ദിവസവും രാവിലെ തുളസിച്ചെടിയെ തൊട്ടുപ്രാര്‍ഥിച്ചാല്‍ :അറിയേണ്ടുന്ന കാര്യങ്ങള്‍

By parvathyanoop.11 06 2022

imran-azhar

മഹാലക്ഷ്മിയുടെ അംശമായാണ് തുളസി ചെടിയെ കരുതുന്നത്. ശ്രീ മഹാവിഷ്ണുവിന് ഏറെ പ്രിയപ്പെട്ട ചെടിയാണ് ഇതെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ തുളസി വളര്‍ത്തി പൂജിക്കുന്ന വീടുകളില്‍ ലക്ഷ്മി ദേവിയുടെ വാസമുണ്ടാകുമെന്നും ഐശ്വര്യം ചൊരിയുമെന്നുമാണ് വിശ്വാസം.ശുദ്ധമായ സ്ഥലത്ത് മാത്രമേ തുളസി വളരൂവെന്നത് അതിന്റെ പ്രത്യേകതയാണ്. എല്ലാ ദോഷങ്ങളും മാറി സന്തോഷവും സമൃദ്ധിയും നിറയുവാന്‍ ഇത് വീട്ടില്‍ വളര്‍ത്തുന്നതുവഴി സാധിക്കുമെന്നാണ് വിശ്വാസം.എന്നും രാവിലെ തുളസിച്ചെടിയെ തൊട്ടുവണങ്ങി പോയാല്‍ കാര്യസിദ്ധിയുണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു.തുളസിദാനം സവിശേഷമാണ്.

 

വസ്തു ദാനം ചെയ്യുമ്പോള്‍ അതിന്റെ കൂടെ ഒരു തുളസി ദളം കൂടെ വച്ച് കൊടുക്കുന്നതിനെയാണ് തുളസി ദാനം എന്ന് പറയുന്നത്. ദാനം ചെയ്യുന്ന വസ്തുവിലും പ്രാധാന്യം ആ തുളസിക്കായിരിക്കും. ഇത് ഭാഗ്യസിദ്ധിക്കും ഐശ്വര്യലബ്ധിക്കും ഏറെ നല്ലതാണ്.തുളസിയുടെ ഇലകള്‍ പൊട്ടിച്ച് അത് പലവിധത്തില്‍ ഔഷധമായി ഉപയോഗിക്കപ്പെടുന്നുണ്ട്. തുളസി വീട്ടില്‍ വളര്‍ത്തുന്നത് വളരെ നല്ലതാണെങ്കിലും കൃത്യമായി ശ്രദ്ധയോ പരിപാലനമോ നല്‍കിയില്ലെങ്കില്‍ ഇത് വലിയ രീതിയില്‍ ദോഷം ചെയ്യും.തുളസിയെ സംരക്ഷിക്കാം.പോസിറ്റീവ് എനര്‍ജി നിലനിര്‍ത്താം.ഒരുപാട് ഔഷധ ഗുണങ്ങളുള്ള സസ്യമാണ് തുളസി. മഹാവിഷ്ണുവിന് ഏറെ പ്രിയപ്പെട്ടതാണ് തുളസിച്ചെടി. തുളസിക്ക് സനാതന ധര്‍മ്മത്തില്‍ വലിയ പ്രാധാന്യമാണുള്ളത്.തുളസിച്ചെടിവീട്ടില്‍ പരിപാലിക്കുന്നത് ശുഭസൂചകമായിട്ടാണ് കണക്കാക്കപ്പെടുന്നത്.

 

എല്ലാ ദിവസവും രാവിലെ അതിന് വെള്ളം ഒഴിക്കുക. സന്ധ്യാ സമയങ്ങളില്‍ തുളസിച്ചെടി തുളസിത്തറക്കു മുന്നില്‍ വിളക്ക് കൊളുത്തുക.ഞായറാഴ്ച, അമാവാസി, ഏകാദശി തുടങ്ങിയ ദിവസങ്ങളില്‍ തുളസി ദേവി മഹാവിഷ്ണുവിനായി ഉപവാസം അനുഷ്ഠിക്കുന്നു. അതു കൊണ്ട് തന്നെ അന്നത്തെ ദിവസം ഒരിക്കലും തുളസി ഇല പൊട്ടിക്കരുത്. അതത് ദിവസങ്ങളില്‍ തുളസിക്ക് വെള്ളം ഒഴിക്കുന്നതും പാപമാണ്.ഒരു തുളസി ചെടിയുടെ ആയുസ് 2 മുതല്‍ 4 വര്‍ഷം വരെയാണ്. അതു കൊണ്ട് തന്നെ ഈ ചെടി ഉണങ്ങിക്കഴിഞ്ഞാല്‍ അത് നദിയില്‍ സമര്‍പ്പിക്കുക. ഉണങ്ങിയ തുളസി ചെടി മണ്ണില്‍ തന്നെ ഇടുന്നതോ മറ്റേതെങ്കിലും രീതിയില്‍ സൂക്ഷിക്കുന്നതോ നെഗറ്റീവ് എനര്‍ജിയുടെ സാനിധ്യത്തെ ആകര്‍ഷണം ചെയ്യുന്നു.വിഷ്ണു, കൃഷ്ണന്‍, ഹനുമാന്‍ എന്നിവര്‍ക്കു വേണ്ടി നടത്തുന്ന പൂജയില്‍ തുളസി ഇലകള്‍ ധാരാളമായി ഉപയോഗിച്ചാല്‍ ദൈവം പ്രസാദിക്കുകയും വേഗത്തില്‍ ഫലം നല്‍കുകയും ചെയ്യും.

 

തുളസിയില പൊട്ടിക്കുമ്പോള്‍ എപ്പോഴും വിരലുകളുടെ അഗ്രം കൊണ്ട് ചെറുതായി പൊട്ടിക്കുക. നഖം കൊണ്ട് പൊട്ടിക്കുന്നത് തുളസിയെ മുറിവേല്‍പ്പിക്കും.ഗ്രഹണ സമയത്ത് ഇറുത്ത തുളസിയില ഉപയോഗിക്കാന്‍ പാടുള്ളതല്ല. ആ സമയത്ത് എന്തെങ്കിലും ആവശ്യത്തിന് തുളസി ഉപയോഗിക്കണമെന്നുണ്ടെങ്കില്‍ത്തന്നെ നേരത്തെ ഒടിച്ചെടുത്ത് സൂക്ഷിക്കുക

 

OTHER SECTIONS