/kalakaumudi/media/post_banners/12729de4c06df24665abe7437e97d8fabf42635cf956d282b1b119158e73a358.jpg)
ഏതൊരു പ്രവര്‍ത്തി ചെയ്താലും ഗണപതിയെ അഥവാ വിഘ്‌നേശ്വരനെ തൊഴുതിട്ട് തുടങ്ങുന്നത് വളരെ ഉത്തമമാണ് എന്ന് നമുക്ക് ഏവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ. വിഘ്‌നങ്ങള്‍ ഒന്നും ഉണ്ടാകരുതേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് തന്നെയായിരിക്കും നാം ഓരോ കാര്യവും തുടങ്ങുന്നത്. അങ്ങനെ ചെയ്താല്‍ ആ കാര്യത്തില്‍ നമ്മള്‍ വിജയിക്കും എന്നാണ് വിശ്വാസം. ഗണപതിയുടെ അനുഗ്രഹമില്ലെങ്കില്‍ വന്നുചേരുന്ന ദുരനുഭവങ്ങള്‍ ചെറുതാവില്ല. ശത്രുപക്ഷക്കാരുടെ തടങ്കലിലാകുക, വലിയ വലിയ പ്രശ്നങ്ങളില്‍ ചെന്നുപെടുക, വലിയ പക്ഷിയുടെ മുകളില്‍ യാത്ര ചെയ്യുക തുടങ്ങിയത് പോലെയുള്ള സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങുക കൂടാതെ കല്യാണം കഴിക്കുന്നതില്‍ തടസ്സം, സന്താനലബ്ധിക്ക് തടസങ്ങള്‍, ജോലിയിലും പഠനത്തിലും തടസ്സം എന്നിങ്ങനെ നിരവധി തടസങ്ങള്‍ നേരിടേണ്ടി വരും.
അതുകൊണ്ടുതന്നെ ഇത്തരംപ്രശ്നങ്ങളെല്ലാം മാറി നമുക്ക് ഐശ്വര്യവും സമാധാനവും വന്നുചേരാന്‍ എന്താണ് നാം ചെയ്യേണ്ടതെന്നും യാഞ്ജവല്‍ക്യന്‍ പറയുന്നുണ്ട്. അതില്‍ ഒന്നാണ് ഗൗരിവിനായക ഗായത്രി മന്ത്രം. ഈ മന്ത്രം ചൊല്ലുന്നത് ദോഷങ്ങള്‍ മാറാന്‍ ഉത്തമമാണെന്നാണ് കരുതുന്നത്.
ഏത് പ്രവൃത്തിയുടെയും ആദ്യം വിഘ്നേശ്വരനെ സ്തുതിച്ചാല്‍ എല്ലാ തടസ്സങ്ങളും മാറി ശുഭമായി അവസാനിക്കുമെന്നാണ് വിശ്വസിക്കുന്നത്. പ്രവൃത്തികളിലെ വിജയം ഉറപ്പാക്കാനും ഇത് ഉത്തമമാണെന്നാണ് പറയുന്നത്.യാഞ്ജവല്‍ക്യ സ്മൃതിയനുസരിച്ച്, ഗണപതിയുടെ അനുഗ്രഹമില്ലെങ്കില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ദുരനുഭവങ്ങളുടെ കണക്കുകള്‍ പറയുന്നുണ്ട്. ശത്രുപക്ഷക്കാരുടെ തടങ്കലിലാകുക, വലിയ വലിയ പ്രശ്നങ്ങളില്‍ ചെന്നുപെടുക, വലിയ പക്ഷിയുടെ മുകളില്‍ യാത്ര ചെയ്യുക തുടങ്ങിയത് പോലെയുള്ള സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങും.
ഇതിനുപുറമെ, കല്യാണം കഴിക്കുന്നതില്‍ തടസ്സം, സന്താനലബ്ധിക്ക് തടസങ്ങള്‍, ജോലിയിലും പഠനത്തിലും തടസ്സം എന്നിവ നേരിടേണ്ടി വരും.ഈ പ്രശ്നങ്ങളെല്ലാം മാറി, ഐശ്വര്യവും സമാധാനവും വന്നുചേരാന്‍ എന്ത് ചെയ്യണമെന്നും യാഞ്ജവല്‍ക്യന്‍ പറയുന്നുണ്ട്. ഗൗരിവിനായക ഗായത്രി മന്ത്രം ചൊല്ലുന്നത് ഗണപതി സംബന്ധമായ ദോഷങ്ങള്‍ മാറാന്‍ ഉത്തമമാണെന്നാണ് വിശ്വാസംഓം തത്പുരുഷായ വിദ്മഹേവക്രതുണ്ഡായ ധീമഹിതന്നോദന്തി പ്രചോദയാത്'എന്ന വിനായക ഗായത്രിയുംഓം സുഭഗായൈ വിദ്മഹേ കാമ്മാലിനൈ്യധീമഹി തന്നോഗൗരി പ്രചോദയാത്'എന്ന ഗൗരിഗായത്രിയും ചൊല്ലുന്നത് വിഘ്നങ്ങള്‍ മാറുവാനും, വിജയം നേടുവാനും സഹായകമാണ്.
ഇത് ചൊല്ലുമ്പോള്‍ പാര്‍വ്വതിദേവിയുടെയും, വിനായകന്റെയും വിഗ്രഹങ്ങള്‍ സ്വസ്തികപദ്മത്തില്‍ വച്ച് പൂജിക്കുന്നത് സുകൃതകാര്യമാണെന്നും പറയപ്പെടുന്നു.