വിഗ്രഹ രഹസ്യങ്ങള്‍

സപ്തഗിരീശ്വരന്‍ അഥവാ ബാലാജി എന്നറിയപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന്റെ ദര്‍ശനം പുണ്യമാണ്. ഭക്തന്റെ അര്‍ഹതയ്ക്കനുസരിച്ച് ദേവന്‍ അനുഗ്രഹവും സൗഭാഗ്യവും നല്‍കുമെന്നും ഇവിടെ നിന്ന് എന്തെങ്കിലും കവര്‍ന്നെടുക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ദുരന്തം സംഭവിക്കുമെന്നുമാണ് വിശ്വാസം.

author-image
Web Desk
New Update
തിരുപ്പതി ദര്‍ശന ഫലങ്ങള്‍, വഴിപാടുകള്‍, നിത്യപൂജകള്‍, വിഗ്രഹ രഹസ്യങ്ങള്‍

 

സപ്തഗിരീശ്വരന്‍ അഥവാ ബാലാജി എന്നറിയപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന്റെ ദര്‍ശനം പുണ്യമാണ്. ഭക്തന്റെ അര്‍ഹതയ്ക്കനുസരിച്ച് ദേവന്‍ അനുഗ്രഹവും സൗഭാഗ്യവും നല്‍കുമെന്നും ഇവിടെ നിന്ന് എന്തെങ്കിലും കവര്‍ന്നെടുക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ദുരന്തം സംഭവിക്കുമെന്നുമാണ് വിശ്വാസം.

നിത്യ പൂജകള്‍

മഹാവിഷ്ണുവിന്റെ അവതാരമായ തിരുപ്പതി വെങ്കിടേശ്വരന് നിത്യേന ആറു പൂജകളാണുള്ളത്. പുലര്‍ച്ചെ 2.30 ന് പ്രത്യുഷ പൂജ അഥവാ സുപ്രഭാതസേവ, സൂര്യോദയത്തിനു ശേഷം ഉഷഃപൂജയായ പ്രാത:കാല പൂജ, മധ്യാഹ്നപൂജ, സൂര്യാസ്തമയം തുടങ്ങുമ്പോഴുള്ള അപരാഹ്നപൂജ, പ്രദോഷസന്ധ്യയ്ക്ക് സന്ധ്യാകാലപൂജ, അത്താഴപൂജ എന്നിവയാണിവ. തിങ്കളാഴ്ചകളില്‍ വിശേഷപൂജ, ചൊവ്വാഴ്ചകളില്‍ അഷ്ടദളപാദ പത്മാരാധന, ബുധനാഴ്ചകളില്‍ സഹസ്രകലശാഭിഷേകം, വ്യാഴാഴ്ചകളില്‍ തിരുപ്പാവാട സേവ, വെള്ളിയാഴ്ചകളില്‍ അഭിഷേകം എന്നിവ പ്രധാനമാണ്.

ശ്രീവെങ്കിടേശ്വര ദര്‍ശനഫലങ്ങള്‍

* സാമ്പത്തിക അഭിവൃദ്ധിക്കും ദുരിതമോചനത്തിനും മംഗല്യഭാഗ്യത്തിനും

* ശനിദോഷം ശമിപ്പിക്കും. ഏഴര ശനി, കണ്ടകശനി, അഷ്ടമശനി, ശനി ദശാദോഷം എന്നിവ അനുഭവിക്കുന്നവര്‍ തിരുപ്പതി ദര്‍ശനം നടത്തിയാല്‍ ദുരിത ശാന്തി ലഭിക്കും.

* അനേകം പുണ്യസ്ഥലങ്ങളില്‍ യാഗങ്ങളും തപസ്സും ദാനധര്‍മാദികളും അനുഷ്ഠിച്ചാല്‍ ലഭിക്കുന്നത്ര ഫലം തിരുപ്പതി ദര്‍ശനത്തില്‍ ലഭിക്കും.

* നാഗദോഷങ്ങളെല്ലാം തീര്‍ക്കുന്ന തിരുപ്പതിദര്‍ശനം രാഹുകേതു ദോഷനിവാരണത്തിനും ഉത്തമം.

* ഭഗവാന്‍ പ്രസാദിച്ചാല്‍ ഭക്തരുടെ ജീവിതത്തില്‍ അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങളുണ്ടാകും.

* വൈകുണ്ഠ മാസത്തിലെ ഏകാദശി നാളില്‍ ഭഗവാനെ ദര്‍ശിച്ചാല്‍ സകല പാപങ്ങളില്‍ നിന്നും മുക്തി ലഭിക്കും. മരണാന്തരം മോക്ഷപ്രാപ്തിയും ലഭിക്കും

* കലിയുഗദുരിതങ്ങളില്‍ നിന്നുള്ള മോക്ഷപ്രാപ്തിക്ക് ഉത്തമമാര്‍ഗ്ഗമാണ് തിരുപ്പതിദര്‍ശനം

വഴിപാടുകള്‍

* തിരുപ്പതി ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് തലമുണ്ഡനം ചെയ്യല്‍. ഞാനെന്ന ഭാവം ഇല്ലാതാക്കുക എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. തലമുണ്ഡനം ചെയ്ത് കുളിച്ച ശേഷമാണ് ഭഗവദ് ദര്‍ശനം നടത്തേണ്ടത്.

* കാണിക്കയര്‍പ്പിക്കല്‍ മറ്റൊരു പ്രധാന വഴിപാടാണ്. വൃത്തിയുള്ള തുണിയില്‍ കിഴി കെട്ടി വേണം കാണിക്കയര്‍പ്പിക്കാന്‍. ആ തുക മുഴുവനും കുബേരന് പലിശ കൊടുക്കുവാനുള്ള സഹായമാണെന്നാണ് വിശ്വാസം. എത്ര തിരക്കുണ്ടെങ്കിലും കിഴി കയ്യിലുണ്ടെങ്കില്‍ നമ്മള്‍ അറിയാതെ തന്നെ വേഗത്തില്‍ ഭഗവാന്‍ ദര്‍ശനം സാധ്യമാക്കുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു.

* ശ്രീവെങ്കടേശ്വര മഹാമന്ത്ര പൂജ നടത്തുന്നത് തൊഴില്‍തടസ്സം, ദാമ്പത്യദുരിതം, തൊഴിലില്ലായ്മ, വിവാഹതടസ്സം എന്നിവയ്ക്ക് പരിഹാരമാണ്

* തിരുപ്പതി ദര്‍ശനവേളയില്‍ നിരന്തരം ' ഓം നമോ വെങ്കടേശായ' എന്ന് ജപിക്കണം. ക്ഷിപ്രഫലസിദ്ധി നല്‍കുന്ന അതിശക്തമായ മന്ത്രമാണിത്.

ഓം നമോ ഭഗവതേ വെങ്കിടേശായ ശ്രീനിവാസായ സുപ്രസന്നായ തേ നമഃ എന്നും ജപിക്കാം

* ഭഗവാന്റെ രൂപം മനസ്സില്‍ ധ്യാനിച്ച് 108 തവണ വെങ്കടേശ്വര മന്ത്രം ജപിച്ചാല്‍ ദുരിതങ്ങളകന്ന് ഭക്തന്റെ ആഗ്രഹങ്ങള്‍ സഫലമാകും.

* വെങ്കടേശ്വരഗായത്രി ജപവും ഉത്തമമാണ്. 'നിരഞ്ജനായ വിദ്മഹേ നിരപശായ ധീമഹേ തന്വേ ശ്രീനിവാസപ്രചോദയാത്'

എന്നാണ് വെങ്കിടേശ്വരഗായത്രി

* തിരുപ്പതിഭഗവാനെ ദര്‍ശിച്ചിട്ട് 'എനിക്ക് ദര്‍ശനം കിട്ടി' എന്ന് ഒരിക്കലും പറയരുത് 'എനിക്ക് ദര്‍ശനം തന്നൂ' എന്നേ പറയാവൂ.

തിരുപ്പതി വെങ്കടേശ്വര വിഗ്രഹ രഹസ്യങ്ങള്‍

ആന്ധ്രപ്രദേശിലെ ഹില്‍ ടൗണായ തിരുമലയില്‍ സ്ഥിതി ചെയ്യുന്ന തിരുമല വെങ്കടേശ്വര ക്ഷേത്രം ഏറെ പ്രശസ്തമായ ഒരു വെങ്കടേശ്വര ക്ഷേത്രമാണ്. ഇന്ത്യയിലെ ഏറ്റവും പൗരാണികമായ ക്ഷേത്രം എന്ന പേരും ഈ ക്ഷേത്രത്തിനുണ്ട്. വെങ്കടാദ്രി കുന്നിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. തിരുമലയിലെ ഏഴ് കുന്നുകളിലൊന്നാണിത്.

വെങ്കടാചലപതി അല്ലെങ്കില്‍ ശ്രീനിവാസ അല്ലെങ്കില്‍ ബാലാജി ഹിന്ദു വിശ്വാസമനുസരിച്ച് ഏറ്റവും ശക്തനായ ദൈവമാണ്. ഈ ക്ഷേത്രത്തിലെ വെങ്കടാചലപതിയുടെ വിഗ്രഹം സംബന്ധിച്ച് ചില രഹസ്യങ്ങളുണ്ട്.

പ്രധാന പ്രവേശന കവാടത്തിന്റെ വലത് വശത്ത് ഒരു വടി ഉണ്ട്. ഇത് ആനന്താള്‍വാര്‍ വെങ്കടേശ്വരസ്വാമിയെ അടിക്കാന്‍ ഉപയോഗിച്ചിരുന്നതാണ്.

ഈ വടി ഉപയോഗിച്ച് ചെറിയ കുട്ടിയായിരുന്ന വെങ്കടേശ്വരനെ അടിച്ചപ്പോള്‍ താടിക്ക് മുറിവേറ്റു. ഇക്കാരണത്താല്‍ സ്വാമിയുടെ താടിയില്‍ ചന്ദനം തേയ്ക്കുന്ന ആചാരം പരമ്പരാഗതമായി ചെയ്തുവരുന്നു.

വെങ്കടേശ്വരസ്വമായുടെ പ്രധാന വിഗ്രഹത്തില്‍ യഥാര്‍ത്ഥ തലമുടിയുണ്ട്. ഈ മുടി കെട്ടുപിണയില്ല എന്നും എല്ലായ്‌പ്പോഴും മിനുസമായി ഇരിക്കുമെന്നും പറയപ്പെടുന്നു.

തിരുമല ക്ഷേത്രത്തില്‍ നിന്ന് ഏകദേശം 23 കിലോമീറ്റര്‍ അകലെയായി ഒരു ഗ്രാമമുണ്ട്. ഈ ഗ്രാമത്തിലേക്ക് ഗ്രാമവാസികള്‍ക്ക് മാത്രമാണ് പ്രവേശനം. ഇവിടുത്തെ ആളുകള്‍ കര്‍ശനമായ ആചാരങ്ങളും പാരമ്പര്യവും പിന്തുടര്‍ന്ന് ജീവിക്കുന്നവരാണ്. ദേവന് അര്‍പ്പിക്കാനുള്ള പൂക്കള്‍, പാല്‍, നെയ്യ്, വെണ്ണ തുടങ്ങിയവയെല്ലാം ഇവിടെ നിന്നാണ് കൊണ്ടുപോകുന്നത്.

വെങ്കടേശ്വരസ്വാമി ഗര്‍ഭഗുഡിയുടെ നടുവില്‍ നില്‍ക്കുന്നതായാണ് കാണപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ സ്വാമി ഗര്‍ഭഗുഡിയുടെ വലത് മൂലയിലാണ് നില്‍ക്കുന്നത്. ഇത് പുറമേ നിന്ന് കാണാനാവും.

എല്ലാ ദിവസവും ഒരു പുതിയ, വിശുദ്ധമായ ദോത്തിയും സാരിയും സ്വാമിയെ അണിയിക്കാനായി ഉപയോഗിക്കും. പുതിയതായി വിവാഹം കഴിച്ച, പൂജ നടത്തുന്ന ദമ്പതികളാണ് ഇത് സമര്‍പ്പിക്കുന്നത്. ഗര്‍ഭഗുഡിയില്‍ ഉപയോഗിച്ച പൂക്കള്‍ വില്‍ക്കാന്‍ പാടുള്ളതല്ല. അവ സ്വാമിയുടെ ക്ഷേത്രത്തിന് പിന്നിലുള്ള വെള്ളച്ചാട്ടത്തിലേക്ക് ഏറിയുകയാണ് ചെയ്യുക.

സ്വാമിയുടെ പിന്‍ഭാഗം എത്ര തവണ ഉണക്കിയാലും നനഞ്ഞ് തന്നെയിരിക്കും. സ്വാമിയുടെ വിഗ്രഹത്തിന് പിന്നില്‍ ചെവിയോര്‍ത്ത് നിന്നാല്‍ സമുദ്രത്തിന്റെ ശബ്ദം കേള്‍ക്കാന്‍ സാധിക്കും.

സ്വാമിയുടെ ഹൃദയത്തില്‍ ലക്ഷ്മീദേവിയാണ്. വ്യാഴാഴ്ചകളില്‍ നിജരൂപ ദര്‍ശനത്തിനിടെ സ്വാമിയെ വെള്ള മരക്കുഴമ്പ് അണിയിക്കും. ഇത് നീക്കം ചെയ്യുമ്പോള്‍ ലക്ഷ്മീദേവിയുടെ രൂപം അതില്‍ അവശേഷിക്കും. ഇത് ക്ഷേത്ര അധികാരികള്‍ വില്‍ക്കുകയാണ് ചെയ്യുക.

സ്വാമിയുടെ വിഗ്രഹത്തില്‍ നിന്ന് നീക്കം ചെയ്ത പൂക്കള്‍ പിന്നിലേക്കാണ് എറിയുക. ദിവസം മുഴുവനും പൂജാരി സ്വാമിയുടെ പിന്നിലേക്ക് നോക്കില്ല. ഈ പുഷ്പങ്ങളെല്ലാം തിരുപ്പതിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ വേര്‍പേഡു എന്ന സ്ഥലത്ത് നിന്നാണ് വരുന്നത്.

സ്വാമിയുടെ മുന്നിലുള്ള ദീപങ്ങള്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി കത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഇത് എന്നാണ് തെളിച്ചത് എന്ന് ആര്‍ക്കും അറിയില്ല.

 

 

Astro thirupati venkateswara temple