അറിവിന്റെ ലോകത്തേക്ക് പിച്ചവെച്ച് കുരുന്നുകൾ; ഇന്ന് വിജയദശമി

By Chithra.07 10 2019

imran-azhar

 

കുഞ്ഞുങ്ങൾ അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കുന്ന പുണ്യ മുഹൂർത്തമാണിന്ന്. അക്ഷര ലോകത്തേക്ക് ഗുരുക്കന്മാരുടെയും മാതാപിതാക്കളുടെയും കൈപിടിച്ച് കുരുന്നുകൾ നടന്നുകയറുന്ന വിജയദശമി നാൾ.

 

വിജയദശമി ദിനത്തിൽ വിദ്യാരംഭ ചടങ്ങുകൾക്ക് കേരളത്തിലെ ക്ഷേത്രങ്ങൾ വൻ തയ്യാറെടുപ്പുകൾ തന്നെ നടത്തിയിരുന്നു. കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ ഈ വിജയദശമി ദിനത്തിൽ കുഞ്ഞുങ്ങളെ എഴുത്തിനിരുത്താനായി പതിനായിരങ്ങളാണ് എത്തിയിട്ടുള്ളത്.

 

ക്ഷേത്രങ്ങൾക്ക് പുറമെ വിവിധ സാംസ്‌കാരിക കേന്ദ്രങ്ങളും എഴുത്തിനിരുത്ത് ചടങ്ങിനായി തയ്യാറെടുത്തിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും എഴുത്തിനിരുത്ത് ചടങ്ങുകൾക്കായി എത്തിയിട്ടുണ്ട്. വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിലെ സ്ഥാനാർത്ഥികളായ യു. മോഹൻ കുമാർ സരസ്വതി ക്ഷേത്രത്തിലും വി.കെ. പ്രശാന്ത് വട്ടിയൂർക്കാവിലെ വായനശാലയിലും എസ്. സുരേഷ് ഇടപ്പഴഞ്ഞിയിലെ ക്ഷേത്രത്തിലും എഴുത്തിനിരുത്തും.

OTHER SECTIONS