വട്ടിയൂർകാവ് അറപ്പുര ശ്രീ ഈശ്വരി അമ്മൻ സരസ്വതി ദേവിക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെയും ലളിത സഹസ്രനാമസദസ്സിന്റെയും ഉദ്ഘാടനം ഒക്ടോബർ 10ന് നടക്കും

By Sooraj S.30 09 2018

imran-azhar

 

 

തിരുവനന്തപുരം: വട്ടിയൂർകാവ് അറപ്പുര ശ്രീ ഈശ്വരി അമ്മൻ സരസ്വതി ദേവിക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെയും ലളിത സഹസ്രനാമസദസ്സിന്റെയും ഉദ്ഘാടനം ഒക്ടോബർ 10ന് രാത്രി 7:30ന് നടക്കും. ശിവഗിരിധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമിജികളാണ് ഉദ്‌ഘാടനം ചെയ്യുന്നത്. ശ്രീ എം നന്ദകുമാർ, ഐ. എ. എസ്. (റിട്ട), ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ. ആർ. ചന്ദ്ര മോഹനര് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഒക്ടോബർ 19 ന് നടക്കുന്ന വിദ്യാരംഭ ചടങ്ങും നവരാത്രി മഹോത്സവും ചലച്ചിത്ര താരം സുരേഷ് ഗോപി എം പിയുടെ സാന്നിധ്യത്തിൽ സമാപിക്കും. ക്ഷേത്ര അങ്കണത്തിലെ നവരാത്രി മണ്ഡപത്തിലാണ് ഉദ്‌ഘാടന ചടങ്ങുകൾ നടക്കുക.

 

OTHER SECTIONS