വിവാഹ തടസങ്ങള്‍ക്ക് ഉമാമഹേശ്വര പൂജയും വ്രതവും

വിവാഹ തടസം മാറ്റുവാനായി നടത്തുന്ന ഏറ്റവും ഉത്തമമായ കര്‍മ്മമാണ് ഉമാമഹേശ്വര പൂജ.

author-image
Athira
New Update
വിവാഹ തടസങ്ങള്‍ക്ക് ഉമാമഹേശ്വര പൂജയും വ്രതവും

വിവാഹ തടസം മാറ്റുവാനായി നടത്തുന്ന ഏറ്റവും ഉത്തമമായ കര്‍മ്മമാണ് ഉമാമഹേശ്വര പൂജ. ദാമ്പത്യ കലഹം ഒഴിവാക്കാനും സന്തോഷകരമായ കുടുംബ ജീവിതത്തിനും ഉമാമഹേശ്വരപൂജയും ഉമാമഹേശ്വര വ്രതവും ഉത്തമമാണ്. ചിങ്ങമാസത്തിലെ പൗര്‍ണ്ണമി നാളിലാണ് ഉമാമഹേശ്വര വ്രതം അനുഷ്ഠിക്കുക. മഹേശ്വരനും ഉമയും ഇടംവലമിരിക്കുന്ന ക്ഷേത്രങ്ങളില്‍ പൂജ ചെയ്താല്‍ ഫലപ്രാപ്തി പെട്ടെന്ന് ഉണ്ടാകുമെന്നാണ് വിശ്വാസം. സെപ്തംബര്‍ 14 ന് ആണ് ഈ വര്‍ഷം ഉമാമഹേശ്വര വ്രതം.

നല്ല ദാമ്പത്യജീവിതം ആഗ്രഹിക്കുന്നവര്‍ വര്‍ഷത്തില്‍ ഒരു തവണയെങ്കിലും ഉമാമഹേശ്വരപൂജ നടത്തണമെന്ന് ആചാര്യന്മാര്‍ പറയുന്നു. ഇതിലൂടെ ക്ഷുദ്രശക്തികളുടെയോ, ഗ്രഹദോഷങ്ങളുടെയോ ഫലമായി ദമ്പതികള്‍ക്കിടയിലുണ്ടാകുന്ന അഭിപ്രായ ഭിന്നതയും കലഹവും മന:സംഘര്‍ഷവുമെല്ലാം പരിഹരിക്കപ്പെടും. രുദ്രസങ്കല്പത്തില്‍ മഹേശ്വരനെയും അമ്മയായി ശ്രീപാര്‍വ്വതിദേവിയെയും ആരാധിക്കുന്ന ഈ പൂജ ദമ്പതികള്‍ക്ക് വിവേകവും ശാന്തിയും സമ്മാനിക്കുന്നതിനൊപ്പം അവരില്‍ നിന്നും എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമായ കാമ ക്രോധ ലോഭ മോഹങ്ങളും മദമാത്സര്യങ്ങളും അകറ്റും.

വ്രതം അനഷ്ടിക്കുന്ന ദിനം ഒരിക്കലുണ്ട് മറ്റ് സമയങ്ങളില്‍ ഫലമൂലാദികള്‍ കഴിച്ച് സഹശയനം ഒഴിവാക്കി ശുദ്ധമായ മനസോടെ വ്രതമെടുക്കണം. അന്ന് വ്രതമെടുക്കാന്‍ കഴിയാത്തവര്‍ ശിവനും ദേവിക്കും പ്രാധാന്യമുള്ള തിങ്കള്‍, ചൊവ്വ, വെള്ളി, പൗര്‍ണ്ണമി ദിവസങ്ങളില്‍ സൗകര്യപ്രദമായ ഒരു ദിവസം ഉമാമഹേശ്വര പൂജ നടത്തണം. അഷ്ടദള പത്മത്തിലോ സ്വസ്തിക പത്മത്തിലോ ശിവനെയും പാര്‍വതിയെയും പൂജിക്കുന്ന സമ്പ്രദായമാണ് ഉമാമഹേശ്വര പൂജ.

ഉമാമഹേശ്വര പൂജ തുടര്‍ച്ചയായി 21 ദിവസം ചെയ്യാം. അല്ലെങ്കില്‍ തിങ്കളാഴ്ച തോറും അതിനും കഴിഞ്ഞില്ലെങ്കില്‍ ജന്മ നക്ഷത്ര ദിവസവും ചെയ്യാം. വിവാഹതടസ്സമോ, ദാമ്പത്യ പ്രശ്‌നമോ നേരിടുന്നവര്‍ പൂജ നടത്തുമ്പോള്‍ നിര്‍ബന്ധമായും അതില്‍ പങ്കെടുക്കുകയും പൂജയില്‍ സമര്‍പ്പിക്കുന്ന നിവേദ്യഭാഗം കഴിക്കുകയും വേണം. ഈ പൂജയ്‌ക്കൊപ്പം സ്വയംവര പുഷ്പാഞ്ജലി, ഐകമത്യസൂക്തം, ഭാഗ്യസൂക്തം, ജലധാര എന്നിവ നടന്നുന്നത് അതിവേഗം ഫലസിദ്ധിയേകും.

 

 

Latest News astrology updates