ഇഷ്ട ദൈവത്തിന്റെ ചിത്രം വീട്ടില്‍ എവിടെ വയ്ക്കണം?

By RK.23 10 2021

imran-azhar

ഇഷ്ട ദൈവത്തിന്റെ വിഗ്രഹമോ ചിത്രമോ വീട്ടില്‍ വയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. പൂജാ മുറിക്കോ ആരാധനാ മൂര്‍ത്തിയുടെ വിഗ്രഹത്തിനോ ഏറ്റവും അനുയോജ്യമായ ദിശ ഏതാണെന്നും അറിയണം.

 

വാസ്തുശാസ്ത്ര പ്രകാരം പൂജാമുറിക്കോ ആരാധനാമൂര്‍ത്തിയുടെ വിഗ്രഹത്തിനോ ഏറ്റവും അനുയോജ്യമായ ദിശ ഏതാണെന്ന് നിശ്ചയിക്കാം.

 

ഗണപതി ഭഗവാന്റെ ചിത്രം ഏറ്റവും മികച്ച ഫലം നല്‍കുന്നത് വടക്ക് ദിശയിലാണ്. മികച്ച ഫലപ്രാപ്തിക്കായി ദുര്‍ഗ്ഗാദേവിയുടെ ചിത്രങ്ങള്‍ക്ക് വടക്ക്-കിഴക്ക് ദിശയും ബുദ്ധഭഗവാന്റെ ചിത്രങ്ങള്‍ക്ക് വടക്ക് ദിശയുമാണ് തിരഞ്ഞെടുക്കേണ്ടത്.

 

വിഷ്ണുവിന്റെയും ലക്ഷ്മിയുടെയും ചിത്രങ്ങള്‍ വടക്ക്-കിഴക്ക് ദിശയില്‍ തൂക്കിയിടണം. ഹനുമാന്റെ ചിത്രം തെക്ക്-കിഴക്ക് ദിശയിലായിരിക്കണം വയ്‌ക്കേണ്ടത്.

 

ഭഗവാന്‍ കൃഷ്ണന്റെയും രാധയുടെയും ഫോട്ടോകള്‍ വടക്ക്-കിഴക്ക് ദിശയില്‍ സൂക്ഷിക്കണം. ശിവന്റെയും പാര്‍വതിയുടെയും പ്രതിമയോ ചിത്രമോ വടക്ക്-കിഴക്ക് ദിശയിലാണ് വയ്‌ക്കേണ്ടത്.

 

OTHER SECTIONS